Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വാച്ച് വെറും വാച്ചല്ല… | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വാച്ച് വെറും വാച്ചല്ല…

Posted on: Wednesday, Aug 12, 2015 10:42 hrs IST
Life Style news


അല്ലെങ്കില്‍ തന്നെ വാച്ചിലെന്തിനാ അധികം ഫാഷന്‍, വാച്ച് എങ്ങനെയിരുന്നാലും സമയം കൃത്യമായി അറിഞ്ഞാല്‍ പോരേ എന്നൊക്കെ ചോദിച്ചിരുന്ന കാലം മാറിയിരിക്കുന്നു ഇപ്പോള്‍ സമയം നോക്കുന്നതിനു വേണ്ടി മാത്രമല്ല വാച്ചുകള്‍… യുവാക്കള്‍ക്കിടയില്‍ പകരം വയ്ക്കാനില്ലാത്ത ഫാഷന്‍ സ്റ്റേറ്റ്മെന്‍റായി മാറിയിരിക്കുകയാണ് പല നിറങ്ങളിലും ആകൃതിയിലും വലുപ്പത്തിലുമെല്ലാമുള്ള ന്യൂജെന്‍ വാച്ചുകള്‍.
മൊബൈലുകള്‍ വ്യാപകമായതോടെ തന്നെ വാച്ചു നോക്കി സമയം അറിയുന്നതെല്ലാം 6പുതുതലമുറയ്ക്ക് പഴഞ്ചന്‍ ഏര്‍പ്പാടായി മാറിയിരുന്നു. എങ്കിലും വാച്ചുകളെ അങ്ങനെ അപ്പാടെ പുറന്തള്ളുകയും ചെയ്യുന്നില്ല ഇവര്‍. വാച്ചുകളിലുള്ള പരീക്ഷണങ്ങളില്‍ ഒരു പരിധിയും വയ്ക്കുന്നില്ല പുതുതലമുറ. വിവിധ നിറത്തില്‍ മാറ്റി ധരിക്കാവുന്ന സ്ട്രാപ്പുകളുളള വാച്ചുകളും സ്ട്രാപ്പുകളുടെ സ്ഥാനത്ത് വിവിധ നിറത്തിലുളള ഷിഫോണ്‍ റിബണുകള്‍ ഉള്ളതുമായ വാച്ചുകളുമാണ് ആദ്യം ഫാഷന്‍ ലോകത്തെത്തിയ ഫാന്‍സി വാച്ചുകള്‍. പക്ഷേ അതു പഴയ കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. മെറ്റാലിക് ബ്രേസ്ലെറ്റ് വാച്ചുകളും പൂക്കളുടേയും കാര്‍ട്ടൂണുകളുടേയുമെല്ലാം ആകൃതിയോട് കൂടിയ വാച്ചുകളുമൊക്കെയാണ് ഇപ്പോള്‍ ട്രെന്‍ഡ്. ഇതു ഫ്രീക്കി ഗൈസിന്‍റെ കാര്യം. ഇനിയിപ്പോള്‍ അത്രയും ഫ്രീക്കാവണ്ട കുറച്ചു ബോള്‍ഡ് ലുക്ക് വേണമെന്നു തോന്നിയാല്‍ അതിനുമുണ്ട് മാര്‍ഗങ്ങള്‍…
വലിയ ഡയലുകളും വീതി കൂടിയ സ്ട്രാപ്പുമുള്ള വാച്ചുകളാണ്. ബോള്‍ഡ് ലുക്ക് നല്‍കാനായി തെരഞ്ഞെടുക്കുന്നത്. ലെതറിലുളള ബ്രേസ്ലെറ്റ് വാച്ചുകളാണ് മറ്റൊരു ട്രെന്‍ഡ്. പല ലെയറിലുളള ലെതര്‍3 സ്ട്രാപ്പുകളാണ് ഇത്തരം വാച്ചുകളുടെ പ്രത്യേകത. ഓരോ ലെയറിനും ഓരോ ഡിസൈനായിരിക്കും. ഒപ്പം മുത്തുകളും മണികളും മെറ്റലില്‍ തീര്‍ത്ത ശലഭങ്ങളുടേയും പൂക്കളുടേയും ഇലകളുടേയും കുരുവികളുടേയും കുഞ്ഞു രൂപങ്ങളുമെല്ലാം കൂടെ കാണും. എന്നുവച്ചാല്‍ സമയം നോക്കുന്നതിനൊപ്പം നല്ലൊന്നാന്തരം ബ്രേസ്ലെറ്റ് കൂടി ധരിക്കുന്ന ഇഫക്റ്റ് ആയിരിക്കുമെന്നര്‍ഥം. മറ്റു വാച്ചുകളെ അപേക്ഷിച്ച് വിലയും കുറവായിരിക്കും. നിറങ്ങള്‍ തന്നെയാണ് ഇവിടേയും താരങ്ങള്‍. കറുപ്പ്, ഓറഞ്ച്, പച്ച, നീല, ചുവപ്പ് എന്നിവയ്ക്കു പുറമേ നിയോണ്‍ നിറങ്ങളിലും ഇവ ലഭ്യമാണ്. ലെതറിലുളള ബ്രേസ്ലെറ്റ് വാച്ചുകളാണ് കോളെജ് വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഏറെ വിറ്റു പോകുന്നത്.
ഇടക്കാലത്ത് കൈകളില്‍ വളപോലെ അണിയാവുന്ന ബാംഗിള്‍ ടൈപ്പ് വാച്ചുകളായിരുന്നു വിപണിയിലെ താരം. സിംപിള്‍ ലുക്കിനൊപ്പം പെട്ടെന്ന് ധരിക്കാനും കഴിയുമെന്നതായിരുന്നു ബാംഗിള്‍ ടൈപ്പിനെ ജനപ്രിയമാക്കിയിരുന്നത്. പക്ഷേ ഇപ്പോള്‍ ബാംഗിള്‍ ടൈപ്പിനോട് 2യുവത്വത്തിന് അത്ര പ്രിയം പോരെന്ന് പറയുന്നു വ്യാപാരികള്‍. വലിയ ഡയലുകളും വീതിയേറിയ സ്ട്രാപ്പുമുള്ള വാച്ചുകളാണ് വിദ്യാര്‍ഥികള്‍ക്കിഷ്ടം. അതില്‍ത്തന്നെ നിറങ്ങളില്‍ പരമാവധി വ്യത്യസ്തത വരുത്താന്‍ കഴിയുമെങ്കില്‍ അതിനു ശ്രമിക്കുകയും ചെയ്യും. പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന നിറങ്ങളാണ് യുവത്വത്തിന് ഏറെയിഷ്ടം.
ജ്വല്ലറി വാച്ചുകളാണ് മറ്റൊരു ട്രെന്‍ഡ്. പക്ഷേ വലിയ വില നല്‍കേണ്ടി വരുമെന്ന് മാത്രം. നാലു ലക്ഷം രൂപ വരെയാണ് ഇത്തരം ജ്വല്ലറി വാച്ചുകളുടെ വില. മഴക്കാലത്തു ധരിക്കാനായി വാട്ടര്‍പ്രൂഫ് വാച്ചുകളും വിപണിയിലുണ്ട്.