Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്തയും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഫെയ്‌സ്ബുക്കിലൂടെ വാര്‍ത്തയും

Posted on: Thursday, May 14, 2015 12:27 hrs IST
Technology news

ഫെയ്‌സ്‌ബുക്ക്‌ ഓണ്‍ലൈന്‍ വാര്‍ത്തയുടെ വിതരണക്കാരാവുന്നു. ഫെയ്‌സ്‌ബുക്കിന്റെ ഇന്‍സ്‌റ്റന്റ്‌ ആര്‍ട്ടിക്കിള്‍ എന്ന പ്ലാറ്റ്‌ഫോം 10 മുന്‍നിര പ്രസാധകരുടെ വാര്‍ത്തകള്‍ ഉപയോക്‌താക്കളിലെത്തിക്കുക എന്ന ലക്ഷ്യവുമായാണ്‌ അവതരിക്കുന്നത്‌. നിലവില്‍ ഷെയര്‍ ചെയ്യുന്ന വാര്‍ത്തകളാണു ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിക്കുന്നത്‌.
ന്യൂയോര്‍ക്ക്‌ ടൈംസ്‌, ബിബിസി, ദി ഗാര്‍ഡിയന്‍, ബസ്‌ഫീഡ്‌ എന്നീ മുന്‍നിര മാധ്യമസ്‌ഥാപനങ്ങളുടെ വെബ്‌സൈറ്റുകളില്‍നിന്നുള്ള ന്യൂസ്‌ഫീഡുകള്‍ ഫെയ്‌സ്‌ബുക്ക്‌ ഉപയോക്‌താക്കളുടെ ടൈംലൈനിലേക്ക്‌ എത്തുന്ന തരത്തിലാണു സംവിധാനം.
ഫെയ്‌സ്‌ബുക്കിന്റെ ഇന്റര്‍നെറ്റ്‌ ഡോട്ട്‌ ഓര്‍ഗ്‌ അടക്കമുള്ളവയ്‌ക്കു നെറ്റ്‌ന്യൂട്രാലിറ്റിയുടെ പേരില്‍ തിരിച്ചടിയേറ്റുതുടങ്ങിയ സമയത്താണ്‌ ഓണ്‍ലൈന്‍ വാര്‍ത്തയുടെ വിന്യാസത്തിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ഫെയ്‌സ്‌ബുക്കിന്റെ പുതിയ ആപ്ലിക്കേഷന്‍. 125 കോടി ഉപയോക്‌താക്കളുള്ള ഫെയ്‌സ്‌ബുക്കിന്റെ മൊബൈല്‍ പ്ലാറ്റ്‌ഫോമിലേക്ക്‌ എളുപ്പത്തില്‍ ചെല്ലാനുള്ള വഴിയായിരിക്കും മാധ്യമവമ്പന്മാര്‍ക്ക്‌ ഈ ആപ്ലിക്കേഷന്‍. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു നിയന്ത്രണമില്ലാത്ത ഒരു വിതരണശൃംഖലയാണെങ്കിലും ഫെയ്‌സ്‌ബുക്കിന്റെ പുതിയ സംവിധാനത്തെ കണ്ടില്ലെന്നു നടിക്കുക എളുപ്പമാകില്ല.
ന്യൂയോര്‍ക്ക്‌ ടൈംസ്‌, നാഷണല്‍ ജോഗ്രഫിക്‌, ബസ്‌ഫീഡ്‌, എന്‍.ബി.സി., ദി അറ്റ്‌ലാന്റിക്‌ എന്നിവയാണു തുടക്കത്തിലുള്ളത്‌. ഗാര്‍ഡിയന്‍, ബിബിസി ന്യൂസ്‌, സ്‌പീഗല്‍, ബ്ലിഡ്‌ എന്നിവ ഉടന്‍ ഇന്‍സ്‌റ്റന്റ്‌ ആര്‍ട്ടിക്കിള്‍ വഴി ലഭ്യമാകും.