ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ എംഐ 4ന്റെ വില വീണ്ടും കുറച്ചു. എംഐ4ന്റെ മോഡലിന്റെ 64 ജിബി വേരിയന്റിന്റെ വില 4000 രൂപയാണ് കുറച്ചിരിക്കുന്നത്. 23,999 രൂപ വിലയുണ്ടായിരുന്ന ഫോണ്‍ ഇനിമുതല്‍ 19999 രൂപയ്ക്കു ലഭിക്കും. വിലകുറച്ച് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാണ് ഫോണിന്റെ വില ഷവോമി കുറച്ചത് എന്നാണ് റിപ്പോര്‍ട്ട്.
5 ഇഞ്ച് എച്ചഡി ഡിസ്പ്ലേ, 2.5 ജിഗാഹെര്‍ട്സ് സ്നാപ്ഡ്രാഗണ്‍ 801 ക്വാഡ് കോര്‍ പ്ര?സസര്‍, 3 ജിബി റാം എന്നിവയാണ് ഫോണിന്റെ സവിശേഷതകള്‍. 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 8 മെഗാ പിക്സലിന്റെ മുന്‍ ക്യാമറയുമാണ് ഫോണിലുള്ളത്. 3080 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. എന്നാല്‍ 16 ജിബി വേരിയന്റിന്റെ വിലയില്‍ മാറ്റമില്ല. 17999 രൂപയാണ് 16 ജിബി ഫോണിന്റെ വില.
Enter email id to get
daily news updates