Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
തമോഗർത്തങ്ങൾ കൂടിച്ചേരുന്നു; ഭൂമിയെ വിഴുങ്ങാൻ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

തമോഗർത്തങ്ങൾ കൂടിച്ചേരുന്നു; ഭൂമിയെ വിഴുങ്ങാൻ

Posted on: Friday, Sep 25, 2015 03:00 hrs IST
Special news

ഭൂമിയെ ഉൾപ്പെടെ മൊത്തമായി വിഴുങ്ങാൻ പാകത്തിൽ രണ്ട് തമോഗർത്തങ്ങൾ കൂടിച്ചേരാനൊരുങ്ങുകയാണെന്ന് ഗവേഷകരുടെ കണ്ടെത്തൽ. കൊളംബിയ സർവകലാശാലയിലെ വിദ്യാർഥികളാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോർട്ട് നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ചത്. വട്ടംകറങ്ങിക്കൊണ്ടിരിക്കുന്ന രണ്ട് തമോഗർത്തങ്ങൾ പതിയെപ്പതിയെ പരസ്പരം അടുക്കുകയാണെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇവ പരസ്പരം ചേർന്നാൽ ഗാലക്സിയെ അപ്പാടെ വലിച്ചെടുക്കാൻ ശേഷിയുണ്ടാകും. പക്ഷേ നാം പേടിക്കേണ്ട, ഇതുവരെ ലഭിച്ച സൂചനകളനുസരിച്ച് ഒരു ലക്ഷം വർഷങ്ങൾക്കപ്പുറത്തേ ഇത് സംഭവിക്കൂ

.വളരെയധികം ദ്രവ്യം ശക്‌തമായ ഗുരുത്വാകർഷണഫലമായി ചെറിയ വ്യാപ്‌തത്തിൽ നിറയുമ്പോഴാണ് തമോഗർത്തങ്ങൾ രൂപപ്പെടുന്നത്. തമോഗർത്തങ്ങളുടെ കേന്ദ്രത്തിൽനിന്നുള്ള ശക്‌തമായ ഗുരുത്വവലിവിൽനിന്ന് പ്രകാശത്തിനുപോലും രക്ഷപ്പെടാൻ കഴിയില്ല. അതിനാൽ തമോഗർത്തങ്ങൾ നിരീക്ഷകന് നേരിട്ട് ദൃശ്യമാവില്ല. തമോഗർത്തങ്ങൾക്കു ചുറ്റും പരിക്രമണംചെയ്യുന്ന നക്ഷത്രങ്ങളുടെ വേഗവും അവയുടെ സഞ്ചാരപഥവും അപഗ്രഥിച്ചാണ് തമോഗർത്തങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നത്.അതിഭീമമായ ആകർഷണ വലയത്തിൽപ്പെട്ടു വലിച്ചടുപ്പിക്കപ്പെടുന്ന ബഹിരാകാശ ദ്രവ്യം പുറത്തുവിടുന്ന കൊടുംചൂടും ഊർജപ്രവാഹവും നിരീക്ഷിച്ചും തമോഗർത്തത്തിന്റെ സാന്നിധ്യം ശാസ്‌ത്രജ്‌ഞർ മനസ്സിലാക്കാറുണ്ട്. റേഡിയോ, എക്‌സ്‌റേ ടെലിസ്‌കോപ്പുകൾ ഉപയോഗിച്ചാണ് ഈ നിരീക്ഷണം. ഇത്തരത്തിൽ നടത്തിയ നിരീക്ഷണത്തിലാണ് ഒരു നക്ഷത്രസമൂഹത്തിൽ നിന്നുള്ള അസാധാരണമായ കമ്പനങ്ങള്‍ ശ്രദ്ധയിൽപ്പെട്ടത്. പിജി 1302–102 എന്ന നക്ഷത്രസമൂഹത്തിലാണ് താളാത്മകമായ ആ കമ്പനങ്ങൾ കണ്ടെത്തിയത്. ഇത് ആ നക്ഷത്രസമൂഹത്തിലെ രണ്ട് തമോഗർത്തങ്ങളുടെ ‘നശീകരണ നൃത്ത’മാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ

പിജി 1302–102 എന്ന നക്ഷത്രസമൂഹം പുറത്തുവിടുന്ന പ്രകാശരശ്മിയിൽ ഏറെയും എത്തുന്നത് ഈ രണ്ട് തമോഗർത്തങ്ങളിൽ ഏറ്റവും ചെറുതിന്റെ ചുറ്റിലുമുള്ള വാതകവലയത്തിൽ നിന്നാണെന്നും ഗവേകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കറങ്ങിക്കറങ്ങി വേഗത്തിൽ ഭൂമിയോട് അടുക്കുകയാണ് ഇവ. അതോടെ ഈ പ്രകാശ വലയത്തിന്റെ തീവ്രത കൂടിക്കൊണ്ടേയിരിക്കും. ഒരു സൈറന് പതിയെപ്പതിയെ ശബ്ദമേറുന്നതു പോലെയാണിത്. സൈറന് ഏറ്റവും ഉച്ചത്തിലുള്ള ശബ്ദം ലഭിക്കുന്നതു പോലെ പ്രകാശത്തിന്റെ തീവ്രതയിലുമുണ്ടാകും ഗണ്യമായ വർധന. ഓരോ അഞ്ചു വർഷത്തിലുമായിരിക്കും ഇതുണ്ടാവുക. ഡോപ്ലർ ബൂസ്റ്റെന്നാണ് ഇത്തരത്തിൽ തീവ്രത കൂടുന്നതിന്റെ വിശേഷണം. ഈ കറക്കത്തിനിടെ ഗ്രാവിറ്റേഷനൽ തരംഗങ്ങളും വന്നുകൊണ്ടേയിരിക്കുകയാണ്. അതിനനുസരിച്ച് ഊർജവും നഷ്ടപ്പെടുന്നു. ഇവ്വിധത്തിൽ ഒരു ലക്ഷം വർഷങ്ങൾക്കകം തമോഗർത്തങ്ങൾ കൂടിച്ചേരുമെന്നാണ് നിഗമനം.200 ബില്യൻ(1 ബില്യൻ–100 കോടി) മൈൽ ഇടവിട്ട് അകലെയാണ് നിലവിൽ തമോഗർത്തങ്ങൾ കൂടിച്ചേരാൻ പാകത്തിൽ കറങ്ങിക്കൊണ്ടിരിക്കുന്നത്. പിജി 1302–102 നക്ഷത്രസമൂഹത്തിൽ നിന്ന് 3.5 ബില്യൻ പ്രകാശ വർഷം അകലെയാണിത്.

രണ്ട് തമോഗർത്തങ്ങളും ചേർന്നാൽ 10 കോടി നക്ഷത്ര സ്ഫോടനം നടക്കുന്നത്ര ഊർജപ്രവാഹമായിരിക്കും ഉണ്ടാവുക. നമ്മുടെ സൂര്യൻ അതിന്റെ ആയുസു മുഴുവൻ പ്രസരിപ്പിക്കുന്ന ഊർജത്തിനു സമാനമാണ് ഒരു നക്ഷത്ര സ്ഫോടനത്തിലൂടെയുണ്ടാകുന്നതെന്നോർക്കണം. അതുവഴിയുണ്ടാകുന്ന ഗ്രാവിറ്റേഷനൽ തരംഗത്തിന്റെ വെബ്രേഷനിൽ നക്ഷത്രങ്ങൾ ചിതറിത്തെറിച്ചു പോകും. മുറ്റത്ത് കാറ്റടിക്കുമ്പോൾ ഇലകൾ പാറിപ്പോകുന്ന പോലെയായിരിക്കുമത്രേ ഇത്. ഹബിൾ സ്പെയ്സ് ടെലസ്കോപ്പും നാസയുടെ ഗാലക്സ് സ്പെയ്സ് ടെലസ്കോപ്പും ഉപയോഗിച്ചായിരുന്നു ഗവേഷകർ ഗ്രാവിറ്റേഷനൽ തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ തരംഗങ്ങളെ ഇതുവരെ പ്രത്യക്ഷത്തിൽ ‘സ്പോട്ട്’ ചെയ്യാൻ ഗവേഷകർക്കായിട്ടില്ല. അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ പഠിച്ചാണ് തരംഗങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നത്. പുതിയ സാഹചര്യത്തിൽ ഈ തരംഗങ്ങളെ കണ്ടെത്തി ഐൻസ്റ്റീന്റെ ആപേക്ഷികതാസിദ്ധാന്തവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുൾപ്പെടെ ഉത്തരം കണ്ടെത്താനാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.