Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വലത്‌ ശ്വാസകോശത്തിന്‌ പകരം ശസ്‌ത്രക്രീയ ഇടതിന്‌: ഡോക്‌ടറുടെ അനാസ്‌ഥയില്‍ മുംബൈയില്‍ രോഗി മരിച്ചു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വലത്‌ ശ്വാസകോശത്തിന്‌ പകരം ശസ്‌ത്രക്രീയ ഇടതിന്‌: ഡോക്‌ടറുടെ അനാസ്‌ഥയില്‍ മുംബൈയില്‍ രോഗി മരിച്ചു

Posted on: Thursday, Aug 13, 2015 11:05 hrs IST
Special news

മുംബൈ: ക്ഷതമേറ്റ വലതു ശ്വാസകോശത്തിന്‌ പകരം ഡോക്‌ടര്‍ ഇടത്‌ ശ്വാസകോശത്തിന്‌ ശസ്‌ത്രക്രീയ നടത്തിയതിനെ തുടര്‍ന്ന്‌ മുംബൈ സയണ്‍ ആശുപത്രിയില്‍ രോഗി മരിച്ചു. ശസ്‌ത്രക്രീയ ചെയ്‌ത ശ്വാസകോശം മാറിയെന്ന്‌ തിരിച്ചറിഞ്ഞ ഡോക്‌ടര്‍ അബന്ധം മനസിലാക്കി മുങ്ങിയതോടെയാണ്‌ രോഗിക്ക്‌ ജീവന്‍ നഷ്‌ടമായത്‌. ആദ്യ ഡോക്‌ടര്‍ക്ക്‌ പകരം മറ്റൊരു ഡോക്‌ടര്‍ ശസ്‌ത്രക്രീയ പുനരാരംഭിച്ചെങ്കിലും രോഗിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
65കാരനായ വമന്‍ സാരെയാണ്‌ ഡോക്‌ടറുടെ അനാസ്‌ഥയെതുടര്‍ന്ന്‌ മരണമടഞ്ഞത്‌. രോഗിക്ക്‌ തെറ്റായി ശസ്‌ത്രക്രീയ നടത്തിയത്‌ ഹൗസ്‌ സര്‍ജന്‍ ആണെന്നും ഇയാള്‍ സീനിയര്‍ സര്‍ജന്റെ അനുവാദമില്ലാതെയാണ്‌ ശസ്‌ത്രക്രീയ നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ശ്വാസകോശം മാറ്റി ശസ്‌ത്രക്രീയ നടത്തുന്നതിന്‌ ഇടയില്‍ ഹൃദയാഘാതം സംഭവിച്ചാണ്‌ രോഗി മരണമടഞ്ഞത്‌. ശസ്‌ത്രക്രീയ നടത്തിയ ശ്വാസകോശം മാറിപ്പോയെന്ന്‌ തിരിച്ചറിഞ്ഞ ഡോക്‌ടര്‍ പ്രതിഷേധം ഭയന്ന്‌ സ്‌ഥലം വിടുകയായിരുന്നു. തുടര്‍ന്ന്‌ ഓക്‌സിജന്‍ നല്‍കി രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതിനിടയില്‍ വിവരമറിഞ്ഞ്‌ സീനിയര്‍ ഡോക്‌ടര്‍ എത്തിയെങ്കിലും രോഗിയെ രക്ഷിക്കാനായില്ല.