Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫോക്സ്​വാഗനെതിരെ എ ആർ എ ഐ അന്വേഷണം തുടങ്ങി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫോക്സ്​വാഗനെതിരെ എ ആർ എ ഐ അന്വേഷണം തുടങ്ങി

Posted on: Tuesday, Sep 29, 2015 01:42 hrs IST
Auto news

പുകമറ’ വിവാദത്തിൽപെട്ട ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്​വാഗൻ എ ജിക്കെതിരെ ഇന്ത്യയിലും അന്വേഷണം തുടങ്ങി. ഡീസൽ എൻജിനുകളെ മലിനീകരണ നിയന്ത്രണ പരിശോധനയിൽ വിജയിപ്പിക്കാൻ സോഫ്റ്റ്​വെയറിന്റെ സഹായം തേടിയിട്ടുണ്ടോ എന്നാണു കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ(എ ആർ എ ഐ) അന്വേഷിക്കുന്നത്.

പ്രശ്നത്തിൽ ഫോക്സ്​വാഗനിൽ നിന്നു വിശദീകരണം ആവശ്യപ്പെട്ടതായി എ ആർ എ ഐ ഡയറക്ടർ രശ്മി ഉർധവർഷെ അറിയിച്ചു. കേന്ദ്ര ഘന വ്യവസായ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാവും അസോസിയേഷന്റെ പ്രവർത്തനമെന്നും ഫോക്സ്​വാഗൻ നിർമിച്ചു വിറ്റ കാറുകളുടെ സാംപിളുകൾ തിരഞ്ഞെടുത്ത് പരിശോധന നടത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അവർ അറിയിച്ചു. അതേസമയം വിഷയത്തോടു പ്രതികരിക്കാൻ ഫോക്സ്​വാഗൻ ഇന്ത്യ വിസമ്മതിച്ചു. അന്വേഷണം തുടരുകയാണെന്നു മാത്രമായിരുന്നു കമ്പനിയുടെ വിശദീകരണം.

യു എസിലെ പോലെ ഇന്ത്യയിലും മലിനീകരണ നിയന്ത്രണം വിലയിരുത്തുന്ന ഘട്ടത്തിൽ ഫോക്സ്​വാഗൻ കൃത്രിമം കാട്ടിയോ എന്ന് അന്വേഷിക്കാൻ എ ആർ എ ഐയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നു കേന്ദ്ര ഘന വ്യവസായ സെക്രട്ടറി രാജൻ കടോച്ചാണു നേരത്തെ പ്രഖ്യാപിച്ചത്. സോഫ്റ്റ്​വെയർ സഹായത്തോടെ മലിനീകരണ നിയന്ത്രണ വിവരങ്ങളിൽ തിരിമറി കാട്ടിയതിനു യു എസിൽ ഫോക്സ്​വാഗൻ 1800 കോടി ഡോളറി(ഏകദേശം 1.19 ലക്ഷം കോടി രൂപ)ന്റെ പിഴശിക്ഷ നേരിടുകയാണ്. മലിനീകരണ നിയന്ത്രണ പരിശോധനയെ മറികടക്കാൻ സഹായിക്കുന്ന പ്രത്യേക സോഫ്റ്റ്​വെയർ ലോകവ്യാപകമായി 1.10 കോടി കാറുകളിൽ ഉപയോഗിച്ചിരുന്നെന്നു ഫോക്സ്​വാഗൻ തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ ഏറ്റുപറച്ചിലോടെ യു എസിനു പുറമെ ദക്ഷിണ കൊറിയ, ഫ്രാൻസ്, ഇറ്റലി, കാനഡ, ജർമനി, യു കെ തുടങ്ങിയ രാജ്യങ്ങളും കമ്പനിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്ട്രേലിയയാവട്ടെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന നിലപാടിലാണ്. തട്ടിപ്പു പുറത്തായതോടെ ഫോക്സ്​വാഗൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന മാർട്ടിൻ വിന്റർകോൺ സ്ഥാനമൊഴിയാനും നിർബന്ധിതനായി.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്​വാഗനെതിരെ യു എസ് പരിസ്ഥിതി സംരക്ഷണ ഏജൻസി(ഇ പി എ)യാണു കഴിഞ്ഞ ആഴ്ച ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. യാഥാർഥ്യം മറച്ചു വച്ച് മലിനീകരണത്തോത് കുറച്ചു കാണിക്കുന്ന പ്രത്യേകതരം സോഫ്റ്റ്​വെയർ സംവിധാനമുള്ള അഞ്ചു ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കണമെന്നായിരുന്നു ഇ പി എയുടെ നിർദേശം. മലിനീകരണ നിലവാരം പരിശോധിക്കുന്ന വേള തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്​വെയർ കാറുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണ അളവുകൾ മറയ്ക്കുന്നെന്നാണ് ആക്ഷേപം. യു എസിൽ വിറ്റ ഡീസൽ എൻജിനുള്ള കാറുകൾ സൃഷ്ടിക്കുന്ന യഥാർഥ മലിനീകരണം അനുവദനീയ പരിധിയുടെ 40 ഇരട്ടിയോളമാണെന്നും ഇ പി എ കണ്ടെത്തിയിരുന്നു.