Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഡെങ്കിപ്പനി തടയാം, പപ്പായയും ആട്ടിൻ പാലും ഉപയോഗിച്ച് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഡെങ്കിപ്പനി തടയാം, പപ്പായയും ആട്ടിൻ പാലും ഉപയോഗിച്ച്

Posted on: Saturday, Sep 19, 2015 11:09 hrs IST
Health news

രാജ്യ തലസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഡെങ്കിപ്പനി പടരുകയാണ്. ഇതിനോടകം തന്നെ 2000ത്തോളം പേരിൽ രോഗം സ്ഥിരീകരിച്ചു. രണ്ട് കുട്ടികളടക്കം 14 പേർ രോഗം ബാധിച്ച് മരിച്ചു. ഡെങ്കിപ്പനി തടയുന്നതിന് ഇതുവരെ ഒരു പ്രത്യേക മരുന്നും കണ്ടെത്തിയിട്ടില്ല. പലപ്പോഴും പ്രകൃതി ദത്തമായ വസ്തുക്കളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. പപ്പായയും ആട്ടിൻ പാലും രോഗത്തിന് മികച്ച പ്രതിവിധിയാണെന്നാണ് പറയുന്നത്.
ആട്ടിൻ പാല് : ഡെങ്കിപ്പനി മൂലം പ്ലേറ്റ് ലെറ്റുകളുടെ എണ്ണം കുറയുന്നുണ്ട്. രോഗ പ്രതിരോധത്തിന് ആട്ടിൻ പാൽ ഏറ്റവും മികച്ചതാണെന്നാണ് പറയുന്നത്. ആട്ടിൻ പാൽ രക്തത്തിലെ പ്ലേറ്റ്ലറ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്നും പറയപ്പെടുന്നു.
പപ്പായ : ഡെങ്കിപ്പനിക്കുള്ള ഏറ്റവും മികച്ച മരുന്നാണ് പപ്പായ എന്നാണ് പറയപ്പെടുന്നത്. പപ്പായ ഇല വസ്ത്രങ്ങളീയി ഉപയോഗിക്കുന്നതും ജ്യൂസാക്കി കുടിുക്കുന്നതും രോഗത്തിന് മികച്ച പ്രതിവിധിയാണ്. പപ്പായ പഴം ജ്യൂസാക്കി ഉപയോഗിക്കുന്നതും നല്ലതാണ്.
വേപ്പില : ഡെങ്കിപ്പനിക്കുള്ള മറ്റൊരു പ്രതിവിധി‍യാണ് വേപ്പില. വേപ്പില വെള്ളം കുടിക്കുന്നത് രോഗപ്രതിരോധത്തിന് ഏറെ ഫലപ്രദമാണെന്നാണ് പറയുന്നത്. വേപ്പ് എണ്ണയും നല്ലതാണ്.
മല്ലിയില : ഡെങ്കിപ്പനിക്കുള്ള മറ്റൊരു മരുന്നാണ് മല്ലിയില. ഇതിന്‍റെ ടോണിക് ഉപയോഗിക്കുന്നത് പനി ശമിപ്പിക്കുന്നു.
തുളസിയില : തുളസി ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഡെങ്കിപ്പനി തടയുമെന്നാണ് പറയുന്നത്.
വെള്ളം : ധാരാളം വെള്ളം കുടുക്കുന്നത് ഏറെ നല്ലതാണ്. ഡെങ്കിപ്പനി മൂലമുണ്ടാകുന്ന തല വേദന, പേശീ വേദന എന്നിവ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
ഇവയുടെ ഉപയോഗത്തിന് ശാസ്ത്രീയമായ സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും ഇവ ഉപയോഗിക്കുന്നതിലൂടെ രോഗത്തിന് ശമനമുണ്ടാകുന്നുവെന്ന് പറയപ്പെടുന്നുണ്ട്.