Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സൂക്ഷിക്കുക! ഫെയ്സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടനിൽ ചതിക്കുഴി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സൂക്ഷിക്കുക! ഫെയ്സ്ബുക്ക് ഡിസ്‌ലൈക്ക് ബട്ടനിൽ ചതിക്കുഴി

Posted on: Wednesday, Sep 23, 2015 02:27 hrs IST
Special news

മാർക്ക് സുക്കർബർഗ് അടുത്തിടെ പ്രഖ്യാപിച്ച ഫേസ്ബുക്കിലെ ഡിസ്‌ലൈക്ക് ബട്ടന്‍റെ മറവിൽ പുതിയ വൈറസ്. വ്യക്തിപരമായ വിവരങ്ങൾ ചോർത്തുന്നതാണ് ഇതെന്ന് വിദഗ്ധർ മുന്നറിയിപ്പ് തരുന്നു.
“Get newly introduced Facebook dislike button on your profile” എന്ന സന്ദേശമാണ് ആദ്യം നിങ്ങളുടെ പ്രൊഫൈലിലെത്തുക. ഇത് ഡിസ്‌ലൈക്ക് ഓപ്ഷൻ നിങ്ങളുടെ പ്രൊഫൈലിലുൾപ്പെടുത്താനുള്ള സന്ദേശമാണെന്ന് വ്യക്തമാക്കിയിരിക്കും. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ സുഹൃത്തുക്കളെയും ഇതിലേക്ക് ക്ഷണിക്കാൻ സന്ദേശം വരും. തുടർന്ന് ഡിസ്‌ലൈക്ക് ഓപ്ഷൻ നിങ്ങളുടെ പ്രൊഫൈലിൽ ഉൾപ്പെടുത്തുകയാണെന്ന് കാണിക്കും. എന്നാൽ ഇവിടെ ഒന്നും നടക്കുന്നില്ലെന്നും പകരം വ്യക്തിപരമായ വിവരങ്ങൾ ചോർത്തപ്പെടുകയാണെന്നും വിദഗ്ധർ അറിയിക്കുന്നു.
ഫെയ്സ്ബുക്ക് ഉപഭോക്താക്കളെക്കൊണ്ട് ഈ ലിങ്ക് പരമാവധി ഷെയർ ചെയ്യിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇത് ഫെയ്സ്ബുക്കിലെത്തുന്നതോടെ ചില വ്യക്തിപരമായ വിവരങ്ങൾ പൂരിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഉപഭോക്താവിന്‍റെ വ്യക്തിപരമായ വിവരങ്ങൾ ചോർത്താനാണ് ശ്രമിക്കുന്നതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കൂടാതെ ഇവ സ്പാം ആക്രമണങ്ങളും പേഴ്സനൽ കംപ്യൂട്ടറിന് കേടുപാടുണ്ടാക്കുന്നതായും വിദഗ്ധർ പറയുന്നു.
ലൈക്ക് ബട്ടൺ പോലെ ഫെയ്സ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ഡിസ്‌ലൈക്ക് ബട്ടനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.