Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഹൃദയത്തെ സുരക്ഷിതമാക്കാം, ആഹാരത്തിലൂടെ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഹൃദയത്തെ സുരക്ഷിതമാക്കാം, ആഹാരത്തിലൂടെ

Posted on: Thursday, Oct 15, 2015 02:07 hrs IST
Health news

ഇന്ന് ലോക ഹൃദയ ദിനം. ഏറ്റവും കൂടുതൽ മരണം നടക്കുന്നത് ഹൃദ്രോഗങ്ങൾ മൂലമാണെന്നാണ് പുതിയ പഠനങ്ങൾ. ഇന്ന് പ്രായ ഭേദമെന്യേ പലരും ഹൃദ്രോഗത്തിന് അടിമകളാണ്. അൽപ്പം ഒന്നു ശ്രദ്ധിച്ചാൽ വർധിച്ചു വരുന്ന ഹൃദ്രോഗ ഭീഷണി ഒഴിവാക്കാം. ആഹാരത്തിലൂടെ ഹൃദ‍യത്തെ സംരക്ഷിക്കാം……
ട്രാൻസ് ഫാറ്റ്
ഹൃദയത്തിന്‍റെ പ്രധാന വില്ലനാണ് ട്രാൻസ്ഫാറ്റ്. ഫാസറ്റ് ഫുഡ്, പാക്കറ്റ് ഫൂഡ് എന്നിവയിലൂടെയാണ് ട്രാൻസ് ഫാറ്റ് ശരീരത്തിലെത്തുന്നത്. ജീവിത രീതിയിലുണ്ടായ മാറ്റങ്ങൾ ഇന്നത്തെ കാലത്ത് പാക്കറ്റ് ഫുഡിലേക്കും, ഫാസ്റ്റ് ഫുഡിലേക്കും തിരിയാൻ പ്രേരിപ്പിച്ചതാണ് ഹൃദയത്തിന് വെല്ലുവിളിയായത്. ഹൈഡ്രൊജനേറ്റഡ് ഓയിൽ അടങ്ങിയ ആഹാരങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ട്രാൻസ് ഫാറ്റ് ശരീരത്തിലെത്തുന്നത് തടയാം. മിക്ക ചോക്കലേറ്റുകളിലും ഹൈഡ്രൊജനേറ്റഡ് ഓയിൽ അടങ്ങിയിട്ടുണ്ട്.
റെഡ് മീറ്റ്
ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊന്നാണ് റെഡ് മീറ്റ്. അമിത അളവിൽ സാച്വേഡ് ഫാറ്റ് അടങ്ങിയ ഭക്ഷണമാണ് റെഡ്മീറ്റ്. ഇത് മോശം കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ ശരീരത്തിലെത്തുന്നതിന് കാരണമാകുന്നു. രക്തക്കുഴലിൽ അടിയുന്നവാണ് എൽഡിഎൽ കൊളസ്ട്രോൾ. ഹൃദയത്തെ സ്നേഹിക്കുന്നവർ പൂർണമായി റെഡ്മീറ്റ് ഉപേക്ഷിക്കേണ്ട. പകരം റെഡ് മീറ്റ് ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മതിയാകും.
മുട്ടയുടെ മഞ്ഞ
സാച്വേഡ് ഫാറ്റ് ഉയർന്ന അളവിൽ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് മുട്ടയുടെ മഞ്ഞ. ഇത് കൊളസ്ട്രോൾ വർധിപ്പിക്കും. അതിനാൽ മുട്ടയുടെ മഞ്ഞ ഒഴിവാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കും. എന്നാൽ മുട്ടയുടെ വെള്ള കഴിക്കുന്നതിൽ പ്രശ്നമില്ല. പൂർണമായി മുട്ടയുടെ മഞ്ഞ ഒഴിവാക്കേണ്ട. വൈറ്റമിൻ എ, ബി എന്നിവയുടെയും എനർജിയുടെയും കലവറയാണ് മുട്ടയുടെ മഞ്ഞ. അതിനാൽ നിയന്ത്രണം ഏർപ്പെടുത്തിയാൽ മതി‍യാകും.
ഉപ്പ്, പഞ്ചസാര
ഭക്ഷണത്തിന് രൂചി നൽകുന്നതിൽ പ്രധാനമാണ് ഉപ്പും പഞ്ചസാരയും. ഉപ്പും പഞ്ചസാര‍യും അധികമാകുന്നത് ഹൃദയത്തിന് ദോഷമാണ്. സോഡിയവും ഷുഗറും ഉയർന്ന അളവിൽ എത്തുന്നത് ഉയർന്ന രക്ത സമ്മർദം ഉണ്ടാക്കും. ദിവസവും 1500 മില്ലീഗ്രാം സോഡിയത്തിലധികം ശരീരത്തിലെത്തരുതെന്നാണ് വിദഗ്ധർ പറയുന്നത്.
ഇവർ ഹൃദയത്തിന്‍റെ കൂട്ടുകാർ………
ഓട്ട്സ്
ഹൃദയത്തെ സ്നേഹിക്കുന്നവർ പ്രധാനമായും കൂട്ടുപിടിക്കേണ്ട ആഹാരമാണ് ഓട്ട്സ്. പ്രഭാത ഭക്ഷണമായി ഓട്ട്സ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ ഭക്ഷണമാണ് ഓട്ട്സ്. ഇത് ശരീരത്തിലെ കൊളസ്ടോളിന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡും ഓട്ട്സിൽ ഉയർന്ന അളവിലുണ്ട്.
ധാന്യങ്ങൾ, കുരുവില്ലാപ്പഴം, പയറു വർഗങ്ങൾ കോര മീൻ എന്നിവയും ഹൃദയത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപ്പെട്ടതാണ്.