Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ദിവസവും നാല് കപ്പ് കോഫി, നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ദിവസവും നാല് കപ്പ് കോഫി, നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കും

Posted on: Thursday, Aug 20, 2015 11:17 hrs IST
Health news

ന്യൂയോർക്ക് : ഒരു കോഫിയിലെന്ത് കാര്യം എന്ന് ചിന്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്. കോഫി നിങ്ങളുടെ ജീവിതം തന്നെ മാറ്റിയേക്കും. പുതിയ പഠനങ്ങൾ ഇത് തെളിയിക്കുന്നുണ്ട്. ദിവസവും നാല് കപ്പോ അതിലധികമോ കോഫി കുടിക്കുന്നത് വൻകുടലിലുണ്ടാകുന്ന കാൻസർ അകറ്റുമെന്നാണ് കണ്ടെത്തൽ.
ബോസ്റ്റൺ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡന ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഫീനടങ്ങിയ കോഫി കുടിക്കുന്നത് മൂന്നാം ഘട്ട വൻകുടൽ കാൻസർ രോഗികളിൽ രോഗം ശമിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. കൂടാതെ വൻകുടൽ കാൻസർ വീണ്ടും വരാനുള്ള സാധ്യത ഇത് ഇല്ലാതാക്കുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
മൂന്നാംഘട്ട വൻകുടൽ കാൻസറിന് ശസ്ത്രക്രിയ കഴിഞ്ഞവരോ കീമോ തെറാപ്പി കഴിഞ്ഞവരോ ആയ രോഗികൾക്ക് നാല് കപ്പോ അതിലധികമോ കോഫി കുടിക്കുന്നത് ഉത്തമമാണെന്നാണ് പഠനം നടത്തിയവരുടെ വാദം. കോഫി കുടിക്കാത്തവരേക്കാൾ രോഗം തിരിച്ചുവരാനുള്ള സാധ്യത ഇത്തരക്കാരിൽ 42 ശതമാനത്തിൽ താഴെയെന്നാണ് പറയപ്പെടുന്നത്.
1000 രോഗികളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കോഫി കുടിക്കുന്നവർക്ക് രോഗം വരാനുള്ള സാധ്യത കുറവാണെന്നും രോഗത്തെ അതിജീവിക്കാനുള്ള സാധ്യത കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ടെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.മറ്റ് ചില കാൻസറുകളെ അതിജീവിക്കാനുള്ള കഴിവും കോഫിക്കുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ടൈപ്പ് 2 ഡയബറ്റീസ് കുറയ്ക്കുന്നതിനും കോഫിക്കു കഴിയുമെന്നാണ് പറയുന്നത്.