Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ചാരിറ്റിയിലും പിന്നിലല്ല ആപ്പിള്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ചാരിറ്റിയിലും പിന്നിലല്ല ആപ്പിള്‍

Posted on: Wednesday, Jun 03, 2015 11:54 hrs IST
Technology news

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ടെക് കമ്പനികളും ഒട്ടും പിന്നിലല്ലെങ്കില്‍ ആപ്പിളിനെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഹൈഎന്‍ഡ് ഉപയോക്താക്കളെ ഉദ്ദേശിച്ചിട്ടുള്ളതാണ്. അതുകൊണ്ട് പാവപ്പെട്ടവര്‍ക്ക് എന്തു നേട്ടമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സ് തന്‍റെ വിജയമന്ത്രങ്ങള്‍ എഴുതിയ കൂട്ടത്തില്‍ കമ്പനി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നയാപൈസ നല്‍കുന്നില്ലെന്ന് എവിടെയോ എഴുതിയതു വായിച്ചിട്ടുണ്ട്. ചാരിറ്റി പ്രവര്‍ത്തനമല്ല ഞങ്ങളുടെ ജോലി, ഏറ്റവും സവിശേഷമായ ഉത്പന്നങ്ങള്‍ പുറത്തിറക്കലാണെന്നാണ് അയാള്‍ എഴുതിയിരുന്നത്. എന്നാല്‍ ജോബ്സ് ടെക്നോളജിക്കും അതീതനായ മരണത്തിന് കീഴടങ്ങിയപ്പോള്‍ പുതിയ മേധാവി വന്നു, ടിം കുക്ക്. ജോബ്സില്‍ നിന്നും ഒരു പാട് ദൂരം സഞ്ചരിക്കണം കുക്കിലെത്താന്‍. ചുമതലയേറ്റെടുത്ത ശേഷം കുക്ക് ആദ്യം ചെയ്തത് ആപ്പിള്‍ നിര്‍ത്തിവെച്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങാനാണ്. ആപ്പിളിന്‍റെ ഒരു ക്വാര്‍ട്ടറിലെ വരുമാനം ഏതാണ്ട് മൂന്ന് ഇന്ത്യന്‍ കമ്പനികളുടെ മൊത്തം മൂല്യത്തിലധികം വരും. എന്തിന്, ഉപയോക്താക്കളോട് നിങ്ങള്‍ വേണമെങ്കില്‍ വാങ്ങിയാല്‍ മതി എന്നു വരെ പറയാനുള്ള ബ്രാന്‍ഡ് വാല്യു. എന്നിട്ടും ടിം കുക്ക് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മടിച്ചില്ല.
കമ്പനിയുടെ ആറര ലക്ഷം ഡോളര്‍ മൂല്യമുള്ള 50,000 ഓഹരികള്‍ ചാരിറ്റിക്കായി ദാനം ചെയ്തതാണ് ഇതില്‍ അവസാനം. ഒരു കൈ കൊടുത്തത് മറു കൈ അറിയരുത് എന്നാണ് ചാരിറ്റി സിദ്ധാന്തമെങ്കിലും സെക്യുരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ പുറത്തായത്. അതേസമയം ആപ്പിള്‍ ഈ വാര്‍ത്ത തള്ളിയിട്ടുണ്ടെങ്കിലും വാള്‍ സ്ട്രീറ്റ് ജേണല്‍ അടക്കമുള്ള പത്രങ്ങള്‍ ഇതു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്നാം ലിംഗക്കാരുടെ സമത്വം പ്രാത്സാഹിപ്പിക്കുന്ന പ്രൊജറ്റ് വണ്‍ എന്ന പദ്ധതിക്കാണ് അവസാനമായി ടിം കുക്ക് ദാനം നല്‍കിയിട്ടുള്ളത്.