Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റെണ്ടര്‍ ഈ വര്‍ഷം വിപണിയില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റെണ്ടര്‍ ഈ വര്‍ഷം വിപണിയില്‍

Posted on: Wednesday, Jun 24, 2015 11:19 hrs IST
Auto news

ന്യൂഡല്‍ഹി: വാഹന വിപണിയില്‍ ചരിത്രം സൃഷ്‌ടിക്കുമെന്ന്‌ കരുതപ്പെടുന്നതാണ്‌ മാരുതിയുടെ സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റന്‍ഡര്‍. എന്നാല്‍ ഈ വാഹനത്തിനായി ഇനി കൂടുതല്‍ കാത്തിരിക്കെണ്ട, ഈ വര്‍ഷം തന്നെ കാര്‍ വിപണിയിലെത്തുമെന്നാണ്‌ കമ്പനിയോട്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 48.2 കിലോ മീറ്റര്‍ മൈലേജാണ്‌ പുതിയ സ്വിഫ്‌റ്റിന്‌ കമ്പനി അവകാശപ്പെടുന്നത്‌.
സ്വിഫ്‌റ്റ് റേഞ്ച്‌ എക്‌സ്റ്റെണ്ടറിന്റെ നിര്‍മ്മാണത്തില്‍ സര്‍ക്കാരും ഇളവ്‌ നല്‍കിയിരുന്നു. നാഷണല്‍ ഇലക്‌ട്രിക്ക്‌ മൊബൈലിറ്റി മിഷന്‍ പ്ലാന്‍ പ്രകാരമാണ്‌ ഇളവ്‌ ലഭിക്കുന്നത്‌. പ്ലാന്‍ പ്രകാരം ഇലക്‌ട്രിക്ക്‌ ഹൈബ്രിഡ്‌ കാറുകള്‍ക്ക്‌ 1.38 ലക്ഷം രൂപയും ഇരു ചക്ര വാഹനങ്ങള്‍ക്ക്‌ 29,000 രൂപയുമാണ്‌ ഇളവ്‌ ലഭിക്കുന്നത്‌. ഇതു പ്രകാരമാണ്‌ സ്വിഫ്‌റ്റിന്റെ പുതിയ മോഡലിനും ഇളവ്‌ ലഭിക്കുന്നത്‌.
ഇത്തരത്തില്‍ മൂന്ന്‌ മോഡലുകളാണ്‌ കമ്പനി നിര്‍മ്മിക്കുന്നത്‌. ഹൈബ്രിഡ്‌, പാരലല്‍ ഹൈബ്രിഡ്‌, ഇലക്‌ട്രിക്ക്‌ എന്നീ മമാഡലുകളാണ്‌ മാരുതി പുറത്തിറക്കുക. 658 സി സി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ്‌ വാഹനത്തിനുള്ളത്‌. 73 ബി എച്ച്‌ പിയാണ്‌ വാഹനത്തിന്റെ പരമാവധി കരുത്ത്‌. ഹാച്ച്‌ ബാക്ക്‌ മോഡലായ സ്വഫ്‌റ്റിന്റെ പുതിയ മോഡലുകള്‍ക്ക്‌ 1,600 കിലോ ഭാരമുണ്ട്‌. 200 വോള്‍ട്ട്‌ സോക്കറ്റില്‍ ഒന്നര മണിക്കൂര്‍ കൊണ്ട്‌ കാര്‍ ചാര്‍ജ്‌ ചെയ്യാം. പുഷ്‌ സ്‌റ്റാര്‍ട്ട്‌ ബട്ടണും, ഇന്‍ഫോറ്റെയിമെന്റ്‌ സിസ്‌റ്റവും കാറിലുണ്ട്‌.