Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
റോയല്‍ എന്‍ഫീല്‍ഡ് ഡെസ്പാച്ചിന് വില 2.05 ലക്ഷം രൂപ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

റോയല്‍ എന്‍ഫീല്‍ഡ് ഡെസ്പാച്ചിന് വില 2.05 ലക്ഷം രൂപ

Posted on: Thursday, Jul 09, 2015 12:18 hrs IST
Auto news

റോയല്‍ എന്‍ഫീല്‍ഡിന്റെ ലിമിറ്റഡ് എഡിഷന്‍ മോഡലായ ഡെസ്പാച്ചിന് കമ്പനി വില പ്രഖ്യാപിച്ചു. 2.05 ലക്ഷം രൂപയാണ് മിലിറ്ററി യൂണിഫോമിനോട് സാമ്യമുള്ള നിറത്തിലെത്തുന്ന ബൈക്കിന് മുംബൈയിലെ എക്‌സ് ഷോറൂം വില. ഡസേര്‍ട്ട് സ്‌റ്റോം സക്വോഡ്രണ്‍ ബ്ലൂ എന്നിങ്ങനെ രണ്ട് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരുകന്നത്. 200 ബൈക്കുകള്‍ മാത്രമായിരിക്കും ലിമിറ്റഡ് എഡിഷന്‍ ആയി നിരത്തിലെത്തുക.

ഒരു കാലത്ത് മിലിറ്ററി ഉപയോഗിച്ചിരുന്ന ഡെസ്പാച്ച് ബുള്ളറ്റുകളുടെ ഓര്‍മ പുതുക്കിയാണ് ലിമിറ്റഡ് എഡിഷന്‍ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. യുദ്ധക്കളത്തില്‍ നിന്നും മിലിറ്ററി ആസ്ഥാനത്തേക്ക് വിവരങ്ങളുമായി പാഞ്ഞിരുന്ന സൈനികര്‍ താണ്ടിയ വഴികളും മറ്റും ഓര്‍മിപ്പിക്കുന്നതാണ് ലിമിറ്റഡ് എഡിന് നല്‍കിയിരിക്കുന്ന നിറക്കൂട്ട്.

ഒറിജിനല്‍ ലതര്‍ കൊണ്ട് നിര്‍മിച്ചിരിക്കുന്ന സീറ്റുകളും എയര്‍ബോക്‌സിനെ ചുറ്റിക്കെട്ടിയ ലെതര്‍ ബക്കിളും പുതിയ എഡിഷന്റെ ഭംഗി കൂട്ടിയിട്ടുണ്ട്. ബ്ലാക്ക് മാറ്റ് ഫിനിഷോഡ് കൂടിയ എന്‍ജിനും മംഫ്ലൂ യൂണിറ്റും ഇതുവരെ ബുള്ളറ്റില്‍ കാണാത്തതാണ്. ബൈക്കിന്റെ നിറം തന്നെയാണ് ഷാസിക്കും നല്‍കിയിട്ടുള്ളത്.