Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പനി പിടിക്കും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍ പനി പിടിക്കും

Posted on: Wednesday, Aug 12, 2015 10:26 hrs IST
Health news

അധികം നേരം ഫെയ്സ്ബുക്കും നോക്കി സൈറ്റുകളിലെല്ലാം കയറിയിറങ്ങി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ട പനി വരും… തമാശ പറയുന്നതല്ല ആറു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ തുടര്‍ച്ചയായി സമയം ചെലവഴിക്കുന്നവര്‍ക്ക് പനിയും, ജലദോഷവുമെല്ലാം ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
കംപ്യൂട്ടറിനു മുന്നിലിരുന്ന് രാവും പകലുമെന്നുമില്ലാതെ ജോലി ചെയ്യുന്നവര്‍ പുറത്തൊന്നും പോകാത്തതു കൊണ്ട് ഇവരുടെ പ്രതിരോധ ശേഷി നഷ്ടപ്പെടും. ഇതു കൊണ്ടാണ് ഇവര്‍ക്കു പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. സ്വാന്‍സി, മിലന്‍ എന്നീ യൂനിവേഴ്സിറ്റികളിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നവര്‍ക്ക് ഉറക്കക്കുറവും വാരിവലിച്ചു ഭക്ഷിക്കുന്ന ശീലവുമെല്ലാമുണ്ടാകുമെന്ന മുമ്പത്തെ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഈ ഉറക്കമില്ലായ്മവും തെറ്റായ ഭക്ഷണശീലവുമെല്ലാം ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ടെന്നു പറയുന്നു പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ഫീല്‍ റീഡ്. വിഷാദരോഗവും, ഉറക്കമില്ലായ്മയും, ഏകാന്തതയുമെല്ലാം കംപ്യൂട്ടര്‍ ജീവിതത്തില്‍ വരുന്ന മറ്റു ചില പ്രശ്നങ്ങളാണ്.
18 മുതല്‍ 101 വയസു വരെ പ്രായമുള്ള അഞ്ഞൂറ് പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പ്രതിരോധശേഷിയും കംപ്യൂട്ടറിന്‍റെ ഉപയോഗവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്. പഠനത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ പത്തു മണിക്കൂറിലധികം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്ന നാല്‍പ്പതു ശതമാനം പേര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് അസുഖങ്ങള്‍ ബാധിക്കുന്നുണ്ടെന്നായിരുന്നു അഭിപ്രായപ്പെട്ടത്. അതു മാത്രമല്ല നെറ്റ് കണക്ഷന്‍ ലഭിക്കാതിരുന്നാല്‍ കടുത്ത മാനസികസമ്മര്‍ദ്ദത്തിന് അടിപ്പെടുന്നതായും ഇവര്‍ പറയുന്നു. ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ സ്വാധീനിക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്‍റെ ലെവലില്‍ മാറ്റം സംഭവിക്കുന്നുണ്ട് ഇത്തരം സന്ദര്‍ഭങ്ങളിലെന്ന് ഗവേഷകര്‍ പറയുന്നു.
ഭൂരിപക്ഷം പേരും ആറുമണിക്കൂര്‍ വരെയാണ് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതെന്നും വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് പത്തു മണിക്കൂറോളം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നതെന്നും പഠനത്തില്‍ തെളിഞ്ഞു. അതില്‍ തന്നെ കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ കഴിയുന്നവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലാണ് സമയം ചെലവഴിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.