Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നിരോധിക്കപ്പെട്ട കളനാശിനികള്‍ ഒഴുകുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നിരോധിക്കപ്പെട്ട കളനാശിനികള്‍ ഒഴുകുന്നു

Posted on: Monday, Jul 06, 2015 12:45 hrs IST
Health news

വിളവെടുപ്പു കഴിഞ്ഞ പുഞ്ചപ്പാടങ്ങളിലെ പാഴ്ചെടികള്‍ നശിപ്പിക്കാനെന്നപേരില്‍ നിരോധിക്കപ്പെട്ട കളനാശിനികള്‍ കേരളത്തിലേക്കൊഴുകുന്നു. പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്‍പ്പാടങ്ങളിലാണ് പാരക്വോട്ട് ഡൈക്ലോറൈഡ് ഇനത്തില്‍പെട്ട കളനാശിനികളുടെ ഉപയോഗം വര്‍ധിക്കുന്നത്. ചെക്പോസ്റ്റുകളിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപതയാണു കളനാശിനി കടത്തുകാര്‍ക്കു തുണ. മണ്ണിലെ വളക്കൂറില്ലാതാക്കുന്നതും മിത്രകീടങ്ങളുടെ വംശനാശത്തിനിടയാക്കുന്നതുമായ കളനാശിനി മൂന്നു വര്‍ഷം മുമ്പാണ് സംസ്ഥാനസര്‍ക്കാര്‍ നിരോധിച്ചത്. ബഹുരാഷ്ട്ര കമ്പനികള്‍ നിര്‍മിക്കുന്ന കളനാശിനികള്‍ക്ക് തമിഴ്നാട്, കര്‍ണാടക തുടങ്ങി അയല്‍ സംസ്ഥാനങ്ങളില്‍ നിരോധനമില്ലാത്തതും കള്ളക്കടത്തിനിടയാക്കുന്നു. ഗ്രമക്സോണ്‍, ടോട്ടല്‍ വീഡ്, വീഡ് കില്ലര്‍ തുടങ്ങിയ പേരുകളിലാണ് കര്‍ഷകര്‍ക്കിടയില്‍ കളനാശിനിയുടെ വില്‍പ്പന. കമ്പം, തേനി വഴി ഇടുക്കിയിലെത്തിക്കുന്ന കളനാശിനി ഇടനിലക്കാര്‍ വഴി ചെറുകിടകച്ചവടക്കാരിലെത്തിക്കും. കോയമ്പത്തൂരിലെ മൊത്തവില്‍പ്പനക്കാരിലൂടെ വാളയാര്‍ വഴിയും കടത്ത് വ്യാപകമാണ്.
ലിറ്ററിന് 280 രൂപയ്ക്ക് ലഭിക്കുന്ന കളനാശിനി ഇടനിലക്കാര്‍ വഴി കര്‍ഷികരിലെത്തുമ്പോള്‍ 600 രൂപയാകും. അംഗീകൃത ഉത്പന്നങ്ങളുടെ കന്നാസുകളില്‍ നിറച്ചും അതിര്‍ത്തി കടത്ത് വ്യാപകമാണ്. ഇവ ചെക്പോസ്റ്റുകളില്‍ പിടിക്കപ്പെടാനുള്ള സാധ്യതയും വിരളമാണ്. പിടിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞതും ഇരട്ടി ലാഭം കിട്ടുമെന്നതും കുറഞ്ഞതോടെ കള്ളക്കടത്തും വര്‍ധിച്ചു. രണ്ടു മാസത്തിനിടെ പതിനായിരം ലിറ്ററിലധികം കളനാശിനികള്‍ കേരളത്തിലെത്തിയെന്നാണ് കൃഷിവകുപ്പിന്‍റെ വിലയിരുത്തല്‍. തീര്‍ത്ഥാടനത്തിന്‍റെ മറവിലും കളനാശിനികള്‍ കേരളത്തിലെത്തുണ്ടത്രെ. ആവശ്യക്കാരേറിയതോടെ കള്ളക്കടത്തിനു നിരവധി ഗ്രൂപ്പുകളും സജീവമാണ്.