Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
അരലിറ്ററില്‍ 100 കിലോമീറ്റര്‍ ഓടുന്ന ബി.എം.ഡബ്ല്യൂ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

അരലിറ്ററില്‍ 100 കിലോമീറ്റര്‍ ഓടുന്ന ബി.എം.ഡബ്ല്യൂ

Posted on: Friday, Jun 19, 2015 02:37 hrs IST
Auto news

യാഥാര്‍ഥ്യമായാല്‍ വാഹനപ്രേമികളെ കോരിത്തരിപ്പിക്കുന്ന വാര്‍ത്തയുമായി ജര്‍മന്‍ കാര്‍നിര്‍മാണ വമ്പന്മാരായ ബി.എം.ഡബ്ല്യൂ. അരലിറ്ററില്‍ താഴെ ഇന്ധനം കൊണ്ട്‌ 100 കിലോമീറ്റര്‍ ഓടുന്ന ഹൈബ്രിഡ്‌ കാറിന്റെ മാതൃകയാണ്‌ ജര്‍മന്‍ എന്‍ജിനീയറിങ്‌ മികവിന്റെ അണിയറയില്‍ ഒരുങ്ങുന്നത്‌.
നാലു പേര്‍ക്കിരിക്കാവുന്ന, മണിക്കൂറില്‍ പരമാവധി 180 കിലോമീറ്റര്‍ വേഗത ആര്‍ജിക്കാനാവുന്ന ബി.എം.ഡബ്ല്യൂ മോഡല്‍ ഭാവിവാഹനങ്ങളിലെ അത്ഭുതമായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
കാറിന്റെ എന്‍ജിനെക്കുറിച്ചുളള വിവരങ്ങള്‍ കൂടുതലായി പുറത്തുവന്നിട്ടില്ല. വൈദ്യുതിയിലും പെട്രോള്‍/ഡീസല്‍ ഇന്ധനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഹൈബ്രിഡ്‌ എന്‍ജിനായിരിക്കും ബി.എം.ഡബ്ല്യൂവിന്റേത്‌. എന്നാല്‍ വാണിജ്യാടിസ്‌ഥാനത്തില്‍ ഈ മോഡല്‍ അടുത്തെങ്ങും ഉല്‍പാദിപ്പിക്കാനിടയില്ല എന്ന അത്ര സുഖമല്ലാത്ത വാര്‍ത്തയുമുണ്ട്‌.
ഫോക്‌സ്‌വാഗണ്‍ന്റെ ഹൈബ്രിഡ്‌ മോഡലായ എക്‌സ്‌എല്‍. വണ്‍ ഡിസല്‍ ഇലക്‌ട്രിക്‌ ഹൈബ്രിഡ്‌ കാറാണു താരതമ്യപ്പെടുത്താവുന്ന ഒരു മാതൃകയായുള്ളത്‌. എന്നാല്‍ എക്‌സ്‌.എല്‍. വണ്‍ രണ്ടുസീറ്റുളള കാറാണ്‌, ഇന്ധനക്ഷമത നിര്‍ദിഷ്‌ട ബി.എം.ഡബ്ല്യൂ മോഡലിന്റെ പകുതിമാത്രവും. അടുത്തപത്തുവര്‍ഷം കൊണ്ട്‌ ഇലക്‌ട്രിക്‌ കാറുകളിലേയ്‌ക്കു ചുവടുമാറാനുള്ള വമ്പന്‍ എന്‍ജിനീയറിംഗ്‌ മാറ്റങ്ങളാണു ബി.എം.ഡബ്ല്യൂ വരുത്തിക്കൊണ്ടിരിക്കുന്നത്‌.