Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
വരുന്നു, ഫെയ്സ്ബുക്ക് സെര്‍ച്ച് എന്‍ജിന്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

വരുന്നു, ഫെയ്സ്ബുക്ക് സെര്‍ച്ച് എന്‍ജിന്‍

Posted on: Wednesday, May 13, 2015 10:25 hrs IST
Technology news

ഒരു പക്ഷേ ഗൂഗിളിന് വരുന്നതു വന്‍ പണിയാകാം. മറ്റാരെങ്കലുമാണെങ്കില്‍ പോട്ടെയെന്ന് വയ്ക്കാം. എന്നാല്‍ വാരനിരിക്കുന്നത് ഫെയ്സ്ബുക്കാണ്. അപ്പൊ ചില്ലറക്കാര്യമാകാനും വഴിയില്ല. അതായത് ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്താന്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫെയ്സ്ബുക്ക്. മൊബൈല്‍ ആപ്ലിക്കേഷനില്‍ സെര്‍ച്ച് എന്‍ജിന്‍ പരീക്ഷിക്കാനാണ് ഫെയ്സ്ബുക്കിന്‍റെ തീരുമാനം. ഈ സൗകര്യത്തിലൂടെ ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാതെ ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ ലിങ്കുകള്‍ സെര്‍ച്ച് ചെയ്യാനും അവ പോസ്റ്റ് ചെയ്യാനും സാധിക്കും. ഈ ആവശ്യത്തിനായി ആപ്ലിക്കേഷനില്‍ നിന്ന് പുറത്ത് കടക്കേണ്ട കാര്യവും ഇല്ലാതാവും.
അതേസമയം സ്റ്റാറ്റസ് അപ്ഡേഷനില്‍ ലിങ്കുകള്‍ ചേര്‍ക്കാന്‍ പുതിയ വഴികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. പുതിയ സെര്‍ച്ച് എന്‍ജിന്‍ സൗകര്യം അമെരിക്കയിലെ ചില ഐഫോണ്‍ ഉപയോക്താക്കളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഒരു തവണ ഏന്തെങ്കിലും സെര്‍ച്ച് ചെയ്താല്‍ അതുമായി ബന്ധപ്പെട്ട ലിങ്കുകള്‍ ആഡ് ലിങ്ക് എന്ന ഓപ്ഷനില്‍ പ്രത്യക്ഷപ്പെടും. ഇത് നമ്മുടെ സ്റ്റാറ്റസില്‍ ആഡ് ചെയ്യാം. അതായത് മുന്‍പ് നമ്മള്‍ ഗൂഗിളിന്‍റെ സഹായത്തോടെ ലിങ്കുകള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്ന പരിപാടിക്ക് പകരം ഫെയ്സ്ബുക്ക് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തന്നെ ഇക്കാര്യം ചെയ്യാം.
വിപണനനത്തിന് പുതിയ മാര്‍ഗങ്ങള്‍ തേടുന്ന ടെക്നോളജി കമ്പനികള്‍ ഫെയ്സ്ബുക്കിനെ കണ്ടുപടിക്കണം. ആദ്യം പറഞ്ഞ് നോക്കും, പിന്നെ ഒന്നു മുട്ടിനോക്കും. അവസാനം കേള്‍ക്കാം ആ കമ്പനിയെ ഫെയ്സ്ബുക്ക് ഏറ്റെടുത്തുവെന്ന്. ഈ പുതിയ സംവിധാനം ഉടന്‍ തന്നെ ഫെയ്സ്ബുക്ക് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ ഉപയോക്താക്കളെ ഫെയ്സ്ബുക്കില്‍ തന്നെ പിടിച്ചിരുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.