Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ആന്‍ഡ്രോയ്ഡിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ആന്‍ഡ്രോയ്ഡിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം

Posted on: Tuesday, Jun 02, 2015 12:18 hrs IST
Technology news

നിരവധി സവിശേഷതകളുമായി ആന്‍ഡ്രോയ്ഡിന്‍റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയ്ഡ് എം പുറത്തിറങ്ങി. ഗൂഗിള്‍ ഐ/ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കിയത്. വോയിസ് ആക്സസ് സവിശേഷതയാണ് ആന്‍ഡ്രോയ്ഡ് എമ്മിലെ പ്രധാന പ്രത്യേകത. ഫോണും ആപ്പുകളും ശബ്ദം ഉപയോഗിച്ച് തുറയ്ക്കാനും അടയ്ക്കാനും കഴിയുമെന്നതാണ് വോയിസ് ആക്സസിന്‍റെ പ്രത്യേകത. പുതിയ ഓപറേറ്റിങ് സിസ്റ്റത്തിലെ പ്രധാന പ്രത്യേകത. ഗൂഗിളിന്‍റെ സന്ദേശ കൈമാറ്റ സംവിധാനമായ ക്ലൗഡ് മെസേജിങ്ങിന്‍റെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് എമ്മില്‍ ഉള്‍ക്കൊളളിച്ചിരിക്കുന്നു. ബാറ്ററി പെട്ടെന്ന് തീരുന്നതാണ് മിക്ക ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും പ്രധാന പ്രശ്നം. ആപ്ലിക്കേഷനുകളും നെറ്റും ഉപയോഗിച്ചാല്‍ ഫോണ്‍ ചത്തു പോകുന്നു. ഇതിനു വ്യക്തമായ പരിഹാരം നല്‍കാനും പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിനു കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. ഈ വര്‍ഷം അവസാനത്തോടെ ഈ ഒഎസ് സ്മാര്‍ട്ട്ഫോണുകളില്‍ ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.