Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പുതു തലമുറ ഫിയറ്റ്‌ 500 ജൂലൈയില്‍ എത്തും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പുതു തലമുറ ഫിയറ്റ്‌ 500 ജൂലൈയില്‍ എത്തും

Posted on: Friday, Jun 12, 2015 02:32 hrs IST
Auto news

ഫിയറ്റിന്റെ ജനപ്രിയ മോഡലായ 500ന്റെ പുതിയ മോഡല്‍ അടുത്ത മാസം വിപണിയിലെത്തും. അടുത്ത മാസം നാലിനാണ്‌ കാര്‍ പുറത്തിറങ്ങുക. 58 വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ആരംഭിച്ച 500ന്റെ ജന്മദിനമാണ്‌ ജൂലൈ നാല്‌. അന്നു തന്നെ നവീകരിച്ച 500 വിപണിയിലെത്തിക്കാനാണ്‌ ഫിയറ്റിന്റെ പദ്ധതി.
2007ല്‍ പുറത്തിറങ്ങിയ ഫിയറ്റ്‌ 500 ആണ്‌ കമ്പനി നവീകരിക്കുന്നത്‌. ആരാധകരെയും കാര്‍ പ്രേമികളെയും അദ്‌ഭുതപ്പെടുത്തുന്നതാവും നവീകരിച്ചെത്തുന്ന പുതിയ തലമുറ 500 എന്നാണ്‌ റിപ്പോര്‍ട്ട്‌. 2007ലെ മോഡലിനേക്കാള്‍ കൂടുതല്‍ നീളവും വീതിയും കാറിന്‌ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
അടിമുടി മാറ്റത്തോടെയാണ്‌ കാര്‍ എത്തുന്നത്‌. എല്‍ ഇ ഡി ഹെഡ്‌ ലാമ്പ്‌. റിയര്‍ ലൈറ്റ്‌ ക്ലസ്‌റ്റര്‍, വലിയ അലോയ്‌ വീല്‍, കരുത്തുറ്റ ബോഡീ വ്യൂ എന്നിവ പുതിയ 500ന്റെ പ്രത്യേകതയാണ്‌. 3.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാവും കാര്‍ എത്തുക.
1957 ജൂലൈ നാലിനാണ്‌ 500ന്റെ ആദ്യ മോഡല്‍ ഫിയറ്റ്‌ നിരത്തിലിറക്കിയത്‌. ഫിയറ്റിന്റെ ഏറ്റവും കുടുതല്‍ കയറ്റുമതി ചെയ്യപ്പെട്ട കാറും 500 തന്നെ.