Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ലോകത്തെ ഏറ്റവും സുന്ദരിയായ മണവാട്ടി, പക്ഷേ ബാഹ്യ സൗന്ദര്യം കൊണ്ടല്ല… | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ലോകത്തെ ഏറ്റവും സുന്ദരിയായ മണവാട്ടി, പക്ഷേ ബാഹ്യ സൗന്ദര്യം കൊണ്ടല്ല…

Posted on: Wednesday, Sep 23, 2015 03:18 hrs IST
Women news

ലോകത്തെ ഏറ്റവും സുന്ദരിയായ മണവാട്ടി എന്ന് ലോകം വാഴ്ത്തുന്നത് ഗുവോ യുവാനിയോനിനെയാണ്. സോഷ്യൽ മീഡിയയിൽ തരംഗമാണ് ഗുവോ ഇപ്പോൾ. എന്നാൽ ഗുവോയെ സുന്ദരിയാക്കുന്നത് ബാഹ്യ സൗന്ദര്യമല്ല, മനസിന്‍റെ സൗന്ദര്യമാണ്. ഗുവോയുടെ മനസിന്‍റെ സൗന്ദര്യം എന്തെന്നല്ലേ?
ചൈനയിലെ ഡാലിയാൻ സിറ്റിയിലെ കടൽത്തീരത്തെ റിസോർട്ടിൽ വിവാഹത്തിനു ശേഷം ഫോട്ടോഷൂട്ടിലായിരുന്നു ഗുവോ. മനോഹരമായി വസ്ത്രം ധരിച്ച് ഫോട്ടോ എടുക്കുന്നതിനിടെയാണ് ഗുവോ ഒരു നിലവിളികേട്ടത്. ഒരാൾ തിരയിലകപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. നിലവിളി കേട്ടയുടൻ മറ്റൊന്നും ചിന്തിക്കാതെ നഴ്സ് കൂടിയായ ഗുവോ അങ്ങോട്ടേയ്ക്ക് ഓടി. ഇയാളെ വലിച്ച് കരയ്ക്കെത്തിച്ചു. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര ശുശ്രൂഷ നൽകി.
വെളളത്തിൽ വച്ച് ഇയാൾക്ക് ഹൃദയ സ്തംഭനം ഉണ്ടായതിനെ തുടർന്ന് നിർഭാഗ്യവശാൽ ഗുവോയ്ക്ക് ഇയാളെ രക്ഷിക്കാനായില്ല. എങ്കിലും വിവാഹവേഷത്തിൽ അടിയന്തര ശുശ്രൂഷ നൽകുന്ന ഗുവോയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഒരു ജീവൻ രക്ഷിക്കാൻ ഗുവോ കാണിച്ച മനസാണ് ഗുവോയെ ലോകത്തെ ഏറ്റവും സുന്ദരിയായ മണവാട്ടിയാക്കിയിരിക്കുന്നത്.