Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പുതിയ ലാപ്ടോപ് വാങ്ങുകയാണോ…? | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പുതിയ ലാപ്ടോപ് വാങ്ങുകയാണോ…?

Posted on: Tuesday, Jun 16, 2015 10:33 hrs IST
Technology news

സ്മാര്‍ട്ട്ഫോണ്‍ തരംഗം ആഞ്ഞടിച്ചിട്ടുണ്ടെങ്കിലും ഓഫിസ് ആവശ്യത്തിന് ലാപ്ടോപ് തന്നെയാണ് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം പ്രിയം. ലാപ്ടോപ്പിന്‍റെ ഉപയോഗം സ്മാര്‍ട്ട്ഫോണുകള്‍ നല്‍കില്ലെന്നാണ് ഇതിനുള്ള ന്യായം. ഇത് പൂര്‍ണമായി ശരിയല്ലെങ്കിലും ലാപ്ടോപ്പ് വിപണിക്ക് ഇന്ത്യയില്‍ കാര്യമായ തകരാറൊന്നും ഇതുവരെ പറ്റിയിട്ടില്ല. ഒരു മികച്ച സ്മാര്‍ട്ട്ഫോണിന് ലാപ്ടോപ്പിന്‍റെ ഉപയോഗം ചെയ്യാനാകുമെന്നത് വേറെ കാര്യം. കാലം മാറുന്നതിനനുസരിച്ച് സാങ്കേതികതയും മാറിക്കൊണ്ടിരിക്കുന്നു. വിന്‍ഡോസ് 98 ഒഎസ് ഒക്കെ എന്നേ മണ്‍മറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് നമ്മളും ഒട്ടും പിന്നിലാവാന്‍ പാടില്ല. ഇതൊക്കെ, എന്ത്, അന്ന് അങ്ങനെയായിരുന്നു, ഇപ്പോള്‍ അതൊന്നും ഇല്ലെന്ന് നെസ്റ്റാള്‍ജിയ അടിച്ചിരിക്കുന്നവര്‍ അവിടെ ഇരിക്കത്തെ ഒള്ളൂ. ഇനി കാര്യം, പഴയ ലാപ്ടോപ് മാറ്റി പുതിയരൊണ്ണം വാങ്ങാനുള്ള തയാറെടുപ്പിലാണെങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുറച്ച് കാലം ബാഗിലിട്ട് കൊണ്ടു നടക്കാം. അല്ലെങ്കില്‍ ഷെല്‍ഫിലിട്ട് പൂട്ടിവെക്കാം.

നിങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റം തെരഞ്ഞെടുക്കൂ

നിങ്ങളുടെ ജോലിക്ക് ഏറ്റവും അനുസൃതമായ ഒഎസ് കണ്ടെത്തിയിട്ടു വേണം പുതിയ ലാപ്ടോപ്പ് എടുക്കാന്‍. ചില ഒഎസുകള്‍ ഉപയോഗിക്കാന്‍ ഏറെ പ്രയാസകരമാണ്. എന്നാല്‍ ചിലത് നിങ്ങളുടെ തൊഴിലിന് ഏറ്റവും ഗുണം ചെയ്യുന്നവയുമാണ്.

വിന്‍ഡോസ് 8

ഇപ്പോള്‍ വിന്‍ഡോസ് 8 ഒഎസിലുള്ള ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ അതിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനായ വിന്‍ഡോസ് 10 സൗജന്യമായി ലഭിക്കും. കൊര്‍ട്ടാന (വെര്‍ച്ച്വല്‍ അസിസ്റ്റന്‍റ്) അടക്കമുള്ള സൗകര്യങ്ങള്‍ കൂടുതല്‍ ഉപകാരപ്രദമാകും. അതേസമയം ഈ ഒഎസില്‍ മാല്‍വെയറുകളും, സ്പൈവെയറുകളും കടന്നു കൂടാനുള്ള സാധ്യത കൂടുതലാണ്. മികച്ച ഒരു സെക്യൂരിറ്റി സ്യൂട്ട് ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്നം പരിഹരിക്കാം. പക്ഷെ ലാപ്ടോപ്പ് സുരക്ഷാ സോഫ്റ്റ്വെയറുകള്‍ ആരും സൗജന്യമായി നല്‍കില്ല.

മാക്ക് ഒഎസ് എക്സ്

മൈക്രോസോഫ്റ്റിനേക്കാള്‍ സുരക്ഷ നല്‍കുന്ന ആപ്പിളിന്‍റെ ഒഎസാണിത്. കൂടുതല്‍ സൗന്ദര്യമുള്ള ഡിസ്പ്ലെയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഒരു ബജറ്റ് ലാപ്ടോപ്പാണ് ഉദ്ദേശമെങ്കില്‍ മാക്ക് മറക്കാം.

സ്ക്രീന്‍ വലിപ്പം എത്ര വേണം

11 മുതല്‍ 13 ഇഞ്ച് വരെ ഡിസ്പ്ലെയുള്ള ലാപ്ടോപ്പുകളാണ് ഏറ്റവും അനുയോജ്യമാവുക. ബസിലും ട്രെയ്നിലും യാത്ര ചെയ്യുന്നവരാണെങ്കില്‍ തോളിലിട്ട് ചുമ്മാ നിന്നാല്‍ മതി.
ഇനി കൂടുതല്‍ സമയവും ഡെസ്കില്‍ വെയ്ക്കാനാണ് ലാപ്ടോപ്പ് എങ്കില്‍ 15 മുതല്‍ 17 വരെയുള്ളത് തെരഞ്ഞെടുക്കാം. സ്ക്രീന്‍ വലിപ്പത്തിന് അനുസരിച്ച് പിക്ചര്‍ റെസെല്യൂഷന്‍ കൂടും

പ്രൊസസറും റാമും എന്താണ്.

ലാപ്ടോപ്പിന്‍റെ പെര്‍ഫോമന്‍സാണ് പ്രൊസസര്‍. മികച്ച പ്രൊസസര്‍ മികച്ച പ്രകടനം. അതായത് ലാപ്ടോപ്പിന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള വേഗതയാണ് പ്രൊസസര്‍ നല്‍കുന്നത്. കൂടുതല്‍ കോറും, ജിഗാഹെര്‍ട്സും ലാപ്ടോപ്പിന് മികച്ച പ്രകടനം നടത്താന്‍ ഉപകരിക്കും. ലാപ്ടോപ്പില്‍ നമ്മള്‍ കൊടുക്കുന്ന നിര്‍ദേശങ്ങളും വിവരങ്ങളും സ്റ്റോര്‍ ചെയ്യുന്നതിനാണ് റാം (റാന്‍റം ആക്സസ് മെമ്മറി) ഉപയോഗിക്കുന്നത്. ഇപ്പോള്‍ വിപണിയിലിറങ്ങുന്ന ഒട്ടുമിക്ക ലാപ്ടോപ്പുകളിലും മികച്ച റാമും പ്രോസസറുമുണ്ട്. മികച്ച ബാറ്ററി ബാക്കപ്പാണ് പരിഗണിക്കേണ്ട മറ്റൊരു കാര്യം. കനം കുറഞ്ഞ ലാപ്ടോപ്പുകള്‍ മികച്ച ബാറ്ററി ബാക്കപ്പ് നല്‍കും. ഇതൊക്ക ഒത്തെങ്കിലും വിലയും കൂടി നോക്കണം. മികച്ച ഫീച്ചറുകള്‍ നല്‍കുന്ന മികച്ച കമ്പനികളുടെ ലാപ്ടോപ് വാങ്ങിയാല്‍ സര്‍വീസിങ് ചെലവ് കുറയും.