Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ബ്ലാക്ക്‌ബെറിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ബ്ലാക്ക്‌ബെറിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍

Posted on: Monday, May 25, 2015 10:38 hrs IST
Technology news

പ്രതാപം നഷ്‌ടപ്പെട്ട ബ്ലാക്ക്‌ബെറി സ്‌മാര്‍ട്ട്‌ ഫോണ്‍ കമ്പനിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാംസങ്ങും ആപ്പിളും കയ്യടക്കിയിരിക്കുന്ന സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയില്‍ ആധിപത്യം നഷ്‌ടപ്പെട്ട ബ്ലാക്ക്‌ബെറി പിടിച്ചു നില്‍ക്കാനുള്ള അവസാന കച്ചിത്തുരുമ്പെന്ന നിലയിലാണ്‌ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്‌ക്കുന്നത്‌. എന്നാല്‍ എത്ര പേര്‍ക്ക്‌ ജോലി പോകുമെന്ന്‌ കൃത്യമായ വിവരം പുറത്തുവിടാന്‍ ബ്ലാക്ക്‌ബെറി തയ്യാറായിട്ടില്ല.
സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്‌വെയര്‍, ആപ്ലിക്കേഷന്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരെയാണ്‌ പിരിച്ചു വിടുന്നതെന്ന്‌ ഒന്റാരിയോ ആസ്‌ഥാനമായ ബ്ലാക്ക്‌ബെറി കമ്പനിയുടെ വക്‌താവ്‌ അറിയിച്ചു. നിലവില്‍ ഏഴായിരം ജീവനക്കാരാണ്‌ ബ്ലാക്ക്‌ബെറിയില്‍ ജോലി ചെയ്യുന്നത്‌.
മുന്‍നിര കമ്പനികള്‍ സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണി കയ്യടക്കിയതോടെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിപണിയില്‍ കിതയ്‌ക്കുന്ന ബ്ലാക്ക്‌ബെറിക്ക്‌ കഴിഞ്ഞ വര്‍ഷം ആഗോള സ്‌മാര്‍ട്ട്‌ ഫോണ്‍ വിപണിയുടെ 0.4 ശതമാനം മാത്രമാണ്‌ നേടാനായത്‌. വരുമാനം വര്‍ധിപ്പിക്കുകയും നഷ്‌ടപ്പെട്ട വിപണി ആധിപത്യം തിരിച്ചു പിടിക്കുകയുമാണ്‌ കമ്പനിയുടെ ലക്ഷ്യമെന്ന്‌ ബ്ലാക്ക്‌ബെറി വക്‌താവ്‌ അറിയിച്ചു.