Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
രണ്ടേകാല്‍ ലക്ഷം കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

രണ്ടേകാല്‍ ലക്ഷം കാറുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

Posted on: Saturday, Sep 19, 2015 11:23 hrs IST
Business news

ന്യുഡല്‍ഹി: ഹോണ്ട കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് രണ്ടേകാല്‍ ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു. എയര്‍ബാഗ് തകരാര്‍ പരിഹരിക്കാനാണ് 2003നും 2012നും ഇടയില്‍ നിര്‍മിച്ചിട്ടുള്ള വിവിധ മോഡല്‍ കാറുകള്‍ തിരിച്ചുവിളിക്കാന്‍ ഹോണ്ട തീരുമാനിച്ചിരിക്കുന്നത്.
സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനമായ സിആര്‍-വി, സെഡാന്‍ സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളിലുള്ള 2,23,578 കാറുകളാണ് തിരിച്ചുവിളിക്കുക. 2003നും 2012നും ഇടയില്‍ ഉത്പാദിപ്പിച്ച 13,073 സിആര്‍-വി, 54,290 സെഡാന്‍ (2003-12), 1,40,508 സിറ്റി (2007-12), 15,707 ജാസ് (2009-11) വാഹനങ്ങളിലാണ് എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഒക്റ്റോബര്‍ 12 മുതല്‍ ഇന്ത്യയിലെ ഹോണ്ട ഡീലര്‍ഷിപ്പുകളില്‍നിന്ന് സൗജന്യമായി പ്രശ്നം പരിഹരിച്ചു തരുമെന്ന് കമ്പനി അറിയിച്ചു. ഇതിനായി കസ്റ്റമേഴ്സിനെ കമ്പനി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ലോകത്താകമാനം രണ്ടു മില്ല്യണ്‍ കാറുകളാണ് എയര്‍ബാഗ് പ്രശനത്തിന്‍റെ പേരില്‍ ഹോണ്ട തിരിച്ചുവിളിച്ചത്. അടുത്തിടെയായി സുരക്ഷാപ്രശ്നത്തിന്‍റെ പേരില്‍ ഇന്ത്യയില്‍ 10,85,064 കാറുകളാണ് വിവിധ കമ്പനികള്‍ തിരിച്ചുവിളിച്ചിട്ടുള്ളത്. 2013ല്‍ ഫോര്‍ഡിന്‍റെ 1.66 ലക്ഷം ഫിയസ്റ്റ, ഫിഗോ കാറുകളായിരുന്നു ഇതുവരെയുള്ള ഏറ്റവും വലിയ തിരിച്ചുവിളി. ഈവര്‍ഷം ജൂലൈയില്‍ ജനറല്‍ മോട്ടോഴ്സ് 1.55 ലക്ഷം ബീറ്റ്, സ്പാര്‍ക്ക്, എന്‍ജോയ് മോഡലുകള്‍ തിരിച്ചുവിളിച്ചിരുന്നു.