Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ജന്മം നൽകിയ അമ്മയ്ക്ക് ജീവൻ നൽകിയ കുഞ്ഞ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ജന്മം നൽകിയ അമ്മയ്ക്ക് ജീവൻ നൽകിയ കുഞ്ഞ്

Posted on: Saturday, Sep 19, 2015 11:13 hrs IST
Life Style news

വാഷിങ്ടൺ : അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ യഥാർഥ ഉദാഹരണമാണ് ഷെല്ലി കാവ്‌ലെ. മരിച്ചു പോകുമെന്ന് ഡോക്റ്റർമാരുപോലും വിധി എഴുതിയ ഷെല്ലി ഇന്നും തന്‍റെ കുടുംബത്തിനൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. ഷെല്ലിയെ ജീവിതത്തിലേക്ക് കൊണ്ടുവന്നതോ കുഞ്ഞിന്‍റെ കരച്ചിലും. ഷെല്ലി കാവ്‌ലെ എന്ന 24കാരിയുടെ കഥ ഒരുപക്ഷെ ശാസ്ത്രത്തിനും അതീതമായിരിക്കും.
അമെരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. പ്രസവത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഷെല്ലിയുടെ ശ്വാസകോശത്തില്‍ രക്തം കട്ട പിടിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ഷെല്ലി അബോധാവസ്ഥയില്‍ ആയി. രക്തസമ്മര്‍ദ്ദം അപകടകരമാം വിധം താഴ്ന്നു. മിനിറ്റില്‍ 180ല്‍ അധികം എന്ന കണക്കില്‍ ഹൃദയമിടിപ്പ് വര്‍ധിച്ചു. കൃത്രിമശ്വാസം നല്‍കുക മാത്രമായിരുന്നു ഡോക്ടര്‍മാരുടെ മുന്നിലുള്ള ഏകവഴി. എങ്കിലും ഷെല്ലി ജീവിതത്തിലേക്ക് വരുമെന്ന് പ്രതീക്ഷകളുണ്ടായിരുന്നില്ല.
എന്നാൽ അവസാന പരീക്ഷണം എന്ന നിലയ്ക്കാണ് കുഞ്ഞിനെ അമ്മയുമായി ചേർത്ത് കിടത്താൻ ഡോക്റ്റർമാർ നിർദേശിച്ചത്. ഡോക്റ്റർമാർ പറഞ്ഞതുപോലെ തന്നെ ഷെല്ലിയുടെ ഭർത്താവ് ജെറേമി കാവ്‌ലി ചെയ്തു. അമ്മയുടെ ശരീരത്തിലേക്ക് ചേർത്ത് വച്ചതും കുഞ്ഞ് ഉറങ്ങി. ഒടുവിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ഡോക്റ്റർമാർ കരയിച്ചു. കുഞ്ഞിന്‍റെ കരച്ചിൽ കേട്ടതും ഷെല്ലി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്‍റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. ഒരാഴ്ചകൾക്കുള്ളിൽ തന്നെ കോമയിലായിരുന്ന ഷെല്ലി എണീറ്റു. കുഞ്ഞിനെ കണ്ടു.
ഷെല്ലിയുടെ മാറ്റം വിശ്വസിക്കാനാവാത്തതാണെന്നാണ് ഡോക്റ്റർമാർ പറയുന്നത്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റത് പോലെയാണ് തോന്നിയതെന്ന് ഷെല്ലിയും പറഞ്ഞു.
പ്രസവിച്ച് ഏഴു ദിവസത്തിനും കോമയായ എട്ട് ദിവസത്തനും ശേഷം 2014 സെപ്തംബർ 14ന് ഷെല്ലി വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു. തന്‍റെ പൊന്നോമനയിലൂടെ….