Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയില്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയില്‍

Posted on: Monday, Jun 01, 2015 03:08 hrs IST
Technology news

കൊച്ചി: ഒരു സ്വൈപ്പിലൂടെ ഇഷ്ട ഭാഷ തെരഞ്ഞെടുക്കാന്‍ കഴിയുന്ന മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയില്‍. രണ്ട് ദശലക്ഷം യൂണിറ്റുകള്‍ വിറ്റഴിഞ്ഞ മൈക്രോമാക്സ് യുനൈറ്റ് 2 ന്‍റെ വിജയത്തെ തുടര്‍ന്നാണ് പ്രീ ലോഡ് ചെയ്ത 10 പ്രാദേശിക ഭാഷകളുമായി മൈക്രോമാക്സ് യുനൈറ്റ് 3 വിപണിയിലെത്തിയത്. പേറ്റന്‍റ് ഉള്ള സവൈപ് ഫീച്ചറിലൂടെ ഉപയോക്താവിന് ഇഷ്ടമുള്ള ഭാഷയില്‍ ട്രാന്‍സ്ലേറ്റ്, ട്രാന്‍സ്ലിറ്ററേറ്റ് റേറ്റ് എന്നിവ ഉപയോഗിക്കാം.
ഇഷ്ടമുള്ള ഭാഷയില്‍ ടൈപ്പ്, ചാറ്റ് എന്നിവ ചെയ്യാനും മെനു തെരഞ്ഞെടുക്കാനും കഴിയും. പ്രാദേശിക ഭാഷയിലുള്ള ആപ്ബസാറിലൂടെ ഉപയോക്താക്കള്‍ക്ക് പതിനായിരത്തിലേറെ ആപ്ലിക്കെഷനുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ലോലി പോപ് 5 .0 ഓപ്പറേറ്റിംഗ് സിസിറ്റം ആണുപയോഗിക്കുന്നത്.
അതിവേഗ ബ്രൌസിംഗ്, ലോക്ക് സ്ക്രീനിലും നോട്ടിഫിക്കേഷന്‍ കാണാന്‍ സൗകര്യം തുടങ്ങിയവയും ഈ മോഡലിന്‍റെ പ്രത്യേകതയാണ്. 4.7 ഇഞ്ച് ഡബ്ല്യു വി ജി എ, ഐ പി എസ് ഡിസ്പ്ലേ ഉള്ളതിനാല്‍ പേഴ്സണല്‍ തിയേറ്റര്‍ ആയും ഇത് ഉപയോഗിക്കാം. 8 എംപി റെയര്‍ ക്യാമറയും 2 എം പി ഫ്രണ്ട് ക്യാമറയും ഉള്ള മൈക്രോമാക്സ് യുനൈറ്റ് 3 ഒട്ടേറെ ആധുനിക സംവിധാനങ്ങലോടെയാണ് പുറത്തിറങ്ങിയത്. ത്രീ ജി, വൈ ഫൈ, ടോക് ബാക്ക് സംവിധാനങ്ങളെല്ലാം മൈക്രോമാക്സ് യുനൈറ്റ് 3 ല്‍ ഉണ്ട്.
6,999 രൂപയാണ് വില. വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് രണ്ടു മാസത്തേക്ക് 500 എം ബി ഡാറ്റ സൗജന്യമായി ഉപയോഗിക്കാവുന്ന ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെളുപ്പ്, നീല നിറങ്ങളില്‍ മൈക്രോമാക്സ് യുനൈറ്റ് 3 ലഭ്യമാണ്.