Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സീറ്റ് വിഭജനത്തില്‍ ജെഎസ്എസിനും അതൃപ്തി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സീറ്റ് വിഭജനത്തില്‍ ജെഎസ്എസിനും അതൃപ്തി

Posted on: Tuesday, Oct 13, 2015 11:24 hrs IST
Special news

ചില കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിന്‍റെ ആരാച്ചാര്‍മാരെന്നു ആരോപണം
തിരുവനന്തപുരം: സീറ്റ് വിഭജനത്തിനെതിരേ പരസ്യ പ്രതികരണവുമായി ജെഎസ്എസ് ജില്ലാ നേതൃത്വവും. സീറ്റ് വിഭജന ചര്‍ച്ച ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിച്ചെന്നും ഘടകക്ഷിനേതാക്കളെ അപമാനിച്ചെന്നും ജെഎസ്എസ് ജില്ലാ സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്‍ ആരോപിച്ചു.

കോണ്‍ഗ്രസിലെ ചില നേതാക്കള്‍ യുഡിഎഫിന്‍റെ ആരാച്ചാര്‍മാരാണ്. നിലവില്‍ ജില്ലയില്‍ ഏഴു സീറ്റുകള്‍ ജെഎസ്എസിന് ഉണ്ട്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ഒരു സീറ്റു പോലും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചു ജെഎസ്എസിന് ഉണ്ടായിരുന്ന വാര്‍ഡുകളില്‍ റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താനാണു ജില്ലാ കമ്മിറ്റിയുടെ തീരുമാനം. കൂടാതെ മറ്റു വാര്‍ഡുകളില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുമെന്നും ജെഎസ്എസ്. ജെഎസ്എസില്‍ നിന്നു വിട്ടുപോയി കോണ്‍ഗ്രസില്‍ ചേര്‍ന്ന നിലവിലെ കമലേശ്വരം കൗണ്‍സിലര്‍ എം.ബി. രശ്മിയെ എന്തുവിലകൊടുത്തും പരാജയപ്പെടുത്തുമെന്നും വാര്‍ഡില്‍ നിന്നു മത്സരിക്കുന്ന എം.ബി. രശ്മിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ജെഎസ്എസില്‍ നിന്നു വിട്ടുപോയ രശ്മിയെ പരാജയപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്നും സുരേന്ദ്രന്‍.

കോണ്‍ഗ്രസിന്‍റെ പ്രതിസന്ധിഘട്ടങ്ങളില്‍ ഒപ്പം നിന്ന പാര്‍ട്ടിയാണ് ജെഎസ്എസ്. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് തങ്ങളെ തഴയുകയാണ്. റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെങ്കിലും യുഡിഎഫില്‍ നിന്ന് വിട്ടുപോകില്ല. മാറ്റു കാര്യങ്ങള്‍ സംസ്ഥാനകമ്മറ്റിയുമായി ചേര്‍ന്നു തീരുമാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ ജെഎസ്എസ് ജില്ലാ നേതാക്കളായ പി.ആര്‍. സുശീലന്‍, കാക്കാമൂല വിജയന്‍, തിരുപുറം സോമന്‍, കാച്ചാണി പ്രഭാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.