Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ചരിത്രത്തില്‍ ഇടം തേടിയ ദിനം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ചരിത്രത്തില്‍ ഇടം തേടിയ ദിനം

Posted on: Tuesday, Sep 29, 2015 10:52 hrs IST
Health news

മലയാളികള്‍ മുഴുവന്‍ അവിശ്വസനീയതോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് അപ്രതീക്ഷിതമായി രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായ ദിവസം. 20 ലക്ഷം രൂപ ചെലവു വരുന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വെറും രണ്ടു ലക്ഷം രൂപയ്ക്ക് നടത്തി ചരിത്രം സൃഷ്ടിച്ചപ്പോള്‍ താരമായത് ഡോ. ടി.കെ. ജയകുമാര്‍. കോട്ടയം മെഡിക്കല്‍ കോളെജിലെ കാര്‍ഡിയോതൊറാസിക്ക് മേധാവിയായ ജയകുമാര്‍ ലോകഹൃദയദിനത്തില്‍ മനസ് തുറക്കുന്നു.
മികവിന്‍റെ കേന്ദ്രങ്ങളാക്കാം സര്‍ക്കാര്‍ ആശുപത്രികളെ
മികച്ച സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ നിരവധിയുണ്ട് കേരളത്തിലെന്നു പറയുന്നു ഡോ. ടി.കെ. ജയകുമാര്‍. എറണാകുളം ജനറല്‍ ആശുപത്രി, ചേര്‍ത്തല ആശുപത്രി, പുനലൂര്‍ ആശുപത്രി തുടങ്ങിയവ ഉദാഹരണങ്ങളാണ്. വന്‍കിട സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന രീതിയിലാണ് ഇവയെല്ലാം പ്രവര്‍ത്തിക്കുന്നത്. ഒരാളുടെ മാത്രം കഴിവല്ല ഈ ആശുപത്രികളുടെ മികവിന് പിന്നില്‍. ഡോക്റ്റര്‍മാരുടെ നേതൃത്വത്തില്‍ മികച്ച ഒരു ടീം ഇവിടെയെല്ലാം പ്രവര്‍ത്തിക്കുന്നു. ഭരണ സംവിധാനങ്ങള്‍, ഡോക്റ്റര്‍മാര്‍, നെഴ്സ്, മറ്റു സ്റ്റാഫുകള്‍ എല്ലാം ഒറ്റക്കെട്ടോടെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നതാണ് ഇതിനു കാരണം. ആത്മാര്‍ഥതയും അര്‍പ്പണമനോഭാവവുമുണ്ടെങ്കില്‍ എവിടെയും നല്ല സൗകര്യങ്ങള്‍ ഒരുക്കാം. ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് ഇതിന് ആവശ്യം. പുതിയ തലമുറയിലെ ഡോക്റ്റര്‍മാര്‍ പ്രൊഫഷനെ സമീപിക്കുന്ന രീതി വ്യത്യസ്തമായിരിക്കാം. നല്ല പ്രതിഫലം കൊടുക്കുകയാണ് ഇവിടെ വേണ്ടത്. ഇംഗ്ലണ്ടിലൊക്കെ നല്ല സാലറിയാണ് ഡോക്റ്റര്‍മാര്‍ക്കുള്ളത്. ഇത്തരത്തില്‍ പരിഗണിക്കുകയാണെങ്കില്‍ ഇവിടെയുള്ള ഡോക്റ്റര്‍മാരുടെ മനോഭാവവും മാറും.
ഓര്‍മയില്‍ ആ ദിനം
ഹൃദയം മാറ്റിവച്ച പൊടിമോന്‍ ആറുമാസമായി കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് നാലുമണി ആയപ്പോഴാണ് കൊച്ചിയിലെ ലൂര്‍ദ് ആശുപത്രിയില്‍ പൊടിമോന്‍റെ ശരീരവുമായി ചേരുന്ന ഹൃദയമുണ്ടെന്ന് അറിയുന്നത്. ഒ പോസിറ്റീവായിരുന്നു പൊടിമോന്‍റെ ബ്ലഡ് ഗ്രൂപ്പ്. ലൂര്‍ദിലുള്ള അങ്കമാലി സ്വദേശി വിനയകുമാറിന്‍റെ ഗ്രൂപ്പും ഇതുതന്നെ. ഉടന്‍ തന്നെ കോട്ടയത്ത് നിന്നു ഞങ്ങള്‍ കൊച്ചിയിലെത്തി.
6.30ന് ഹൃദയം ശേഖരിക്കാന്‍ ഞാനുള്‍പ്പടെയുള്ള ഡോക്റ്റര്‍മാരുടെ സംഘം കൊച്ചി ലൂര്‍ദ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ഹൃദയം എടുക്കാനുള്ള ശസ്ത്രക്രിയ ആരംഭിച്ചു, രാത്രി 12.30 ആയിരുന്നു അപ്പോള്‍ സമയം.
കാര്‍ഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്റ്റര്‍മാരായ ദീപ, സഞ്ജയ്, അഷറഫ് എന്നിവരും കൂടെയുണ്ടായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ന് ഹൃദയവുമായി ലൂര്‍ദ് ആശുപത്രിയില്‍ നിന്നു പുറപ്പെട്ടു. 4.30 തോടെ കോട്ടയത്തെത്തി. ഇതിനിടെ തൊറാസിക് വിഭാഗം ഓപ്പറേഷന്‍ തിയെറ്ററില്‍ ഡോ. രതീഷിന്‍െറ നേതൃത്വത്തില്‍ പൊടിമോന്‍റെ ശസ്ത്രക്രിയ ആരംഭിച്ചിരുന്നു. പുലര്‍ച്ചെ ആറിന് ഹൃദയം പൊടിമോനില്‍ വച്ചുപിടിപ്പിച്ചു.
ഒമ്പതു മണിയോടെ പൊടിമോനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പൊടിമോന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാഴ്ചയ്ക്കകം വീട്ടിലേക്ക് മടങ്ങും.
വൃക്ക, കരള്‍ എന്നിവയ്ക്കും പൊടിമോന് ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഹൃദയം പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും വൃക്ക, കരള്‍ എന്നിവയ്ക്ക് ചില പ്രശ്നങ്ങളുണ്ടായി. ഇതെല്ലാം ഇപ്പോള്‍ മാറിത്തുടങ്ങി- ആത്മവിശ്വാസത്തോടെ ഡോ. ജയകുമാര്‍ പറയുന്നു.
എല്ലാ ഭാഗത്ത് നിന്നും നല്ല സഹകരണമാണ് ഉണ്ടായത്. രാത്രിയായതിനാല്‍ ട്രാഫിക് ബ്ലോക്കിന്‍റെ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. എല്ലാ ജംങ്ഷനുകളിലും പൊലീസ് ഉണ്ടായിരുന്നു. മാധ്യമങ്ങളുടെ ഭാഗത്ത് നിന്നു നല്ല പിന്തുണയാണ് ലഭിച്ചത്. ഒരാളുടെ ഹൃദയം എടുത്താല്‍ അധികം വൈകാതെ മറ്റൊരാളുടെ ശരീരത്തില്‍ പിടിപ്പിക്കണം.
മൂന്നു മണിക്കൂറിനകം പൊടിമോന്‍റെ ശരീ രത്തില്‍ ഹൃദയം തുന്നിപ്പിടിപ്പിച്ചു. സഹപ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നു നല്ല പിന്തുണയാണ് ലഭിച്ചതെന്നും പറയുന്നു ജയകുമാര്‍.
ഹൃദയം മിടിക്കട്ടെ ആരോഗ്യത്തോടെ
ഹൃദ്രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ് സമൂഹത്തില്‍. ഇതിനുള്ള കൃത്യമായ ബോധവത്കരണം നല്‍കുകയാണ് ഇനിയുള്ള പദ്ധതി. ജീവിത ശൈലിയാണ് ഹൃദ്രോഗം വര്‍ധിക്കാനുള്ള കാരണം. ബിപി, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവയെ ല്ലാം ഇതിനു കാരണമാണ്. തുട ക്ക ത്തില്‍ ക െണ്ടത്തി ചികിത്സിച്ചാല്‍ ഇതെല്ലാം മാറ്റാവുന്നതെയുള്ളൂ. യുവാക്കള്‍ക്കെല്ലാം ബോധവത്കരണം നല്‍കേണ്ടത് അത്യാവശ്യമാണ്.
ഇതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം.
ഇതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇനി നടത്തേണ്ടത്.
ഹൃദ്രോഗ ചികിത്സയ്ക്ക് മികച്ച സംവിധാനങ്ങളാണ് ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളെജിലുള്ളത്. ഈ സംവിധാനത്തിന് തുടര്‍ച്ചയാണ് ഇനി ആവശ്യം. വ്യക്തികളല്ല ഇവിടെ പ്രസക്തം, സംവിധാനത്തിന്‍റെ തുടര്‍ച്ചയാണ് സമൂഹത്തിന് ആവശ്യം.
സാധാരണക്കാരായ രോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ലഭിക്കണമെങ്കില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സംവിധാനങ്ങള്‍ മെച്ചപ്പെടേണ്ടത് അത്യാവശ്യമാണെന്നും ജയകുമാര്‍ പറയുന്നു. കിടങ്ങൂര്‍ സ്വദേശിയായ ഡോ. ജയകുമാറിന്‍റെ ഭാര്യ ഡോ. ലക്ഷ്മിയും കോട്ടയം മെഡിക്കല്‍ കോളെജില്‍ തന്നെയാണ് ജോലി ചെയ്യുന്നത്