Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അമ്മയ്ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്റെ സമ്മതം വേണ്ടെന്ന് സുപ്രീം കോടതി | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അമ്മയ്ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അച്ഛന്റെ സമ്മതം വേണ്ടെന്ന് സുപ്രീം കോടതി

Posted on: Monday, Jul 06, 2015 12:30 hrs IST
Special news

അവിവാഹിതരായ അമ്മമാര്‍ക്ക് കുട്ടിയുടെ രക്ഷിതാവാകാന്‍ അവകാശമുണ്ടെന്നും ഇതിന് കുട്ടിയുടെ പിതാവിന്റെ അനുവാദം ആവശ്യമില്ലെന്നും സുപ്രീം കോടതി.

കുട്ടിയുടെ പൂര്‍ണ്ണ അവകാശം അവിവാഹിതയായ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ പിതാവാരാണെന്ന് വെളിപ്പെടുത്തണമെന്നും പിതാവിന്റെ സമ്മതം വാങ്ങണമെന്നുമുള്ള വ്യവസ്ഥ ചോദ്യം ചെയ്ത് ഒരു സ്ത്രീ കൊടുത്ത ഹര്‍ജയിലാണ് ജസ്റ്റിസ് വിക്രംജിത് സിങ് അധ്യക്ഷനായ ബഞ്ചിന്റെ റൂളിംഗ്.

തന്റെ കുട്ടിയുടെ അച്ഛനായ ആള്‍ തന്നോടൊപ്പം രണ്ടു മാസം മാത്രമാണ് താമസിച്ചതെന്നും കുട്ടിയുണ്ടെന്ന കാര്യം പോലും അയാള്‍ക്ക് അറിയില്ലെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു.

ഈ സ്ത്രീയുടെ പരാതി നേരത്തെ പരിഗണിച്ച കീഴ്‌ക്കോടതിയോട് വിധി പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി കുട്ടിയുടെ ക്ഷേമം പരിഗണിക്കാതെയാണ് കോടതി വിധി പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു.