Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മിഴി രണ്ടിലും ഇരുട്ട്, എന്നിട്ടും തളരാതെ ബെനോ സെഫൈന്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മിഴി രണ്ടിലും ഇരുട്ട്, എന്നിട്ടും തളരാതെ ബെനോ സെഫൈന്‍

Posted on: Tuesday, Jun 16, 2015 10:40 hrs IST
Life Style news

 

 

 

ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ഇടം നേടിയ അന്ധയായ വനിത. ചെന്നൈ സ്വദേശിയായ ബെനോ സെഫൈന്‍ എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഐഎഫ്എസിലേക്കെത്തുന്നത്. 69 വര്‍ഷം പാരമ്പര്യമുള്ള ഇന്ത്യന്‍ ഫോറിന്‍ സര്‍വീസിലേക്കാണ് നൂറു ശതമാനവും കാഴ്ചയില്ലാത്ത ബെനോ സെഫൈന്‍ എത്തുന്നത്.

നന്ദി പ്രധാനമന്ത്രിയോട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടാണ് ബെനോ നന്ദി പറയുന്നത്. ഇങ്ങനെയൊരു ശക്തമായ തീരുമാനത്തിനു പിന്നില്‍ അദ്ദേഹമാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫിസറാണിപ്പോള്‍ ബെനോ. കാഴ്ചയില്ലെന്നു കരുതി ബെനേ വെറുതേയിരിക്കുന്നില്ല. ജോലിക്കൊപ്പം മോട്ടിവേഷന്‍ ക്ലാസുകളെടുക്കുന്നുണ്ട്, സ്കൂളുകളിലും കോളെജുകളിലും നേരിട്ട് പോയാണ് ബെനോ ക്ലാസെടുക്കുന്നത്.
കാഴ്ചക്കുറവിന്‍റെ പേരില്‍ കഴിവുള്ള എത്രയോ ഉദ്യോഗാര്‍ഥികളെയാണ് ഐഎഫ്എസ് തഴഞ്ഞിരിക്കുന്നത്. കണ്ണടയുള്ളവരെ ഉള്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുകളൊന്നുമില്ല. കഴിഞ്ഞ വര്‍ഷം അപകടത്തില്‍ കണ്ണ് നഷ്ടപ്പെട്ടൊരാളെ ഇന്‍കം ടാക്സ് ഓഫിസില്‍ ജോലിക്കെടുത്തിട്ടുണ്ടെന്നു അഭിപ്രായപ്പെടുന്നു നയതന്ത്രവിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍. ഇതൊരു പുരോഗമനപരമായ തീരുമാനമാണ്. ബെനോയ്ക്ക് ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ അതിനെയൊക്കെയും അതിജീവിക്കുന്നതിന് ആ പെണ്‍കുട്ടിക്ക് സാധിക്കും. തൊഴില്‍ മേഖലയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നതിന് അന്ധത ഒരു തടസമല്ല. ഐഎഎസുകാര്‍ക്കുള്ള ഫീല്‍ഡ് വര്‍ക്കുകള്‍ പോലെ ഐഎഫ്എസുകാര്‍ക്കില്ല. പഠനങ്ങള്‍ നടത്തുക, വിവരങ്ങളെ പരിശോധിക്കുക, നിര്‍ദേശങ്ങള്‍ നല്‍കുക. ഇതൊക്കെയാണ് ഐഎഫ്എസുകാരുടെ കടമയെന്നും അദ്ദേഹം പറഞ്ഞു.

അഭിമാനത്തോടെ ബെനേ

അഭിമാനമാണ് തോന്നുന്നതെന്നു ബെനേ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് സിവില്‍ സര്‍വീസ് പരീക്ഷയെഴുതുന്നത്. വിജയം നേടിയെങ്കിലും ജോലിക്കുള്ള ഉത്തരവില്‍ തീരുമാനമെടുക്കാതെ മാറ്റിവെക്കുകയായിരുന്നു. പോസ്റ്റിങ്ങ് സംബന്ധിച്ച യുപിഎസ്സിയുടെ ഇന്‍റര്‍വ്യൂവില്‍ വിദേശനയത്തെക്കുറിച്ചും രാജ്യത്തിന്‍റെ അതിര്‍ത്തികളിലെ തന്ത്രപ്രധാനമായ പ്രശ്നങ്ങളെക്കുറിച്ചുമാണ് ചോദിക്കുന്നത്. ഇന്ത്യയുടെ ഉത്തരകിഴക്കന്‍ മേഖലകളിലെ അതിര്‍ത്തി പ്രശ്നങ്ങളെക്കുറിച്ചൊക്കെ താനും സംസാരിച്ചുവെന്നും ബെനോ.
റെയ്ല്‍വേ ഉദ്യോഗസ്ഥനായ ലൂക്ക് അന്തോണി ചാള്‍സിന്‍റെയും വീട്ടമ്മയായ മേരി പദ്മജയുടെയും മകളാണ് ബെനോ. ഇവരാണ് ഏറെ പിന്തുണയ്ക്കുകയും പ്രചോദനമാകുകയും ചെയ്തിട്ടുള്ളവര്‍. ജന്മനാ വൈകല്യത്തോടു കൂടി ജനിച്ച ബെനോ ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് സ്കൂളിലാണ് പഠിച്ചത്. വ്യത്യസ്ത ഇടങ്ങളിലാണ് സിവില്‍ സര്‍വീസ് കോച്ചിങ്ങിന് പോയത്. ആ ഐഎഎസ് അക്കാഡമികളിലെ അധ്യാപകരോടുമാണ് പറഞ്ഞാലും തീരാത്ത അത്രയും നന്ദിയുള്ളത്. റോള്‍ മോഡല്‍…അങ്ങനെയൊരു റോള്‍ മോഡല്‍ ഒന്നുമില്ല സ്വന്തം വ്യക്തിത്വത്തിലാണ് വിശ്വസിക്കുന്നതെന്നും ബെനോ പറയുന്നു.
ബ്രെയ്ല്‍ ലിപിയിലാണ് പഠിച്ചത്. കാഴ്ചക്കുറവുള്ളവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ് കംപ്യൂട്ടറിലൂടെ കാര്യങ്ങള്‍ പഠിക്കുന്നത്. തമിഴ്, ഇംഗ്ലിഷിലുള്ള പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തു കംപ്യൂട്ടറില്‍ സേവ് ചെയ്താണ് പഠനം. പുസ്തകങ്ങളും വര്‍ത്തമാന പത്രങ്ങളും അമ്മയാണ് വായിച്ചു തരുന്നത്. നരേന്ദ്ര മോദിയെയും ജയലളിതയെയും കണ്ട് അനുഗ്രഹം വാങ്ങിച്ച് ഔദ്യോഗിക ജീവിതം ആരംഭിക്കണമെന്നാണ് ബെനോയുടെ ആഗ്രഹം.