Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ക്ഷീണമകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ക്ഷീണമകറ്റാന്‍ ബീറ്റ്റൂട്ട് ജ്യൂസ്

Posted on: Wednesday, Aug 12, 2015 12:08 hrs IST
Health news

ദിവസവും രാവിലെ എഴുന്നേറ്റ് ഒരു മണിക്കൂര്‍ നേരമെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കണമെന്നൊക്കെയാണ് ആഗ്രഹം. പക്ഷേ ഒരു മണിക്കൂര്‍ പോയിട്ട് പത്തു മിനിറ്റ് തികച്ച് വ്യായാമം ചെയ്യുമ്പോഴേക്കും ക്ഷീണിച്ചു പോകുന്നവരായിരിക്കും അധികവും. പക്ഷേ എന്നും ഒരു ഗ്ലാസ് നല്ല ചുവന്ന ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ യാതൊരു ക്ഷീണവുമില്ലാതെ ദിവസവും മണിക്കൂറുകളോളം വ്യായാമം ചെയ്ത് ആരോഗ്യം ഉറപ്പാക്കാമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
ആരോഗ്യസംരക്ഷണത്തിന്‍റെ ഭാഗമായി ദിവസവും ക്യാരറ്റ് ജ്യൂസും പാവക്കാ ജ്യൂസും നെല്ലിക്കാജ്യൂസുമെല്ലാം ശീലിച്ചവരുണ്ട്. എന്നാല്‍ ബീറ്റ്റൂട്ട് ജ്യൂസ് മലയാളികള്‍ക്കത്ര പരിചിതമല്ല. പക്ഷേ രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ഹൃദയത്തിന്‍റെ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് കൂടുതല്‍ നേരം ജോലി ചെയ്യുന്നതിനുമെല്ലാം ബീറ്റ് റൂട്ട് നല്ല ഔഷധമാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ബീറ്റ്റൂട്ട് ഹൃദയത്തിന്‍റെ പ്രവര്‍ത്തനക്ഷമത കൂട്ടി കൂടുതല്‍ ഓക്സിജന്‍ ശരീര കോശങ്ങളിലേക്കെത്തിക്കുന്നതിനു സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അതു കൊണ്ട് തന്നെ അധികനേരം വ്യായാമം ചെയ്താലും ക്ഷീണമനുഭവപ്പെടില്ല. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം അനായാസമാക്കുന്നതിനും ബീറ്റ് റൂട്ട് സഹായിക്കുന്നുണ്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് തന്മാത്രകളാണ് ഇതിന് കാരണക്കാര്‍. ശരീരത്തിലെത്തി കഴിയുമ്പോള്‍ ഈ നൈട്രേറ്റ് തന്മാത്രകള്‍ ഓരോ രക്തധമനികളുടെയും വലുപ്പം വര്‍ധിപ്പിക്കുന്നു. അതോടെ ശരീരത്തിലൂടെയുള്ള രക്തപ്രവാഹം നല്ല രീതിയില്‍ വര്‍ധിക്കുകയും ചെയ്യും. ദിവസവും ബീറ്റ് റൂട്ട് ശീലമാക്കിയവരില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കില്ലെന്ന് മുന്‍പ് നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ദിവസവും 500 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവര്‍ ബീറ്റ്റൂട്ട് കഴിക്കാത്തവരേക്കാള്‍ 16 ശതമാനം കൂടുതല്‍ നേരം വ്യായാമം ചെയ്യുവാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അപ്ലൈഡ് ഫിസിയോളജി എന്ന ജേണലിലാണ് ഈ പഠനത്തിന്‍റെ വിശദ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മറ്റൊരു ഗവേഷണത്തില്‍ രക്തസമ്മര്‍ദ്ദം അധികമുള്ള രോഗികള്‍ ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കിയാല്‍ രക്തസമ്മര്‍ദ്ദത്തിന്‍റെ തോത് ഏഴു ശതമാനത്തില്‍ അധികം കുറയുമെന്നാണ് കണ്ടെത്തിയത്. ഹൈപര്‍ ടെന്‍ഷന്‍ എന്ന ജേണലിലായിരുന്നു പഠനത്തിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.