Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കൊതുകു കടിയേറ്റ സ്ത്രീയുടെ കാഴ്ചശക്തി പോയി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കൊതുകു കടിയേറ്റ സ്ത്രീയുടെ കാഴ്ചശക്തി പോയി

Posted on: Wednesday, Aug 12, 2015 11:52 hrs IST
Special news

ലണ്ടന്‍: കൊതുക് കടിയേറ്റതിനെത്തുടര്‍ന്ന് വൃദ്ധയുടെ കാഴ്ചശക്തി നഷ്ടമായി. കൊതുക് കടിയെത്തുടര്‍ന്നുണ്ടായ വൈറസ് ബാധയാണ് അറുപത്തിയൊമ്പതുകാരിയുടെ വലതു കണ്ണിന്‍റെ കാഴ്ച ശക്തി നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്റ്റര്‍മാര്‍. തുടക്കംമുതല്‍തന്നെ ചികിത്സിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ കാഴ്ച ശക്തി നഷ്ടപ്പെടില്ലായിരുന്നുവെന്ന് ലണ്ടനിലെ ക്വീന്‍സ് ആശുപത്രിയിലെ ഡോക്റ്റര്‍ അഭിജിത്ത് മോഹിതെ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇവര്‍ കരീബിയന്‍ ദ്വീപായ ഗ്രനാഡ സന്ദര്‍ശിച്ചപ്പോള്‍ കൊതുക് കടിയേറ്റിരുന്നു. തുടര്‍ന്ന് പനിയും ചൊറിച്ചിലും സന്ധിവേദനയും ഉണ്ടായി. ചികിത്സയ്ക്ക് ശേഷം ഓഗസ്റ്റില്‍ ഇവര്‍ ലണ്ടനില്‍ തിരിച്ചെത്തി. ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് ചിക്കുന്‍ഗുനിയ ബാധിച്ചതായി കണ്ടെത്തിയത്. എന്നാല്‍ കാഴ്ച നഷ്ടപ്പെടുന്നതിനുള്ള സാഹചര്യം പരിശോധനയില്‍ വ്യക്തമായിരുന്നില്ലെന്നും ഡോക്റ്റര്‍ മോഹിതെ പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷമാണ് വലതുകണ്ണിന്‍റെ കാഴ്ച മങ്ങുന്നതായി അനുഭവപ്പെട്ടത്.
ഇപ്പോള്‍ കാഴ്ച പൂണമായും നഷ്ടമാകുന്ന അവസ്ഥയാണ് ഉള്ളത്. ലണ്ടനില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.