Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വൈറസ് എന്ന ഭീകരന്‍… | Malayalasree

BREAKING NEWS :

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വൈറസ് എന്ന ഭീകരന്‍…

Posted on: Thursday, Oct 15, 2015 02:09 hrs IST
Health news

ബാക്റ്റീരിയങ്ങളേക്കാള്‍ ഇത്തിരിക്കുഞ്ഞന്മാരാണ് എന്നാല്‍ ജീവികള്‍ക്കുണ്ടായിരിക്കേണ്ട സവിശേഷതകളൊന്നും ഇവയ്ക്കില്ലതാനും. ആരാണീ അത്ഭുതജീവികള്‍… ? എയ്ഡ്സിനു മുതല്‍ ജലദോഷത്തിനുവരെ കാരണമാകുന്ന വൈറസുകള്‍ തന്നെ. വൈറസുകളെക്കുറിച്ചുള്ള വിശദവിവരങ്ങളിതാ.
എന്താണീ വൈറസ്…?
നിശ്ചിതാകൃതിയിലുള്ള ജൈവകണങ്ങളാണ് വൈറസുകള്‍. മറ്റേതെങ്കിലും ഒരു ജീവകോശത്തിനുള്ളില്‍ കടന്നാലേ ഇവ ജീവന്‍റെ വലിയ സ്വഭാവങ്ങള്‍ കാണിക്കുകയുള്ളൂ. കോശങ്ങള്‍ക്കു പുറത്ത് ഇവ നിശ്ചലങ്ങളാണ്. ഇവയുടെ ശരീരഘടന അറിയേണ്ടേ…? നടുവില്‍ ന്യൂക്ലിക് അമ്ലവും അതിനു ചുറ്റും പ്രോട്ടീന്‍ കവചവും മാത്രം അടങ്ങിയതാണ് ഇതിന്‍റെ ശരീരം. ജീവനുള്ളതും ഇല്ലാത്തതും തമ്മിലുള്ള ഒരു പ്രധാന കണ്ണിയായി വൈറസിനെ കരുതാം. ഏതാണ്ട് അഞ്ഞൂറിലേറെ വൈറസുകളെ ശാസ്ത്രലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യരിലും ജന്തുക്കളിലും സസ്യങ്ങളിലുമെല്ലാം ഇവ രോഗകാരണമാകുന്നു. ജന്തുക്കള്‍ക്ക് രോഗമുണ്ടാക്കുന്ന വൈറസുകള്‍ സസ്യങ്ങള്‍ക്കോ സസ്യങ്ങള്‍ക്ക് രോഗമുണ്ടാക്കുന്ന വൈറസുകള്‍ ജന്തുക്കള്‍ക്കോ രോഗമുണ്ടാക്കാറില്ല.
വൈറസുകള്‍ ആഹാരം സ്വീകരിക്കുകയോ ശ്വസിക്കുകയോ വളരുകയോ ചെയ്യുന്നില്ല. മറ്റ് ജീവകോശങ്ങളില്‍വെച്ച് കോശഘടകങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇവ പെരുകുന്നത്. ഈ രീതിക്ക് ആവൃത്തി എന്നു പറയുന്നു. വൈറസുകള്‍ പെരുകുമ്പോള്‍ ജീവകോശങ്ങള്‍ക്കുണ്ടാകുന്ന നാശമോ തകരാറോ ആണ് മറ്റു ജീവികളില്‍ രോഗങ്ങളായി പ്രത്യക്ഷപ്പെടുന്നത്.
എത്ര വലിപ്പം
ഏറ്റവും ചെറിയ ബാക്റ്റീരിയത്തേക്കാള്‍ എത്രയോ ചെറുതാണ് വൈറസുകള്‍. ഒരു സെന്‍റീമീറ്ററിന്‍റെ ഒരു കോടിയില്‍ 10 അംശം മുതല്‍ 400 അംശംവരെ വലിപ്പമുള്ള വൈറസുകളുണ്ട്. ഇതില്‍ ഏറ്റവും വലുതിനെപ്പോലും ഏറ്റവും ശക്തിയുള്ള പ്രാകാശിക മൈക്രോസ്കോപ്പില്‍ക്കൂടെ മാത്രമേ കാണാനൊക്കൂ. ഇതിലൂടെ വിശദാംശങ്ങളൊന്നും കാണില്ലതാനും. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ചാണ് വൈറസുകളെപ്പറ്റി പഠിക്കുന്നത്. ദണ്ഡ്, ഗോളം, ചുരുള്‍ എന്നിങ്ങനെ പല ആകൃതിയിലുള്ള വൈറസുകളുണ്ട്.
കണ്ടുപിടിച്ചവര്‍
പുകയിലച്ചെടികളുടെ ഇലകളെല്ലാം ചുക്കിച്ചുളിഞ്ഞ് അവയിലെല്ലാം മൊസൈക്ക് ഇട്ടതുപോലെ പുള്ളികള്‍ പ്രത്യക്ഷപ്പെട്ട് നശിക്കുന്നതിന്‍റെ കാരണം എന്തെന്നു കണ്ടെത്തുന്നതിനുള്ള ഗവേഷണത്തിലായിരുന്നു റഷ്യന്‍ ശാസ്ത്രജ്ഞനായ ഡിമിട്രി ഇവാനോവ്സ്കി. രോഗം വന്ന പുകയിലയുടെ നീര് പിഴിഞ്ഞെടുത്ത് ബാക്റ്റീരിയയെ വരെ തടഞ്ഞു നിര്‍ത്തുന്ന ഒരരിപ്പയിലൂടെ അദ്ദേഹം അത് അരിച്ചെടുത്തു. അതോടെ ബാക്റ്റീരിയ മുഴുവന്‍ പുറത്തായെങ്കിലും ആ നീരിന് മൊസെയ്ക് രോഗം പരത്താന്‍ കഴിവുണ്ടെന്ന് കണ്ട് അദ്ദേഹം അമ്പരന്നു. ബാക്റ്റീരിയകളേക്കാള്‍ ചെറിയ ജീവികളാണ് ഇതിനു കാരണമാകുന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു. എന്നാല്‍ വൈറസുകളെ ആദ്യമായി വേര്‍തിരിച്ചെടുത്തത് ഡച്ചു ശാസ്ത്രജ്ഞനായ മാര്‍ട്ടിനസ് വില്യം ബയറിങ്ക് ( 1851-1931) എന്ന സസ്യശാസ്ത്രജ്ഞനാണ്. 1898ല്‍ അവയ്ക്ക് വൈറസ് എന്ന് പേരിട്ടതും ബയറിങ്ക് തന്നെ. വൈറസ് എന്ന വാക്കിന് ലാറ്റിനില്‍ വിഷം എന്നാണര്‍ഥം. എത്രകാലം വേണമെങ്കിലും സൂക്ഷിക്കാം. മറ്റ് ജീവകോശങ്ങളില്‍ന ിന്ന് ഇവയെ പുറത്തെടുത്താല്‍ വൈറസുകള്‍ പ്രത്യുത്പാദനശേഷി നഷ്ടപ്പെട്ട് വെറും രാസസംയുക്തമായിത്തീരുന്നു. ആ രൂപത്തില്‍ വൈറസിനെ എത്രകാലം വേണമെങ്കിലും മാറുമെന്നും കൂടാതെ കുപ്പിക്കകത്താക്കി സൂക്ഷിക്കാം. ഒരുകാലത്ത് ലോകമെങ്ങും മരണം വിതച്ചിരുന്ന വസൂരിക്ക് കാരണമായ വെരിയോള വൈറസിനെ യുഎസ്എയിലും റഷ്യയിലുമുള്ള പരീക്ഷണ ശാലകളില്‍ ഇന്നും ഇങ്ങനെ സൂക്ഷിച്ചിട്ടുണ്ട്.
രോഗങ്ങളുണ്ടാക്കും, ബാക്റ്റീരിയകളെ നശിപ്പിക്കും
മനുഷ്യരില്‍ വസൂരി, അഞ്ചാംപനി, മുണ്ടിവീക്കം, പിള്ള വാതം, ഇന്‍ഫ്ളുവന്‍സ, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്കെല്ലാം കാരണമാകുന്നത് വ്യത്യസ്തതരം വൈറസുക ളാണ്. കന്നുകാലികള്‍ക്ക് കുളമ്പ് രോഗമുണ്ടാകുന്നതും പട്ടികള്‍ക്ക് പേയിളകുന്നതും വൈറസ് ബാധമൂലമാണ്. ചില പൂക്കള്‍ക്ക് ഭംഗിയുള്ള വര്‍ണഭേദമുണ്ടാക്കുന്നതും വൈറസുകളാണത്രെ. ബാക്റ്റീരിയങ്ങള്‍ കൊണ്ടുണ്ടാകുന്ന രോഗങ്ങളെ തടയാനും ചികിത്സിക്കാനുമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നപോലെ വൈറസ് രോഗങ്ങളെ തടയാനോ ഭേദപ്പെടുത്താനോ പറ്റുന്ന ഔഷധങ്ങള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാല്‍ നമ്മുടെ ശരീരത്തില്‍ തന്നെ ഈ വൈറസുകളെ എതിരിടാന്‍ ശേഷിയുള്ള പ്രതിവസ്തുക്കള്‍ (ആന്‍റി ബോഡികള്‍ ) നിര്‍മിക്കപ്പെടുന്നു. ശരീരത്തിലെ ഈ പ്രതിവസ്തു ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കാന്‍ നിര്‍വീര്യമാക്കപ്പെട്ട വൈറസുകളെ ചെറിയ തോതില്‍ നമ്മുടെ ശരീരത്തില്‍ കുത്തിവയ്ക്കാറുണ്ട്. ഇതാണ് വാക്സിനേഷന്‍, ഇനോക്കുലേഷന്‍ തുടങ്ങിയവ. ഇതുവഴി മുന്‍കൂട്ടിതന്നെ വ്യത്യസ്തതരം വൈറസുകളെ ചെറുക്കാന്‍ ശേഷിയുള്ള ആന്‍റിബോഡികളെ, പ്രതിവസ്തുക്കളെ നമ്മുടെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിച്ചുകൊണ്ട് വസൂരി തുടങ്ങി പണ്ടുകാലത്ത് മാരകങ്ങളായിരുന്ന പല പകര്‍ച്ച വ്യാധികളെയും നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ചില വൈറസുകള്‍ ബാക്റ്റീരിയങ്ങളെ ആക്രമിക്കുന്നു. അവയെ ബാക്റ്റീരിയഭോജികള്‍ എന്നു വിളിക്കുന്നു. ബാക്റ്റീരിയഭോജികളാണ് വൈറസുകളില്‍വച്ച് ഏറ്റവും വലിയവ.
വൈറസ് ബാധമൂലം ഉണ്ടാകുന്ന ചില പ്രധാന രോഗങ്ങള്‍
ജലദോഷം
ആയിരക്കണക്കിന് തരത്തില്‍പ്പെട്ട വൈറസുകള്‍ ജലദോഷത്തിന് കാരണമാകുന്നുണ്ട്. ജലദോഷത്തിനെതിരെ പ്രതിരോധ കുത്തിവയ്പുകള്‍ ഗുണകരമാകാത്തതിനു കാരണം ഇതാണ്. രോഗിയുമായുള്ള സമ്പര്‍ക്കം നിമിത്തം രോഗം പകരുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഒരു വര്‍ഷം രണ്ടുമുതല്‍ നാലു തവണ വരെ ജലദോഷം പിടിപെടാം. തുമ്മുമ്പോള്‍ സെക്കന്‍റില്‍ 150 അടി വേഗത്തില്‍ 12 അടിവരെ സഞ്ചരിക്കാന്‍ വൈറസുകള്‍ക്ക് കഴിയും. തുമ്മുമ്പോള്‍ കര്‍ചീഫ് ഉപയോഗിച്ച് വായും മൂക്കും പൊതിയണമെന്ന് പറയുന്നത് ഇതുകൊണ്ടാണ്. വിശ്രമമെടുത്താല്‍ മരുന്നില്ലാതെ തന്നെ ഒരാഴ്ചകൊണ്ട് ജലദോഷം മാറും.
ഇന്‍ഫ്ളുവന്‍സ
ശ്വാസനാളികളെയാണ് ഇന്‍ഫ്ളുവന്‍സ ബാധിക്കുന്നത്. മിക്സോ വൈറസുകളാണ് രോഗകാരി. ഒരിനം ഉചഅ വൈറസാണിത്. രോഗിയുടെ തുപ്പലിലൂടെയും തുമ്മലിലൂടെയും രോഗം പകരുന്നു. രോഗാണുക്കള്‍ ശരീരത്തില്‍ കടന്ന് മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ രോഗം പ്രത്യക്ഷമാകും. ചികിത്സിച്ചില്ലെങ്കില്‍ രോഗബാധിതപ്രദേശങ്ങളില്‍ ബാക്റ്റീരിയകള്‍ ആക്രമിക്കും. ന്യൂമോണിയയായി മാറുകയും ചെയ്യും.
മുണ്ടിനീര്
വൈറസ് ബാധമൂലം ചെവിക്കും കഴുത്തിനും താടിയെല്ലിനുമിടയ്ക്കുള്ള പരോട്ടിഡ് എന്ന ഉമിനീര്‍ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര്. ഞചഅ വൈറസായ ഒരുതരം പാരാമിക്സോ വൈറസാണ് രോഗകാരി. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ, സംസാരിക്കുമ്പോഴോ വായുവിലൂടെയും രോഗി ഉപയോഗിച്ച പാത്രങ്ങളുപയോഗിക്കുന്നതു വഴിയും രോഗം പകരാം. രോഗം മാരകമല്ലെങ്കിലും ഗുരുതരമായാല്‍ വന്ധ്യതയ്ക്കു കാരണമാകാം.
അഞ്ചാംപനി
കുട്ടികളെയാണ് അഞ്ചാംപനി പ്രധാനമായും ബാധിക്കുന്നത്. ഒരുതരം പാരാമിക്സോ വൈറസാണ് രോഗകാരി. പനി, മൂക്കൊലിപ്പ്, കണ്ണിന് ചുമപ്പ്, പരുക്കന്‍ ചുമ, കവിളിലും വായ്ക്കകത്തും വെളുത്ത പാടുകള്‍ എന്നി വയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രണ്ടു ദിവസത്തിനുശേഷം ശരീരത്തില്‍ ചെറിയ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടും. ഏഴു മുതല്‍ 14 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. ശൈശവകാലത്ത് പത്താം മാസം നല്‍കുന്ന പ്രതിരോധ കുത്തിവയ്പിലൂടെ ഈ രോഗം ഒരു പരിധിവരെ തടയാന്‍ സാധിച്ചിട്ടുണ്ട്. രോഗശേഷി നശിപ്പിക്കപ്പെട്ട ജീവനുള്ള വൈറസാണ് വാക്സിന്‍. റൂബെല്ല (ജര്‍മ്മന്‍ മീസില്‍സ്)റൂബെല്ല വൈറസാണ് രോഗകാരി.
ഹെപ്പറ്റൈറ്റിസ്
വൈറസ് മൂലമുണ്ടാകുന്ന മഞ്ഞപ്പിത്തരോഗത്തെ ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി,ഇ,ജി എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു. ഹെപ്പറ്റൈറ്റിസ് എന്ന വാക്കിന് കരള്‍ വീക്കം എന്നാണര്‍ഥം. ഇതില്‍ ഏറ്റവും അപകടം ഹെപ്പറ്റൈറ്റിസ് ബിയാണ്. വൈറസ് ശരീരത്തില്‍ കടന്ന് ആറുമാസത്തോളം രോഗലക്ഷണമൊന്നും ഉണ്ടാവണമെന്നില്ല. രക്തത്തിലൂടെയും ലൈംഗികബന്ധത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ബി പ്രധാനമായും പകരുന്നത്. ഡിഎൻഎ വൈറസാണ് രോഗ കാരി. ജനിതക രീതിയിലുണ്ടാക്കിയ പ്രതിരോധ വാക്സിന്‍ നിലവിലുണ്ട്. മറ്റ് മഞ്ഞപ്പിത്തങ്ങളുടെ ശരാശരി ഇന്‍കുബേഷന്‍ പീരിയഡ് 28 ദിവസം വരെയാണ്. രോഗിയുടെ മലം, മൂത്രം എന്നിവയില്‍ക്കൂടി പുറത്തുവരുന്ന വൈറസ് ഭക്ഷണം, വെള്ളം എന്നിവയില്‍ക്കൂടി മറ്റുള്ളവരില്‍ പകരുന്നു.
പോളിയോ
നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളെയാണ് പോളിയോ പ്രധാനമായും ബാധിക്കുന്നത്. ഞചഅവൈറസു കളായ പികോര്‍ണി വൈറസുകളാണ് രോഗകാരി. രോഗം ബാധിച്ചവരുടെ വിസര്‍ജ്യത്തിലൂടെയാണ് വൈറസ് പകരുന്നത്. മൂന്നു തരത്തിലുള്ള പോളിയോ വൈറസുകളുണ്ട്. കുത്തിവയ്പിലൂടെ നല്‍കുന്ന പോളിയോ വാക്സിന്‍ കണ്ടു പിടിച്ചത് ജോനാസ് സാല്‍ക്ക് എന്ന അമെരിക്കക്കാരനാണ് (1954ല്‍). ഫോര്‍മലിന്‍ ദ്രാവകത്തിലിട്ട് കൊന്ന പോളിയോ വൈറസിനെയാണ് ജോനാസ് സാല്‍ക്ക് വാക്സിനായി തെരഞ്ഞെടുത്തത്. അല്‍പം ജീവനുള്ള വൈറസുകളെ ഉപയോഗിച്ച് വായിലൂടെ നല്‍കുന്ന പോളിയോ തുള്ളി മരുന്ന് കണ്ടുപിടിച്ചത് ആല്‍ബര്‍ട്ട് സബീന്‍ എന്ന അമെരിക്ക ക്കാരനാണ്. 1961ല്‍ ഈ മരുന്ന് പ്രചാരത്തിലായി. ലോകത്ത് ഏറ്റവും കൂടുതല്‍ പോളിയോ (പിള്ളവാതം) ബാധിതരുള്ള രാജ്യമായിരുന്നു ഇന്ത്യ. ഇരുപതുവര്‍ഷത്തോളം നീണ്ട പള്‍സ് പോളിയോ എന്ന പ്രതിരോധ യുദ്ധത്തിലൂടെ ഭാരതജനത ആ രോഗം പടര്‍ത്തുന്ന വൈറസിനെ നാടുകടത്തി. 2014 ജനുവരി പതിമൂന്നിന് ലോകാരോഗ്യസംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചു.
ചിക്കന്‍പോക്സ്
വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍ പോക്സിന് കാരണമാകുന്നത്. കുട്ടികളെ ഇത് സാധാരണയായി ബാധിക്കാറില്ല. 21 ദിവസം വരെയാണ് ഇന്‍കുബേഷന്‍ പീരിയഡ്. രോഗബാധിതനായി നാലഞ്ചു ദിവസത്തിനുള്ളില്‍ ദേഹം മുഴുവന്‍ കുമിളകള്‍ പൊങ്ങുന്നു. കുമിള ഉണങ്ങുന്നതോടുകൂടി വൈറസിന്‍റെ പ്രവര്‍ത്തനം നിര്‍വീര്യമാകുന്നു. രോഗിയുമായി അടുത്തിടപഴകുന്നത് രോഗം പകരാന്‍ കാരണമാകും. ചിക്കന്‍പോക്സ് പിടിപെട്ട ഒരാളില്‍ ഇതുണ്ടാക്കുന്ന വൈറസിനെതിരേയുള്ള പ്രതിരോധ ശേഷി ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാല്‍ വീണ്ടും രോഗം പിടിപെടുന്നത് അപൂര്‍വമാണ്. ചിക്കന്‍പോക്സിനെതിരേ പ്രതിരോധമരുന്നുകള്‍ ഇന്ന് നിലവിലുണ്ട്.
വസൂരി
ലോകത്തില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട ഏക വൈറസ് രോഗമാണ് വസൂരി. ഒരു കാലത്ത് മനുഷ്യന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന, മനുഷ്യരെ കൊന്നൊടുക്കിയിരുന്ന വൈറസ് രോഗമാണ് വസൂരി. വസൂരി പിടിപെട്ട് രക്ഷപ്പെടുന്നവരുടെ ശരീരത്തില്‍ അത് ഉണ്ടാക്കിയിരിക്കുന്ന വൈരൂപ്യവും ഭീകരമായിരുന്നു. വെരിയോള വൈറസാണ് രോഗകാരി. എഡ്വേര്‍ഡ് ജന്നര്‍ എന്ന ഡോക്റ്ററാണ് വസൂരിക്കെതിരെയുള്ള വാക്സിനേഷന്‍ കണ്ടുപിടിച്ചത്. വാക്സിനേഷന്‍റെ ഫലമായി ലോകം ഈ രോഗത്തില്‍ നിന്ന് മുക്തമായി. ഇന്ത്യയിലെ അവസാനത്തെ വസൂരിരോഗിയെ കണ്ടെത്തിയത് 1975 മേയ് 24നാണ്. 1975 ജൂലൈ അഞ്ചിന് ഇന്ത്യ വസൂരി മുക്തമേഖലയായി പ്രഖ്യാപിച്ചു. ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്തിലെ അവസാനത്തെ വസൂരി രോഗി ആഫ്രിക്കയിലെ സൊമാലിയക്കാരനായിരുന്നു. 1977 ഒക്റ്റോബര്‍ 16ന് ഇത് റിപ്പോര്‍ട്ട് ചെയ്തു. വാക്സിനേഷന്‍റെ ഫലമായി 1980ല്‍ വസൂരി ലോകത്തില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇപ്പോള്‍ വസൂരിക്ക് വാക്സിന്‍ എടുക്കാറില്ല.
എയ്ഡ്സ്
ശരീരം നേടിയെടുത്തിട്ടുള്ള പ്രതിരോധ സംവിധാനത്തെ തകര്‍ത്ത് ഒരുകൂട്ടം രോഗങ്ങള്‍ക്ക് അടിപ്പെടുന്ന അവസ്ഥാ വിശേഷമാണ് എയ്ഡ്സ്. ഹ്യൂമന്‍ ഇമ്യൂണോ വൈറസ് ആണ് രോഗകാരി. 12-ാം നൂറ്റാണ്ടില്‍ സബ് സഹാറന്‍ ആഫ്രിക്കയിലാണ് ഈ വൈറസ് ഉണ്ടായതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. 1915നും 1941നും ഇടയിലാണ് ഒകഢ മനുഷ്യരിലെത്തുന്നത്. 1981ലാണ് എയ്ഡ്സ് എന്ന രോഗാവസ്ഥയെ ശാസ്ത്രലോകം തിരിച്ചറിയുന്നത്. അതിനുശേഷം 250 ലക്ഷത്തിലധികം പേര്‍ ഈ രോഗം മൂലം മരിച്ചുകഴിഞ്ഞു. 1985 ഒക്റ്റോബര്‍ 2ന് അമെരിക്കന്‍ നടനായ റോക്ക് ഹാര്‍ട്സന്‍ എയ്ഡ്സ് ബാധിച്ച് മരിച്ചതോടെയാണ് ലോകം ഈ മഹാ രോഗത്തെക്കുറിച്ച് ശ്രദ്ധിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്സ് ബാധിതരുള്ള രാജ്യം സ്വിറ്റ്സര്‍ലണ്ടാണ് (26%). ദക്ഷിണാഫ്രിക്കയിലും എച്ച്ഐവി ബാധിതര്‍ പെരുകുകയാണ്. ഇതുമൂലം രണ്ടു രാജ്യങ്ങളിലെയും ശരാശരി ആയുര്‍ദൈര്‍ഘ്യം നാലുവര്‍ഷം കുറഞ്ഞു. കുരങ്ങില്‍നിന്നാണ് ഒകഢ വൈറസ് മനുഷ്യരില്‍ എത്തിയതെന്നാണ് വിശ്വസിക്കുന്നത്. ഒകഢ1, ഒകഢ2 എന്നിങ്ങനെ രണ്ട് വൈറസുകളുണ്ട്. ഇതില്‍ ഒകഢ1 ആണ് കൂടുതല്‍ അപകടകാരി. രോഗം ബാധിച്ചവരുമായുള്ള ലൈംഗികബന്ധം, രക്ത സ്വീകരണം, ഇഞ്ചക്ഷന്‍ സൂചികള്‍ പങ്കുവയ്ക്കുക, അമ്മയില്‍നിന്നും ഗര്‍ഭസ്ഥ ശിശുവിലേക്ക് എന്നിങ്ങനെയാണ് രോഗം പകരുക. 1981 ഡിസംബര്‍ 1-നാണ് എയ്ഡ്സ് രോഗത്തെ തിരിച്ചറിഞ്ഞത്. 1988 മുതല്‍ ഈ ദിനം ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
രോഗനിര്‍ണയം
എലിസ, വെസ്റ്റേണ്‍ ബ്ലോട്ടിങ് എന്നീ രണ്ട് ആന്‍റിബോഡി പരിശോധനകളിലൂടെയാണ് പ്രധാനമായും എയ്ഡ്സ് ഉണ്ടോ എന്ന് കണ്ടെത്തുന്നത്. എച്ച്ഐവി സംശയമുണ്ടെങ്കില്‍ ആദ്യം നടത്തുന്ന ടെസ്റ്റാണ് എലിസ. ഒകഢബാധിതരുടെ രക്തത്തിലെ മാംസത്തെ കണ്ടെത്തി രോഗനിര്‍ണയം നടത്തുന്ന രീതിയാണ് വെസ്റ്റേണ്‍ ബ്ലോട്ടീങ്. എയ്ഡ്സ് ഉണ്ടോ എന്നറിയാനുള്ള കൂടുതല്‍ കൃത്യമായ പരിശോധനാരീതിയാണ് വെസ്റ്റേണ്‍ ബ്ലോട്ടിങ്.
എച്ച്ഐവിയെ കണ്ടെത്തിയതിന് നൊബേല്‍
എയ്ഡ്സ് വൈറസിനെ കണ്ടെത്തിയ ഫ്രഞ്ച് ഗവേഷകരായ ഫ്രോന്‍കോയിസ് ബാരിസിനൗസി, ലൂക് മോന്‍റഗ്നീര്‍ എന്നിവര്‍ക്ക് 2009 ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.
സാര്‍സ്
“സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം’ എന്ന സാര്‍സ് 2002 നവംബറില്‍ ദക്ഷിണ ചൈനയിലെ ഗ്വോങ് ദോങ് മേഖ ലയിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ജലദോഷപ്പനിക്ക് കാരണമായ കൊറോണ വൈറസിന് വന്ന ജനിതകമാറ്റമാണ് ഈ മാരകരോഗം വിതച്ചത്. വെരികുകളില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്ന വൈറസ് കുറഞ്ഞകാലംകൊണ്ട് 5000ത്തോളം പേരെ പിടികൂടി. ഇതില്‍ 800റോളം പേര്‍ മരിച്ചു. വായുവില്‍ക്കൂടിയാണ് സാര്‍സ് വൈറസ് പകരുന്നത്. 5 മുതല്‍ 10 ദിവസംവരെയാണ് ഇന്‍കുഷേബന്‍ പീരിയഡ്.

കൊതുകു പരത്തുന്ന വൈറസ് രോഗങ്ങള്‍

കൊതുകുകള്‍ പരത്തുന്ന ചില വൈറസ് രോഗങ്ങളുമുണ്ട്. ചിക്കുന്‍ ഗുനിയ, ഡെംഗിപ്പനി എന്നിവയാണ് ഇതില്‍ പ്രമുഖം. ആല്‍ഫാ വൈറസായ ചിക്കുന്‍ഗുനിയ വൈറസിനെ ഈഡീസ് ഈജിപ്തി വര്‍ഗ ത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ് പരത്തുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളായ ടാന്‍സാനിയ, മൊസാമ്പിക് അതിര്‍ത്തി യില്‍ 1952ലാണ് ആദ്യമായി ചിക്കുന്‍ഗുനിയ പ്രത്യക്ഷപ്പെടു ന്നത്. സന്ധികളിലെ സിനോവിയല്‍ സ്തരത്തെ വൈറസുകള്‍ ആക്രമിക്കുന്നതിനാല്‍ കഠിനമായ സന്ധിവേദനയും നീരുമുണ്ടാകും. ചിക്കുന്‍ഗുനിയയ്ക്ക് മാത്രമായി ഇതുവരെ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കിടക്കുന്ന ഈഡിസ് ഈജിപ്തി എന്ന കൊതുകു പരത്തുന്ന ആര്‍ബോ വൈറസാണ് ഡെംഗിപ്പനിക്ക് കാരണമാകുന്നത്.
ഒറ്റയടിക്ക് ഏറ്ററ്വുമധികം ആളുകളെ കൊന്ന വൈറസ്
1918-19 കാലത്ത് പടര്‍ന്നു പിടിച്ച സ്പാനിഷ് ഫ്ളൂവാണ് ലോകത്തില്‍ ഒറ്റയടിക്ക് ഏറ്റവുമധികം ആളുകളെ കൊന്ന രോഗം. ഒരു വര്‍ഷംകൊണ്ട് 220 ലക്ഷം ആളുകളാണ് മരിച്ചുവീണത്. സ്പെയിനിലാണ് ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത് എന്നതിനാലാണ് ഈ പേരു വന്നത്. 5000ത്തിലധകം പേര്‍ ഈ പനി ബാധിച്ച് മരിച്ചിട്ടുണ്ട്.

വൈറസ് മൂലം കാന്‍സറും

ഹ്യൂമന്‍ പാപ്പിലോമ വൈറസ്, ഹെര്‍പിസ് വൈറസ് ടൈപ്പ് 2 എന്ന ഗര്‍ഭാശയഗള കാന്‍സറിന് കാരണമാകുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതരില്‍ കരളിലെ കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഗര്‍ഭാശയഗള കാന്‍സറും ഹ്യൂമന്‍ പാപ്പിലോമ വൈറസും തമ്മിലുള്ള ബന്ധത്തെ കണ്ടെത്തിയ ജര്‍മന്‍ ഗവേഷകന്‍ ഹരോള്‍ഡ് സൂര്‍ ഹോസെനു 2008ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം ലഭിച്ചു.