Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫ്യൂസായാലും തിരികെ കൊടുത്താൽ കാശ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫ്യൂസായാലും തിരികെ കൊടുത്താൽ കാശ്

Posted on: Friday, Aug 21, 2015 11:58 hrs IST
Environment news

സിഎഫ്‌എൽ ബൾബുകൾ ഇന്നു വ്യാപകമാണ്. കേടായാൽ വലിച്ചെറിയും. ഇതിനുള്ളിലെ രസത്തിന്റെ (മെർക്കുറി) അംശം ജലത്തിൽ കലരും.

കൊഡൈക്കനാലിൽ യൂണിലീവർ കമ്പനിയുടെ തെർമോമീറ്റർ നിർമാണ യൂണിറ്റ് ജനകീയ എതിർപ്പിനെ തുടർന്ന് 2001 ൽ അടച്ചുപൂട്ടിയെങ്കിലും ഫാക്‌ടറി പരിസത്തു കെട്ടിക്കിടക്കുന്ന രസമാലിന്യം കൊഡൈ തടാകത്തെയും സമീപത്തെ ചോലവനത്തെയും ഇവിടെനിന്ന് ഉൽഭവിക്കുന്ന അരുവികളെയും വൈഗ ഡാമിനെയും മലിനമാക്കുന്നു.


ഇതു സംബന്ധിച്ച വീഡിയോയും കമ്പനിയിയിൽ ജോലി ചെയ്‌തു വൃക്കരോഗിയായ തൊഴിലാളി സ്‌ത്രീയുടെ കഥയും ഈയിടെ വാർത്തകളുടെ രസനിരപ്പും ഉയർത്തി.

ഇലക്‌ട്രോണിക് വ്യവസായത്തിൽ ഘനലോഹങ്ങളും മെറ്റലോയിഡുകളും ധാരാളമായി ഉപയോഗിക്കപ്പെടുന്നു. രസം, ഈയം, ആഴ്‌സെനിക് (പാഷാണം) എന്നിവ ചേർത്തു നിർമിക്കുന്ന ആധുനിക ഉപകരണങ്ങൾ വലിച്ചെറിഞ്ഞാൽ അത് വെള്ളത്തിൽ കലർന്ന് നമുക്കു തന്നെ ‘പണി’ കിട്ടും.

വർധിച്ചു വരുന്ന വൃക്ക, കരൾ, മേധാക്ഷയ രോഗങ്ങൾക്കു പിന്നിലെ ഒരു കാരണം ഇതാണോയെന്നു സംശയിക്കുന്ന ഗവേഷകരുണ്ട്. പൊട്ടിയ മൊബൈലും ബാറ്ററിയും ട്യൂബ് ലൈറ്റും പെയിന്റുകലർന്ന പാട്ടയുമൊക്കെ വലിച്ചെറിയുന്നവർ ഇതോർക്കണം.

വിദേശ രാജ്യങ്ങളിൽ ഇലക്‌ട്രോണിക് സാധനങ്ങൾ വിൽക്കുമ്പോൾ തന്നെ കാലാവധി കഴിഞ്ഞവ തിരികെയെടുക്കുവാനുള്ള സംവിധാനവുമുണ്ട്. ബൾബോ കമ്പ്യൂട്ടറോ മൊബൈലോ കടയിൽ തിരികെ നൽകുമ്പോൾ ഒരു ബോണസ് തുക തിരികെ ലഭിക്കും.

എന്നാൽ ഇന്ത്യയിൽ ഇത്തരമൊരു നിയമം ഇതുവരെ രൂപപ്പെട്ടിട്ടില്ല. കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയും പുതിയൊരു മാലിന്യ നയത്തിന്റെ പണിപ്പുരയിലാണെന്ന് ഇന്ദ്രപ്രസ്‌ഥത്തിലെ പരിസ്‌ഥിതി സുഹൃത്തുക്കൾ പറയുന്നു.

എന്നാൽ നമ്മുടെ അയൽരാജ്യമായ ശ്രീലങ്ക ഈ രംഗത്ത് ഒരുമുഴം മുമ്പേ നീങ്ങിയിരിക്കുന്നു. ഏഷ്യയിലെ ആദ്യ സിഎഫ്‌എൽ പുനരുപയോഗ ഫാക്‌ടറി കൊളംബോയ്‌ക്കടുത്ത് പിട്ടിപ്പാന എന്ന സ്‌ഥലത്ത് തുറന്നു. സൂപ്പർ മാർക്കറ്റിലും ബാങ്കിലും പൊതു സ്‌ഥലത്തും സിഎഫ്‌എൽ ഇടാൻ കുട്ടകൾ. ശേഖരിക്കാൻ കമ്പനി വണ്ടി. കേടായ ബൾബ് തിരികെ കൊടുത്താൽ 20 രൂപ. ഇന്ന് ശ്രീലങ്കയിൽ കുപ്പപെറുക്കുന്നവരുടെ ഇഷ്‌ടവിഭവമാണ് സിഎഫ്‌എൽ