Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
60 കോടി സാംസങ്ങ്‌ മൊബൈലുകള്‍ ഹാക്കിംങ്ങ്‌ പേടിയില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

60 കോടി സാംസങ്ങ്‌ മൊബൈലുകള്‍ ഹാക്കിംങ്ങ്‌ പേടിയില്‍

Posted on: Friday, Jun 19, 2015 02:58 hrs IST
Technology news

സാംസങ്ങ്‌ ഗാലക്‌സി മൊബൈലുകള്‍ ഹാക്കിംഗ്‌ പേടിയില്‍. എസ്‌3 മുതല്‍ എസ്‌6 വരെയുളള മൊബൈല്‍ മോഡലുകള്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മൊബൈലിന്‌ കരുതന്നത്ര സുരക്ഷയില്ല. അവ ഏതു നിമിഷവും ഹാക്ക്‌ ചെയ്യപ്പെടാം. 60 കോടിയോളം സാംസങ്ങ്‌ ഉപയോക്‌താക്കളാണ്‌ ഇത്തരത്തില്‍ ഹാക്കിംഗ്‌ പേടിയില്‍ കഴിയേണ്ടിവരുന്നത്‌.
സാംസങ്ങ്‌ മൊബൈലില്‍ പ്രീന്‍ഇന്‍സ്‌റ്റാള്‍ ചെയ്‌ത് വരുന്ന സ്വിഫ്‌റ്റ്കീബോര്‍ഡ്‌ ആണ്‌ ഹാക്കര്‍മാരുടെ പ്രവേശനകവാടമെന്ന്‌ സൈബര്‍ സുരക്ഷാ സ്‌ഥാപനമായ നൗസെക്യൂര്‍ പറയുന്നു. ലണ്ടനില്‍ നടന്ന ബ്ലാക്ക്‌ ഹാറ്റ്‌ സുരക്ഷാ കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു നൗസെക്യൂര്‍ സാംസങ്ങിന്റെ ദൗര്‍ബല്യം വെളിപ്പെടുത്തിയത്‌.
സ്വിഫ്‌റ്റ്കീ അടിസ്‌ഥാനമാക്കിയുളള കീബോര്‍ഡിലൂടെ സാംസങ്ങ്‌ മൊബൈലുകള്‍ വളരെ എളുപ്പത്തില്‍ വിദൂരത്തു നിന്ന്‌ നിയന്ത്രിക്കാം. ജിപിഎസ്‌, സെനസറുകള്‍, ക്യാമറ, ശെമക്രോഫോണ്‍ എന്നിവയൊന്നും സുരക്ഷിതമായിരിക്കില്ല. ഫോണിലെ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്താനും കോള്‍ വിവരങ്ങളും മെസേജുകളും നിരീക്ഷിക്കാനും വൈറസ്‌ പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാനും ഹാക്കര്‍മാര്‍ക്ക്‌ ഒരു പ്രയാസവുമുണ്ടാവില്ലെന്നും നൗസെക്യുര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു.
മാസങ്ങള്‍ക്ക്‌ മുമ്പ്‌ സുരക്ഷാവീഴ്‌ചയുടെ കാര്യം പരസ്യപ്പെടുത്താന്‍ തുടങ്ങിയെങ്കിലും സാംസങ്ങ്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‌ വെളിപ്പെടുത്തല്‍ മാറ്റിവച്ചു. ഇതിനിടെ സാംസങ്ങ്‌ ഒരു ആന്റിവൈറസ്‌ പുറത്തിറക്കിയെങ്കിലും അത്‌ ഉപയോക്‌താക്കള്‍ക്ക്‌ പ്രയോജനപ്പെട്ടോ എന്ന കാര്യം വ്യക്‌തമല്ല.