Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഡ്യൂക്കാറ്റി വീണ്ടും ഇന്ത്യയിലേക്ക്‌ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഡ്യൂക്കാറ്റി വീണ്ടും ഇന്ത്യയിലേക്ക്‌

Posted on: Tuesday, Jun 23, 2015 12:43 hrs IST
Auto news

ബൈക്ക്‌ പ്രേമികളുടെ സ്വപ്‌നമായ ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക്‌ നിര്‍മാതാക്കളായ ഡ്യൂക്കാറ്റി വീണ്ടും ഇന്ത്യയിയേക്ക്‌. 2008ല്‍ തുടങ്ങി 2103ല്‍ അവസാനിപ്പിച്ച ആദ്യഘട്ടത്തിനുശേഷമാണു ഡ്യൂക്കാട്ടിയുടെ മടങ്ങിവരവ്‌. ഏപ്രില്‍ 2102ലാണു ജര്‍മന്‍ ആഡംബരകാര്‍ നിര്‍മാതാക്കളായ ഓഡി, ഡ്യൂക്കാറ്റിയെ ഏറ്റെടുക്കുന്നത്‌. ഇക്കുറി സ്വന്തമായി ഒരു സബ്‌സിഡയറി സ്‌ഥാപനം ഇന്ത്യയില്‍ തുടങ്ങിയാണു ഡ്യൂക്കാറ്റി രണ്ടാംവരവിന്‌ ഒരുങ്ങിയിരിക്കുന്നത്‌.
തുടക്കത്തില്‍ ഡല്‍ഹി, മുംബൈ, ഗുഡ്‌ഗാവ്‌ എന്നിവിടങ്ങളില്‍ ഡീലര്‍മാരുണ്ടാകും. ഈവര്‍ഷം തന്നെ ബംഗളുരുവിലും ഡീലര്‍ഷിപ്പ്‌ നല്‍കും. ക്ലാസിക്‌, ഫുള്‍ ത്രോട്ടില്‍ എന്നീ പുതിയ രണ്ടുമോഡലുകളം ഡ്യൂകാറ്റിഇതോടൊപ്പം അവതരിപ്പിക്കുന്നുണ്ട്‌. ദിയാവെല്‍, ഹൈപ്പര്‍മോട്ടാഡ്‌, ഹൈപ്പര്‍സ്‌ട്രാഡ, മോണ്‍സ്‌റ്റര്‍ സീരീസ്‌ എന്നീ ഡ്യൂക്കാട്ടി നിരകളാണ്‌ ഇന്ത്യന്‍ റോഡുകളെ ത്രസിപ്പിക്കാന്‍ ഒരുങ്ങിനില്‍ക്കുന്നത്‌. 6.77 ലക്ഷം മുതല്‍ 40.65 ലക്ഷം രൂപവരെയാണു ഡ്യൂക്കാട്ടി ബൈക്കുകളുടെ വിലനിലവാരം.