Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ചീട്ടുകളി ടൂര്‍ണമെന്റുമായി മൈക്രോസോഫ്‌ട് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ചീട്ടുകളി ടൂര്‍ണമെന്റുമായി മൈക്രോസോഫ്‌ട്

Posted on: Wednesday, May 20, 2015 11:45 hrs IST
Technology news

മൈക്രോസോഫ്‌ടിന്റെ ചീട്ടുകളിയെ ഓര്‍മയില്ലേ, സോളിറ്റയര്‍. ഗെയിമുകളൊന്നും വ്യാപകമാകാത്ത കാലത്ത്‌ ചുളുവില്‍ കമ്പ്യൂട്ടറില്‍ കളിക്കാനുണ്ടായിരുന്ന കളി. ജോലിക്കിടയിലും കളിച്ചു കളിച്ചു പലരുടേയും പണികളഞ്ഞ സോളിറ്റയറിന്‌ ഇന്നലെ 25 വയസ്‌ തികഞ്ഞു. 25-ാം വാര്‍ഷികം ആഘോഷിക്കാന്‍ മൈക്രോസോഫറ്റ്‌ ചീട്ടുകളി മത്സരം തന്നെ നടത്തുന്നു. മൈക്രോസോഫ്‌ടിന്റെ ജീവനക്കാര്‍ക്കിടയില്‍ ഇന്നലെ മത്സരം തുടങ്ങി. ഇതില്‍ വിജയിക്കുന്നവര്‍ പുറത്തുനിന്നുള്ള കളിക്കാരുമായി മത്സരത്തിലേര്‍പ്പെടുമെന്നും മൈക്രോസോഫ്‌ട്‌ പറയുന്നു. ഫ്രീല്‍സെല്‍, സ്‌പൈഡര്‍, ട്രൈപീക്ക്‌സ്‌, പിരമിഡ്‌, ക്ലോണ്‍ഡൈക്ക്‌ സോളിറ്റയര്‍ എന്നറിയപ്പെടുന്ന ക്ലാസിക്‌ വേര്‍ഷന്‍ ഉള്‍പ്പെടുന്ന അഞ്ചു വിഭാഗങ്ങളിലാണു കളിക്കാന്‍ പറ്റുന്നത്‌. വിന്‍ഡോസ്‌ 8 ഉപയോക്‌താക്കള്‍ക്ക്‌ സോളിറ്റയര്‍ പ്ലേ സ്‌റ്റേറില്‍നിന്നു ഡൗണ്‍ലോഡ്‌ ചെയ്യേണ്ടിവരും. എന്നാല്‍ മൈക്രോസോഫ്‌ടിന്റെ പുതിയ ഓപ്പറേറ്റിംഗ്‌ സംവിധാനം വിന്‍ഡോസ്‌ പത്തില്‍ സോളിറ്റയര്‍ വീണ്ടും ഉള്‍പ്പെടുത്തുന്നുണ്ട്‌. കളിയില്‍ ജേതാക്കളെ എങ്ങനെയാണു നിര്‍ണയിക്കുക, സമ്മാനത്തുക എന്നിവയെക്കുറിച്ചൊന്നും മൈക്രോസോഫ്‌ട്‌ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല.