Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഉള്ളം കൈയിലെ apps | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഉള്ളം കൈയിലെ apps

Posted on: Friday, Aug 21, 2015 11:36 hrs IST
Women news

പീരിയഡ്‌സ് ഡേറ്റ്‌, ഓവുലേഷന്‍ ഡേ, യാത്രകള്‍, സുരക്ഷിതമാക്കാന്‍ അടുക്കള വിഭവങ്ങള്‍ അറിയാന്‍, ഗര്‍ഭകാല വിവരങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയും, ദൈനംദിന വ്യയാമത്തിന്‌, കുടുംബബജറ്റ്‌ തയ്യാറാക്കാന്‍...ഒരു സ്‌ത്രീയുടെ കൈകളെത്തുന്ന എല്ലാ മേഖലകള്‍ക്കും വേണ്ടിയുള്ള ലേഡീസ്‌ ഒണ്‍ലി ആപ്ലിക്കേഷനുകള്‍.
ഒന്നു ബോറടിക്കാന്‍ മറന്നു പോകുന്ന നമ്മുടെ തലമുറയ്‌ക്ക് എന്തിനും ഏതിനും ഒരു ക്ലിക്കിന്റെ സമയം മതി! സ്‌മാര്‍ട്ട്‌ ഫോണും ലാപ്പ്‌ടോപ്പും ടാബുമൊക്കെയായി 'ഫാസ്‌റ്റ് ഗോയിങായി' പോകുന്ന ന്യൂ ജെന്‍ കാലത്ത്‌ പരിഹാരമില്ലാത്ത പ്രശ്‌നങ്ങള്‍ ചുരുക്കമാണ്‌.
മിണ്ടിയും പറഞ്ഞുമിരിക്കാന്‍ കൂടെയാരുമില്ലെങ്കില്‍ ചാറ്റ്‌ ചെയ്യാന്‍ വാട്‌സ്അപ്പിലോ ഫേസ്‌ബുക്കിലോ ഒരു സമയം നൂറു കണക്കിന്‌ ഫ്രണ്ട്‌സ്, വീട്ടിലിരുന്ന മുഷിഞ്ഞാല്‍ ഹെഡ്‌സെറ്റില്‍ പാട്ടുകള്‍, ഗെയിമുകള്‍, ഓ ണ്‍ലൈന്‍ ഷോപ്പിങ്‌....
ഇങ്ങനെ തീരാ കൗതുകങ്ങള്‍ക്കിടയില്‍ പീരയഡ്‌സ് ഡേറ്റ്‌, ഓവുലേഷന്‍ ഡേ, തനിച്ചുള്ള യാത്രകള്‍ സുരക്ഷിതമാക്കാനും അടുക്കളയിലെ അന്നന്നുള്ള വിഭവങ്ങള്‍ അറിയാനും, ഗര്‍ഭകാല വിവരങ്ങളും കുഞ്ഞിന്റെ വളര്‍ച്ചയും അറിയാനും എന്നുവേണ്ട ഒരു സ്‌ത്രീയുടെ കൈകളെത്തുന്ന എല്ലാ മേഖലകള്‍ക്കും ഓരോ ആപ്പ്‌ ഉണ്ടെങ്കിലോ?
ജീവിതം കൂടുതല്‍ ഈസിയാക്കാന്‍ ഇതിലേറെ മറ്റെന്തു വേണം. കാലത്തിനനുസരിച്ച്‌ കോലം മാറിയെത്തിയ ഈ ആപ്പുകളെ പരിചയപ്പെടാം.
SOS stay safe
അപകടസാധ്യത തിരിച്ചറിയുന്ന സന്ദര്‍ഭങ്ങളില്‍ സഹായം ആവശ്യപ്പെട്ടു കൊണ്ടുള്ള എസ്‌എംഎസ്‌/ഇമെയില്‍, ഒപ്പം വോയ്‌സ് റെക്കോഡും ചേര്‍ത്ത്‌ ഈ ആപ്ലിക്കേഷന്‍ വഴി അയക്കാം.
എമര്‍ജന്‍സി കോണ്‍ടാക്‌റ്റുകളില്‍ ചേര്‍ത്ത നമ്പരുകളിലേക്കാവും ഇവ എത്തുക. ഈ ആപ്ലിക്കേഷന്റെ സഹായത്തോടെ സഹായം ആവശ്യപ്പെട്ട വ്യക്‌തിയുടെ ലൊക്കേഷനും ബാറ്ററി ചാര്‍ജിന്റെ അളവും കൃത്യമായി അറിയാം.
വിപണിയിലുള്ള മിക്ക ആന്‍ഡ്രേയിഡ്‌ സെറ്റുകളിലും എസ്‌ഒഎസ്‌ ആക്‌ടീവാക്കുന്നതു വഴി 'ഷേക്കിങി'ലൂടെ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. അപകടസൂചന ലഭിക്കുമ്പോള്‍ ഫോണ്‍ ഒരു തവണ ഷേക്ക്‌ ചെയ്യുക. ഉടന്‍ നിങ്ങള്‍ ആവശ്യപ്പെട്ട സഹായം കൃത്യമായ ഇടങ്ങളിലേയ്‌ക്ക് കൃത്യമായ ഇടവേളകളില്‍ ആവര്‍ത്തിച്ച്‌ എത്തുന്നു.
ജിപിആര്‍എസ്‌ വഴി അപകടത്തില്‍പ്പെട്ട വ്യക്‌തിയെ എളുപ്പം കണ്ടെത്താം. ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ സൗജന്യമായി ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ്‌ ചെയ്യാം