Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കോര്‍പറേഷന്‍ : ആര്‍എസ്പിക്ക് 11 സീറ്റ് ധാരണയായി, ലീഗിന് 5 | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കോര്‍പറേഷന്‍ : ആര്‍എസ്പിക്ക് 11 സീറ്റ് ധാരണയായി, ലീഗിന് 5

Posted on: Wednesday, Oct 07, 2015 11:57 hrs IST
Special news

തിരുവനന്തപുരം : എല്‍ഡിഎഫ് പാളയത്തില്‍ നിന്നും യുഡിഎഫ് പക്ഷത്തേക്കു ചേക്കേറിയ ആര്‍സ്പി കോര്‍പറേഷനില്‍ 11 ഡിവിഷനില്‍ മത്സരിക്കും. 14 സീറ്റു ചോദിച്ചിടത്താണു യുഡിഎഫുമായി 11 സീറ്റിനു ധാരണയായതെന്നു സൂചനയുണ്ട്. ആര്‍സ്പി, ആര്‍എസ്പി-ബി എന്നിവര്‍ന്ന് ഒരുമിച്ചു മത്സരിക്കുന്നതുകൊണ്ടാണു 11 സീറ്റിനു വഴങ്ങിയത്. സീറ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നു വൈകിട്ടോടെ ഉണ്ടാകും. ഇന്നു വൈകിട്ട് ആര്‍എസ്പി ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്. 11 സീറ്റിന്‍റെ കാര്യം ഇന്നത്തെ ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. വാര്‍ഡുകള്‍ ഏതൊക്കെയാണെന്നും ഇന്നത്തെ കമ്മിറ്റിയില്‍ തീരുമാനിക്കും. അതേസമയം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്നും നാളെയും ചേരും. ഇതില്‍ ഘടകക്ഷികള്‍ക്കുള്ള സീറ്റിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കോര്‍പറേഷന്‍ ഭരണം ലഭിക്കുകയാണെങ്കില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ആര്‍എസ്പി അവകാശപ്പെടും. ആര്‍എസ്പിയും ആര്‍എസ്പി ബിയും ലയിച്ചു കരുത്താര്‍ജിച്ചതോടെയാണ് കൂടുതല്‍ സീറ്റുകള്‍ക്കായി അവര്‍ അവകാശമുന്നയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലായിരുന്നപ്പോള്‍ ആറു വാര്‍ഡുകളായിരുന്നു ആര്‍എസ്പി മത്സരിച്ചത്. എന്നാല്‍ രണ്ടു സീറ്റിലാണു ജയിച്ചത്. മാതൃപാര്‍ട്ടി മാറി യുഡിഎഫില്‍ ചേര്‍ന്നപ്പോഴും എല്‍ഡിഎഫില്‍ ഇവര്‍ ഒരുമിച്ചു നില്‍ക്കുകയായിരുന്നു. യുഡിഎഫിന്‍റെ ഭാഗമായിരുന്ന ആര്‍എസ്പി ബിയ്ക്കു കഴിഞ്ഞ പ്രാവശ്യം ലഭിച്ചത് രണ്ടു സീറ്റുകളിലാണ്. ലയിച്ചതിനു ശേഷം എട്ടുപേര്‍ ഇപ്പോള്‍ ഒരുമിച്ചായി. അതിനാല്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ അംഗബലം തങ്ങള്‍ക്കാണെന്നു ആര്‍എസ്പി വ്യക്തമാക്കുന്നു. അതായത് രണ്ടാം കക്ഷിയായ മുസ്ലീം ലീഗിനെക്കാള്‍ അംഗസംഖ്യയുണ്ടെന്നു ആര്‍എസ്പി ഉന്നയിക്കുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പു സമയത്ത് ആര്‍എസ്പി എല്‍ഡിഎഫ് വിട്ടെങ്കിലും തിരുവനന്തപുരം കോര്‍പറേഷനില്‍ ആര്‍എസ്പി എല്‍ഡിഎഫിനൊപ്പം നിന്നു. ആറ്റിപ്ര ഉപതെരഞ്ഞെടുപ്പോടെയാണു പൂര്‍ണമായും ആര്‍എസ്പി യുഡിഎഫ് പക്ഷത്തേക്കു ചേക്കേറിയത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ഭൂരിപക്ഷം നിലനിര്‍ത്തി. ആര്‍എസ്പി മുന്നണി വിട്ടു. അതോടെ എല്‍ഡിഎഫ് നില 51 ല്‍ നിന്നും അത് 49 ആയി കുറഞ്ഞു. പക്ഷേ യുഡിഎഫ് പക്ഷത്തേക്കു രണ്ട് ആര്‍എസ്പിക്കാര്‍ കോര്‍പറേഷന്‍ നടപടികളിലും ചര്‍ച്ചകളിലും ഭരണ പക്ഷത്തിനൊപ്പം നിന്നത് പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു.അതേസമയം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു അഞ്ചു സീറ്റ് നല്‍കാനും യുഡിഎഫില്‍ ധാരണയായി. കഴിഞ്ഞ തവണ ലീഗ് അഞ്ചു വാര്‍ഡുകളില്‍ മത്സരിച്ചെങ്കിലും ഒരു സ്ഥാനാര്‍ഥി മാത്രമേ കോര്‍പറേഷന്‍ കൗണ്‍സിലില്‍ എത്തിയുള്ളൂ. ഇന്നത്തെ യുഡിഎഫ് നേതൃയോഗത്തിനു ശേഷം ലീഗിന്‍റെയും ആര്‍എസ്പിയുടെയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.