Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പൊലീസിലെ ഗവേഷണത്തിനും വികസനത്തിനും ടീമുകള്‍ രൂപീകരിക്കുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പൊലീസിലെ ഗവേഷണത്തിനും വികസനത്തിനും ടീമുകള്‍ രൂപീകരിക്കുന്നു

Posted on: Saturday, Jul 04, 2015 09:06 hrs IST
Special news

പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആശയങ്ങളും കര്‍മപദ്ധതികളും സാങ്കേതിക ഉപദേശവും സംഭാവന ചെയ്യാന്‍ ടീമുകള്‍ രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ പൊലീസ് ഉദ്യോഗസ്ഥരെയും വകുപ്പിനു പുറത്തുള്ള അക്കാഡമിക് വിദഗ്ധര്‍, സാങ്കേതിക-സാമൂഹിക വിഷയങ്ങളില്‍ പ്രാഗത്ഭ്യമുള്ളവര്‍ എന്നിവരെ ഇതില്‍ ഉള്‍പ്പെടുത്തും.


പൊലീസ് ഉദ്യോഗസ്ഥര്‍ ദിനംപ്രതി വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ അതീവ വൈദഗ്ധ്യം നേടുകയും കൂടുതല്‍ പുരോഗമനപരമായ ആശയങ്ങളും നടപടികളും പ്രയോഗത്തില്‍ വരുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണിത്. സംസ്ഥാന തലത്തിലും, റേഞ്ച് തലത്തിലും റിസെര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് ടീമുകള്‍ രൂപീകരിക്കാനും ഡിജിപി ടി.പി. സെന്‍കുമാര്‍ മുന്‍കൈയെടുക്കുന്നു.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഫോറന്‍സിക്സ്, ശാസ്ത്രീയ കുറ്റാന്വേഷണം, നിയമം, വാഹന ഗതാഗതം, ആശയവിനിമയം, ആള്‍ക്കൂട്ട നിയന്ത്രണം, വിവിധ ഭാഷാ പഠനം, മാധ്യമം, സ്പോര്‍ട്സ്, കല, ആരോഗ്യം, ഭരണനിര്‍വഹണം, ഭാവി വികസനം, കെട്ടിടങ്ങള്‍, പരിശീലനം, ദുരന്ത നിവാരണം, സ്ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നതും നശിപ്പിക്കുന്നതും, റോഡ് സുരക്ഷ, പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, മറ്റു വിഭാഗങ്ങള്‍ എന്നീ മേഖലകളില്‍ വൈദഗ്ധ്യവും താത്പര്യവുമുള്ളവര്‍ക്കു പങ്കെടുക്കാം.


ഓരോ ടീമിലും വരുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥന്‍ ടീം ലീഡര്‍ ആയിരിക്കും. ഓരോ ടീമിലേയ്ക്കും വരാന്‍ താല്‍പര്യവും, അഭിരുചി തെളിയിച്ചിട്ടുള്ളവരുമായ ഏതു ശ്രേണിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും സ്വമേധയാ ഈ ടീമില്‍ അംഗമാകാം. തികച്ചും സന്നദ്ധ സേവനമായാണ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇത് ഒരു തുടര്‍ച്ചയായുള്ള പ്രക്രിയയാണു വിഭാവനം ചെയ്യു ന്നത്.