Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
“”അച്ഛന്‍ എത്രപണം വാങ്ങിയെന്ന് അമ്മയോട് ചോദിക്കൂ” രാഹുലിനു സുഷമയുടെ മറുപടി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

“”അച്ഛന്‍ എത്രപണം വാങ്ങിയെന്ന് അമ്മയോട് ചോദിക്കൂ” രാഹുലിനു സുഷമയുടെ മറുപടി

Posted on: Thursday, Aug 13, 2015 10:21 hrs IST
Special news

ന്യൂഡല്‍ഹി: ഇടയ്ക്കിടയ്ക്ക് അവധി ആഘോഷിക്കാന്‍ വിദേശത്തേക്കു പോകുന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അവിടെ സമാധാനത്തോടെ തനിച്ചിരുന്നു സ്വന്തം കുടുംബത്തിന്‍റെ ചരിത്രം പഠിക്കാന്‍ സമയം കണ്ടെത്തണമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തിരിച്ചുവരുമ്പോള്‍ അമ്മയോടു ചോദിക്കണം, ഒട്ടാവിയോ ക്വത്റോക്കിയില്‍ നിന്ന് രാജീവ്് ഗാന്ധി എത്ര പണം കൈപ്പറ്റിയെന്ന്- പാര്‍ലമെന്‍റില്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ക്കു വിശദമായ മറുപടി പറയവെ സുഷമ ആഞ്ഞടിച്ചു.
ബൊഫേഴ്സ് ഇടപാട് കേസിലെ പ്രതിയായിരുന്ന ഒട്ടാവിയോ ക്വത്റോക്കിയെയും ഭോപ്പാല്‍ വാതക ദുരന്തക്കേസില്‍ പ്രതിയായിരുന്ന യൂണിയന്‍ കാര്‍ബൈഡ് തലവന്‍ വാറന്‍ ആന്‍ഡേഴ്സണെയും രക്ഷപ്പെടാന്‍ രാജീവ് ഗാന്ധി അനുവദിച്ചതെന്തിനാണെന്നു രാഹുല്‍ അമ്മയോടു ചോദിക്കണം. ക്വത്റോക്കിയില്‍ നിന്ന് അതിനായി എത്ര പണം കൈപ്പറ്റിയെന്നും ചോദിക്കണം.
കളിക്കൂട്ടുകാരനായ ആദില്‍ ഷഹരിയാനെ 35 വര്‍ഷം ജയിലില്‍ കിടത്തിയിട്ടാണ് ആന്‍ഡേഴ്സണെ രക്ഷപ്പെടുത്തിയത്. ശരിയായ കൊടുക്കല്‍ വാങ്ങല്‍ അതായിരുന്നു.
ക്വത്റോക്കിയും ആന്‍ഡേഴ്ണും രക്ഷപ്പെടാന്‍ വഴിയൊരുക്കിയ കോണ്‍ഗ്രസ് നേതാക്കളാണു രാജ്യത്തെ യഥാര്‍ഥ കുറ്റവാളികള്‍. ഇവരാണിപ്പോള്‍ തനിക്കെതിരേ ആരോപണമുന്നയിക്കുന്നത്. തന്‍റെ ഭര്‍ത്താവ് ലളിത് മോദിയുടെ അഭിഭാഷകനല്ല. ലളിത് മോദിയുടെ പതിനൊന്ന് അഭിഭാഷകരില്‍ ഒരാള്‍ മാത്രമാണു തന്‍റെ മകള്‍. അവര്‍ മോദിയില്‍ നിന്ന് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. ഒരു കോടി രൂപ വാങ്ങി പ്രതികള്‍ക്കു വേണ്ടി ഐടി വകുപ്പിനെതിരേ ഹാജരായതു കോണ്‍ഗ്രസ് നേതാവായ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന്‍റെ ഭാര്യയാണ്.
യുപിഎ സര്‍ക്കാരിന്‍റെ കാലത്താണ് ലളിത് മോദിക്ക് ഇംഗ്ലണ്ടില്‍ താമസിക്കാന്‍ അനുമതി കിട്ടിയത്. യുപിഎ അധികാരത്തിലിരുന്ന സമയത്തു ലളിത് മോദിക്കെതിരേ എന്തന്വേഷണമാണു നടന്നത്. ലളിത് മോദി വിഷയത്തില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല.
രോഗബാധിതയായ ഒരു സ്ത്രീയുടെ അപേക്ഷ പരിഗണിച്ചതു തെറ്റാണെന്നു തോന്നുന്നില്ല. താന്‍ ഇക്കാര്യത്തില്‍ കുറ്റക്കാരിയല്ലെന്ന് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു- സുഷമ പറ ഞ്ഞു.