Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പ്രമേഹത്തിന്‌ പരിഹാരമായി താക്കോല്‍ദ്വാര ശസ്‌ത്രക്രിയകള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പ്രമേഹത്തിന്‌ പരിഹാരമായി താക്കോല്‍ദ്വാര ശസ്‌ത്രക്രിയകള്‍

Posted on: Friday, Aug 21, 2015 11:42 hrs IST
Health news

ഇന്‍സുലിന്റെ പിന്‍ബലത്തില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോവുക മാത്രമാണ്‌ നിലവില്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏക പോംവഴി.
എന്നാല്‍ പ്രമേഹത്തിനുള്ള മരുന്നു ചികിത്സകള്‍ പരാജയപ്പെടുന്നിടത്ത്‌ കൊച്ചി സണ്‍റൈസ്‌ ആശുപത്രിയിലെ ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍ ഡോ. ആര്‍. പത്മകുമാര്‍ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയിലൂടെ വ്യത്യസ്‌തനാകുന്നു .
പ്രമേഹമെന്നാല്‍ മലയാളിക്ക്‌ കുടുംബകാര്യം പോലെയാണ്‌. നാലാള്‍ കൂടുന്നിടത്തും നാല്‍ക്കവലകളിലും മലയാളിക്ക്‌ പങ്കുവയ്‌ക്കാനുള്ളത്‌ പ്രമേഹത്തെക്കുറിച്ച്‌ മാത്രം.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികളുള്ള സംസ്‌ഥാനമായി കേരളം മാറി. അമിത വണ്ണത്തിലും കുടവയറിലും അഭിമാനിച്ചിരുന്ന മലയാളിക്ക്‌ തിരിച്ചടിയായി മാറിയിരിക്കുകയാണ്‌ പ്രമേഹം.
ഇന്‍സുലിന്റെ പിന്‍ബലത്തില്‍ ജീവിതം മുന്നോട്ട്‌ കൊണ്ടുപോവുക മാത്രമാണ്‌ നിലവില്‍ പ്രമേഹ രോഗികള്‍ക്കുള്ള ഏക പോംവഴി. എന്നാല്‍ പ്രമേഹത്തിനുള്ള മരുന്നു ചികിത്സകള്‍ പരാജയപ്പെടുന്നിടത്ത്‌ കൊച്ചിയിയെ സണ്‍റൈസ്‌ ആശുപത്രിയിലെ ലാപ്രോസ്‌കോപ്പിക്‌ സര്‍ജന്‍ ഡോ. ആര്‍. പത്മകുമാര്‍ താക്കോല്‍ ദ്വാര ശസ്‌ത്രക്രിയിലൂടെ വ്യത്യസ്‌തനാകുന്നു.
താക്കോല്‍ദ്വാര ശസ്‌ത്രക്രിയയിലൂടെ ഡോ. പത്മകുമാര്‍ ഇതുവരെ നൂറുകണക്കിന്‌ രോഗികളെ പ്രമേഹത്തിന്റെ പിടിയില്‍ നിന്നും മോചിപ്പിച്ചു. പ്രമേഹത്തെക്കുറിച്ചും താക്കോല്‍ദ്വാര ശസ്‌ത്രക്രിയയെക്കുറിച്ചും ഡോ. പത്മകുമാര്‍.
കേരളത്തില്‍ പ്രമേഹ രോഗത്തിന്റെ അവസ്‌ഥ എന്താണ്‌?
ലോകത്തെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം വളരെ വേഗം വര്‍ധിക്കുകയാണ്‌. ഇതില്‍ ഇന്ത്യ ഒന്നാം സ്‌ഥാനത്തേക്കുള്ള കുതിപ്പിലുമാണ്‌. അധികം വൈകാതെ ചൈനയെ പിന്നിലാക്കി ഇന്ത്യ പ്രമേഹ രോഗത്തിന്റെ ലോക തലസ്‌ഥാനമാകും.
കേരളത്തിന്റെ കാര്യവും വ്യത്യസ്‌തമല്ല. മറ്റ്‌ സംസ്‌ഥാനങ്ങളെ അപേക്ഷിച്ച്‌ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ കേരളം മുന്നിലാണ്‌. വളരെ ഭീതിജനകമായ അവസ്‌ഥതന്നെയാണിത്‌. സ്‌ത്രീകളും പുരുഷന്മാരുമായി പതിനെട്ട്‌ ശതമാനം മലയാളികളും പ്രമേഹ രോഗികളാണ്‌.
കേരളത്തില്‍ പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം എന്താണ്‌?
ഏഷ്യക്കാരില്‍ പൊതുവേ ഇന്ത്യക്കാര്‍ക്ക്‌ പ്രമേഹം വരാനുള്ള സാധ്യത ജനിതക കാരണങ്ങളാല്‍ കൂടുതലാണ്‌. ഇങ്ങനെയൊരു സധ്യത നിലനില്‍ക്കുന്നതിനൊപ്പം ആഹാര ക്രമത്തിലെ വ്യത്യാസവും ജീവിത രീതികളിലെ വ്യതിയാനവും പ്രമേഹം വര്‍ധിക്കാന്‍ ഇടയാക്കുന്നു.
മലയാളിയുടെ ജീവിതശൈലിതന്നെയാണ്‌ പ്രമേഹം വര്‍ധിക്കാന്‍ പ്രധാന കാരണം. തടിച്ച ശരീരപ്രകൃതി ഇഷ്‌ടപ്പെടുന്ന മലയാളികള്‍ കുട്ടികളെ ചെറുപ്പം മുതല്‍ അമിത ഭക്ഷണം നല്‍കിയാണ്‌ വളര്‍ത്തുന്നത്‌. ഇത്‌ കുട്ടികളില്‍ അമിത വണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു.