Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളുടെ ബ്യൂട്ടി കിറ്റില്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

സ്‌ത്രീകളുടെ ശ്രദ്ധയ്‌ക്ക്; നിങ്ങളുടെ ബ്യൂട്ടി കിറ്റില്‍ മറ്റൊരാള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തത്

Posted on: Friday, May 08, 2015 11:31 hrs IST
Life Style news

സൗന്ദര്യ സംരക്ഷണത്തിനായി അഹോരാത്രം പരിശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കാതെ പോകുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ നിങ്ങളെ നിത്യ രോഗികളാക്കിയേക്കാം. ഇതാ ബ്യൂട്ടി കിറ്റ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
ചീപ്പ്‌ ഉപയോഗിക്കുമ്പോള്‍ ...
ബ്യൂട്ടി കിറ്റില്‍ ഏറ്റവും പ്രധാനപെട്ടത്‌ ചീപ്പു തന്നെയാണ്‌. ചീപ്പില്ലാതെ ഒരു ദിവസത്തെകുറിച്ച്‌ എങ്ങനെ ചിന്തിക്കും. എങ്കിലിതാ ഒരു മുന്നറിയിപ്പ്‌ ഒരാള്‍ ഉപയോഗിച്ച ചീപ്പ്‌ മറ്റൊരാള്‍ ഉപയോഗിക്കുന്നത്‌ മാരകമായ അലര്‍ജി രോഗങ്ങള്‍ ഉണ്ടാക്കും. താരനുള്ള ആളുടെ ചീപ്പ്‌ ഉപയോഗിക്കുന്നത്‌ ഇല്ലാത്തയാളിലേക്ക്‌ പകരുന്നതിന്‌ ഇടയാക്കും. ഈ അലര്‍ജി രോഗങ്ങള്‍ മുടി കൊഴിയുന്നതിനും മുടിയുടെ അറ്റം പിളരുന്നതിനും മുറിഞ്ഞുപോകുന്നതിനും കാരണമാകും. ഇത്‌ മുടിയുടെ ഭംഗിയും ഓജസ്സും തേജസും പൂര്‍ണ്ണമായും നഷ്‌ടപെടുത്തും. ഇനിമുതല്‍ സ്വന്തമായി ചീപ്പ്‌ കരുതി മുടിയുടെ ആരോഗ്യം സംരക്ഷിക്കുക.
ഒരേ ഡിയോഡറന്റുകള്‍ പലര്‍ ഉപയോഗിക്കുമ്പോള്‍ വളരെ സൂക്ഷിക്കുക...
ഡിയോഡറന്റുകള്‍ ഉപയോഗിക്കുമ്പോള്‍ പുറത്തുവരുന്ന കണികകള്‍ ശരീരത്തിലെ വിയര്‍പ്പുമായി കൂടികലര്‍ന്ന്‌ ബാക്‌റ്റിരിയ പുറത്ത്‌ വരുന്നു. ഒരേ മുറിയില്‍, ഒരു ഡിയോഡറന്റ്‌ പലര്‍ ഉപയോഗിക്കുമ്പോള്‍ ഉപയോഗിക്കുന്ന സമയത്ത്‌ പുറത്ത്‌ വരുന്ന ബാക്‌റ്റിരിയ മറ്റുളളവരിലേക്ക്‌ വ്യാപിക്കാന്‍ കാരണമാകും. ഇത്‌ രോഗങ്ങള്‍ പടര്‍ത്തുന്നു. ഒരാള്‍ ഉപയോഗിച്ചതിനു ശേഷം ഉടനെ തന്നെ മറ്റൊരാള്‍ ഇത്തരം വസ്‌തുക്കള്‍ ഉപയോഗിക്കാതിരിക്കുക...
സോപ്പ്‌ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്‌.
ഒരേ സോപ്പ്‌ ഒന്നിലധികം ആളുകള്‍ ഉപയോഗിക്കുന്നത്‌ വളരെ സാധരണമായി കണ്ടുവരുന്ന കാര്യമാണ്‌. എന്നാല്‍ ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ പലതരം ത്വക്ക്‌ രോഗങ്ങള്‍ ഉണ്ടാക്കും. അതോടൊപ്പം ഫഗസ്സ്‌ ബാധയ്‌ക്കും കാരണമാകും. സോപ്പ്‌ പൊതുവായി ഉപയോഗിക്കേണ്ടിവരുമ്പോള്‍ വിപണിയില്‍ ലഭ്യമായ ലിക്വഡ്‌ സോപ്പുകള്‍ ഉയോഗിക്കുക. ഇത്‌ കൂടുതല്‍ സൂരക്ഷിതമായിരിക്കും. യാത്രകളിലും മറ്റുളള അവസരങ്ങളിലും നിങ്ങളുടെ ബ്യൂട്ടി കിറ്റില്‍ ഒരു സോപ്പു കൂടി കരുതി നിങ്ങളുടെ ത്വക്കിനെ സംരക്ഷിക്കു.
ലിപ്പ്‌സ്റ്റിക്ക്‌ ഉപയോഗിക്കുമ്പോള്‍...
കുറച്ചധികം പേര്‍ ഒരു ലിപ്പ്‌സ്റ്റിക്ക്‌ ഉപയോഗിക്കുന്നത്‌ പൊതുവായ പ്രവണതയാണ്‌. ഇത്‌ നിങ്ങളുടെ ചുണ്ടുകളുടെ ഭംഗിയെ തന്നെ ബാധിച്ചേക്കാം. ഒരാള്‍ ഉപയോഗിച്ച ലിപ്‌സ്റ്റിക്ക്‌ മാറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ ഉമിനീര്‍ വഴി രോഗങ്ങള്‍ പകരാന്‍ കാരണമാകും. ഇത്‌ പിന്നിട്‌ നിങ്ങളുടെ മനോഹരമായ ചുണ്ടുകളില്‍ വ്രണങ്ങളായി രൂപപ്പെടും. അതോടൊപ്പം ഉമിനിര്‍ വഴി രോഗാണുക്കള്‍ രക്‌തത്തില്‍ കലരാനുളള സാഹചര്യവും ഉണ്ടാകുന്നു. ഇത്‌ അലര്‍ജിരോഗങ്ങള്‍ക്ക്‌ കാരണമാകും.
മസ്‌കാര, ഐഷാഡോ, ഐ ലൈനര്‍, കണ്‍മഷി എന്നിവ ഒരു കാരണത്താലും മറ്റോരാളുടേത്‌ ഉപയോഗിക്കരുത്‌. ഇത്തരം മേക്കപ്പ്‌ വസ്‌തുക്കള്‍ മാറി ഉപയോഗിക്കുന്നതും അലര്‍ജി ഉണ്ടാക്കും. ഇത്‌ ചിലപ്പോള്‍ അന്ധതയ്‌ക്കു വരെ കാരണമാകാം. കണ്ണുകള്‍ മനോഹരമാക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ ഇനിമുതല്‍ ഇവയൊക്കെ സ്വന്തം മേക്കപ്പ്‌ കിറ്റില്‍ കരുതുക. അങ്ങനെ നിങ്ങളുടെ കണ്ണിനെ സുരക്ഷിതമാക്കു...
നഖംവെട്ടി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
നഖങ്ങളില്‍ നിരവധി രോഗണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്‌. ഇതുമൂലം ബാക്‌റ്റിരിയയുടെ പ്രവര്‍ത്തം ഉണ്ടാകുന്നു. ഇത്‌ രോഗങ്ങള്‍ക്ക്‌ കാരണമാകുന്നു. അതിനാല്‍ ഒരാള്‍ നഖം വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന വസ്‌തുക്കള്‍ മറ്റൊരാള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ നഖങ്ങളുടെ സംരക്ഷണത്തിനായി ഒരു നഖംവെട്ടി കൂടി ബ്യൂട്ടി കിറ്റില്‍ ഇട്ടോളു...
റെയ്‌സറുകള്‍ മറ്റൊരാളുടെ ഉപയോഗിക്കാതിരിക്കുക. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം രക്‌തവുമായി ബന്ധം വരുന്ന ഇത്തരത്തിലുളള വസ്‌തുക്കള്‍ ഒരിക്കലും മറ്റൊരാളുടെ ത്‌ ഉപയോഗിക്കാതിരിക്കുക. ഇങ്ങനെ ഉപയോഗിക്കുന്നത്‌ രോഗങ്ങള്‍ രക്‌തത്തിലൂടെ പകരാന്‍ ഇടയാക്കും. റെയ്‌സറുകള്‍ മറ്റൊരാളുടെത്‌ ഉപയോഗിക്കുന്നത്‌ ത്വക്ക്‌ രോഗങ്ങള്‍ക്കും കാരണമാകാം...
സ്‌ഥിരമായി മറ്റുളളവരുടെ കമ്മലുകള്‍ മാറി ഉപയോഗിച്ച്‌ സ്‌റ്റാറകുന്നവരുടെ ശ്രദ്ധയ്‌ക്ക് നിങ്ങളും അപകടത്തിലാണ്‌. പലപ്പോഴും കമ്മലുകള്‍ മാറി ഉപയോഗിക്കുമ്പോള്‍ കാതില്‍ രക്‌തംപൊടിയാന്‍ സാധ്യതയുണ്ട്‌. ഇങ്ങനെ സംഭവിക്കുമ്പോള്‍ ബാക്‌റ്റിരിയയുടെ പ്രവര്‍ത്തനത്തിലൂടെ രോഗങ്ങള്‍ പടരാന്‍ കാരണമാകും. സ്‌റ്റാറാകേണ്ടവര്‍ ഇനി സ്വന്തമായി കമ്മലുകള്‍ കരുതി ആരോഗ്യം സംരക്ഷിക്കു.
ഇപ്പോള്‍ സ്വന്തമായി ഒരു ബ്യൂട്ടി കിറ്റ്‌ വേണമെന്ന്‌ തോന്നുന്നില്ലേ. എങ്കില്‍ ഇപ്പോള്‍ തന്നെ സ്വന്തമായൊന്നു തയാറാക്കൂ. സൗന്ദര്യത്തൊടോപ്പം ആരോഗ്യവും സംരക്ഷിക്കൂ...