Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഓര്‍മകള്‍ ഇലപൊഴിക്കും കാലം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഓര്‍മകള്‍ ഇലപൊഴിക്കും കാലം

Posted on: Wednesday, Sep 23, 2015 02:03 hrs IST
Health news


കൊച്ചി: കൊച്ചിയില്‍ ഒരു മാസം മുന്‍പു മാത്രം നടന്ന ഒരു സംഭവം. ടെലികോം ഡിപ്പാര്‍ട്ട്മെന്‍റില്‍നിന്ന് വിരമിച്ച, കലൂര്‍ ഭാഗത്തു താമസിക്കുന്ന 63കാരന്‍. കാര്യമായ കുടുംബപ്രശ്നങ്ങളോ, ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങളോ ഇല്ല. ശാന്തമായ ജീവിതം.
ഒരു ദിവസം പുലര്‍ച്ചെ ദേവാലയത്തില്‍ പോയ അദേഹം വീട്ടില്‍ മടങ്ങിയെത്തിയില്ല. എത്തേണ്ട സമയം കഴിഞ്ഞ് ഏറെ നേരമായിട്ടും കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. ഒരു ദിവസം കഴിഞ്ഞും വിവരമൊന്നും കിട്ടാതായതോടെ പൊലീസില്‍ പരാതി നല്‍കി. ബന്ധുക്കളുടെ അന്വേഷണം നടക്കുന്നതിനിടെ കാണാതായെന്നു കാണിച്ച് പത്രപ്പരസ്യവും നല്‍കി.
കൃത്യം ഒരാഴ്ച കടന്നുപോകുന്ന അന്ന് യാതൊരു ഭാവവ്യത്യാസവുമില്ലാതെ കാണാതായ ആള്‍ വീട്ടിലേക്കു മടങ്ങിയെത്തിയപ്പോള്‍ വീട്ടുകാരും അയല്‍ക്കാരും ഞെട്ടി. ബന്ധുക്കളുടെ ഞെട്ടല്‍ കണ്ട് ഇദ്ദേഹത്തിനും അമ്പരപ്പ്. പിന്നീടാണ് കാര്യങ്ങള്‍ വ്യക്തമായത്. റിട്ടയര്‍മെന്‍റ് ജീവിതം നയിക്കുന്ന ഇദ്ദേഹം ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സക്ക് പോയതായിരുന്നു. അതും വീട്ടില്‍നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള ചികിത്സാ കേന്ദ്രത്തില്‍! പക്ഷേ, പോകുംമുന്‍പ് വീട്ടുകാരോട് ഇക്കാര്യം പറയാന്‍ മറന്നുപോയി.
ചികിത്സക്കിടെ വീട്ടിലേക്ക് വിളിച്ചു എന്ന് ഇയാള്‍ പറയുന്നുണ്ടെങ്കിലും വീട്ടുകാര്‍ തറപ്പിച്ചു പറയുന്നു, അങ്ങനെയാരു വിളി എത്തിയിട്ടില്ല. ആദ്യം ഇക്കാര്യങ്ങള്‍ വിശ്വസിക്കാന്‍ തയാറായില്ലെങ്കിലും പത്രപ്പരസ്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ അദേഹത്തിനു മനസിലായി, ഓര്‍മകള്‍ തന്നെ ചതിച്ചുതുടങ്ങിയിരിക്കുന്നു…
മുന്‍പ് അല്‍സ്ഹൈമേഴ്സിനെ ഒരു ഗുരുതര പ്രശ്നമായി കണ്ടിരുന്നില്ലെങ്കിലും കാലം മുന്നേറുന്നതനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിച്ചു. അതോടെ ഈ രോഗത്തെ അവഗണിക്കാന്‍ കഴിയാതായി. കേരളത്തിലും അല്‍സ്ഹൈമേഴ്സ് ബാധിച്ചവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നുണ്ട്.
ഇത്തരം രോഗികളെ പരിചരിക്കാന്‍ യൂറോപ്പ്, അമെരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ ധാരാളം കെയര്‍ സെന്‍ററുകളുണ്ട്. അതിനാല്‍ അവിടെ ഇതൊരു വലിയ സാമൂഹ്യപ്രശ്നമാകുന്നില്ല.
എന്നാല്‍ കേരളം പോലുള്ള സ്ഥലങ്ങളില്‍ രോഗീപരിചരണം അത്ര കാര്യക്ഷമമല്ല. വീടുകളില്‍ തന്നെ കഴിയുന്ന രോഗി പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്. രോഗത്തിന്‍റെ പ്രത്യേകതയായ പെരുമാറ്റ വൈകല്യം മൂലം ഭ്രാന്തനെന്നു വരെ മുദ്രകുത്തപ്പെടുന്നുണ്ട്.
1. ലക്ഷണങ്ങളും കാരണവും
അടുത്തിടെ സംഭവിച്ച/പഠിച്ച കാര്യങ്ങള്‍ മറന്നു തുടങ്ങുന്നതാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. രോഗം കൂടുന്നതനുസരിച്ച് പിന്നോട്ടുള്ള ഓര്‍മകളും സാവധാനം നഷ്ടപ്പെടും. കാലക്രമേണ വാക്കുകള്‍ മറക്കുകയും സംസാരം കുറയുകയും ഒടുവില്‍ ഒന്നുംതന്നെ സംസാരിക്കാത്ത അവസ്ഥവരെ എത്തുകയും ചെയ്യും.
60 വയസു കഴിഞ്ഞവരിലാണ് രോഗം ഉണ്ടാകാനുള്ള സാധ്യത. പാരമ്പര്യത്തിനു പുറമേ ടെന്‍ഷന്‍, തലയ്ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍ എന്നിവയും ഓര്‍മകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.
2. പ്രതിവിധി
കാര്യമായ ചികിത്സയില്ല എന്നതാണ് അല്‍സ്ഹൈമേഴ്സ് ബാധിതര്‍ നേരിടുന്ന പ്രശ്നം. കൊച്ചുകുട്ടിയെ എന്നപോലെ രോഗിയെ പരിചരിക്കുകയാണ് ചെയ്യാവുന്ന പ്രധാന കാര്യം. എന്നാല്‍, രോഗിയുടെ പെരുമാറ്റ വൈകല്യം പലപ്പോഴും പരിചരണത്തിനു നില്‍ക്കുന്നവരെ വിഷമിപ്പിക്കാറുണ്ട്. വളരെ അച്ചടക്ക ജീവിതം നയിച്ചവരെപ്പോലും രോഗത്തിന്‍റെ മൂര്‍ധന്യ ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ പാടുപെടും. വസ്ത്രധാരണത്തിലെ അലസത മുതല്‍ സമയവും സ്ഥലവും നോക്കാതെയുള്ള മലമൂത്ര വിസര്‍ജനം വരെ പ്രതീക്ഷിക്കാം.
വായന, ചെസ് പോലെ ബുദ്ധി ഉപയോഗിച്ചുള്ള കളികള്‍, സംഗീതോപകരണ വായന, മറ്റുള്ളവരുമായുള്ള ഇടപെടല്‍ തുടങ്ങിയവ അല്‍സ്ഹൈമേഴ്സിനെ അകറ്റാന്‍ ഒരു പരിധിവരെ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.
3. മാര്‍ഗ നിര്‍ദേശം
രോഗികള്‍ക്കും സഹായികള്‍ക്കും വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് അല്‍സ്ഹൈമേഴ്സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്സ് സൊസൈറ്റി ഒഫ് ഇന്ത്യ നാഷ്ണല്‍ ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ ലതാ ജോസഫ് പറയുന്നു. എവിടെ ചികിത്സിക്കണം, എന്തു ചെയ്യണം എന്നതൊന്നും അറിയാതെയാണ് മിക്കവരും ഹെല്‍പ് ലൈനിലേക്ക് വിളിക്കുന്നത്. ഏത് ഡോക്റ്ററെ കാണണമെന്നുള്ള നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ബോധവല്‍ക്കരണമാണ് തങ്ങള്‍ പ്രധാനമായി ചെയ്യുന്നത്. ഇന്നു മുതല്‍ കേരളാ സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്‍റിന്‍റെ സഹകരണത്തോടെ കാസര്‍കോഡ് നിന്നും തിരുവനന്തപുരം വരെ വാഹനത്തില്‍ അല്‍സിമേഴ്സ് ബോധവല്‍ക്കരണ റാലി നടത്തുന്നുണ്ട്. എടവനക്കാടുള്ള ഫുള്‍ടൈം കെയര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതായി ലതാ ജോസഫ് അറിയിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ – 0484 2808088.


മനസിനെ പൊള്ളിച്ച തന്മാത്ര
ഓര്‍മകളില്ലാത്ത കാലത്തിന്‍റെ ഭീകരത മലയാളിയുടെ മനസില്‍ പതിപ്പിച്ചത് ബ്ലെസിയാണ്, 2005ല്‍ തന്‍മാത്ര എന്ന സിനിമയിലൂടെ. പി. പദ്മരാജന്‍റെ ഓര്‍മ എന്ന കഥയാണ് വെള്ളിത്തിരയിലെത്തിയത്. കഥയുടെ ശക്തിക്കൊപ്പം മോഹന്‍ലാല്‍ എന്ന നടന്‍റെ അസാമാന്യ പ്രകടനംകൂടിയായപ്പോള്‍ പൊള്ളുന്ന മനസുമായാണ് പ്രേക്ഷകര്‍ തീയറ്റര്‍ വിട്ടത്.
മറ്റുള്ളവര്‍ക്ക് കൊതി തോന്നുന്ന ജീവിതം നയിച്ച രമേശന്‍ നായര്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ഓര്‍മകള്‍ സാവധാനം മങ്ങിത്തുടങ്ങുമ്പോള്‍തന്നെ മനസ് അറിയാതെ പ്രാര്‍ഥിച്ചുപോകും ഈ അവസ്ഥയിലേക്ക് നാം ഒരിക്കലും എത്തരുതേയെന്ന്. നായക കഥാപാത്രത്തിന്‍റെ മരണമുള്‍പ്പെടെയുള്ള അതിവികാരപരമായ ഘട്ടങ്ങളിലൂടെ കഥ കടന്നുപോകുമ്പോഴും സിനിമ ഓര്‍മിപ്പിക്കുന്ന പ്രധാനപ്പെട്ട രണ്ടു കാര്യങ്ങളുണ്ട്. ഒന്ന്, രോഗിക്കു വേണ്ടത് ഒരു കുരുന്നിനു വേണ്ടപോലത്തെ പരിചരണം. രണ്ട്, ജീവിതം ധൈര്യപൂര്‍വം മുന്നോട്ടുകൊണ്ടുപോകാനുള്ള കുടുംബാംഗങ്ങളുടെ നിശ്ചയദാര്‍ഢ്യം. ചികിത്സയില്ലാത്ത ലോകത്തെ അത്യപൂര്‍വ രോഗങ്ങളിലൊന്നാണ് അല്‍സ്ഹൈമേഴ്സ് എന്ന യാഥാര്‍ഥ്യം പല കുടുംബങ്ങളെയും തളര്‍ത്താറുണ്ട്. അങ്ങനെ പകച്ചുനില്‍ക്കുന്നവര്‍ക്ക് ഒരു വഴികാട്ടി കൂടിയാണ് ആ സിനിമ.