Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
എസ്‌.ബി.ഐയില്‍ 2000 പ്രബേഷണറി ഓഫീസര്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

എസ്‌.ബി.ഐയില്‍ 2000 പ്രബേഷണറി ഓഫീസര്‍

Posted on: Thursday, Apr 23, 2015 11:35 hrs IST

സ്‌റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ പ്ര?ബേഷണറി ഓഫീസര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളാണുള്ളത്‌. ഓണ്‍ലൈനില്‍ അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ്‌ രണ്ട്‌. ശമ്പളം- 14500-25700 രൂപ (പുതുക്കി നിശ്‌ചയിക്കാന്‍ സാധ്യത). അപേക്ഷകര്‍ക്ക്‌ ബിരുദമോ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. 1985 ഏപ്രില്‍ രണ്ടിനു മുമ്പോ 1994 ഏപ്രില്‍ ഒന്നിനു ശേഷമോ ജനിച്ചവരാകരുത്‌ (പ്രായം: 21-30) അപേക്ഷകര്‍. വിവിധ വിഭാഗങ്ങള്‍ക്ക്‌ ഇളവുണ്ട്‌. പ്രിലിമിനറി, മെയിന്‍ പരീക്ഷകളുടെ അടിസ്‌ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ജൂണില്‍ പ്രിലിമിനറി പരീക്ഷ നടക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഇംഗ്ലീഷ്‌ ലാംഗ്വേജ്‌, ക്വാണ്ടിറ്റേറ്റീവ്‌ ആപ്‌റ്റിറ്റ്യൂഡ്‌, റീസനിംഗ്‌ എബിലിറ്റി എന്നീ വിഭാഗങ്ങളില്‍നിന്നുള്ള 100 ഒബ്‌ജക്‌ടീവ്‌ ചോദ്യങ്ങളാണ്‌. പ്രിലിമിനറി പരീക്ഷയ്‌ക്കുശേഷം ഷോര്‍ട്ട്‌ ലിസ്‌റ്റ് ചെയ്യപ്പെടുന്നവര്‍ക്ക്‌ മെയിന്‍ പരീക്ഷ നടക്കും. ഒബ്‌ജക്‌ടീവ്‌, ഡിസ്‌ക്രിപ്‌റ്റീവ്‌ മാതൃകയിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതാണ്‌ ഓണ്‍ലൈന്‍ വഴിയുള്ള മെയിന്‍ പരീക്ഷ. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയില്‍ ഒബ്‌ജക്‌ടീവ്‌ മാതൃകയിലുള്ള 200 മാര്‍ക്കിന്റെ ചോദ്യങ്ങളും (രണ്ടു മണിക്കൂര്‍) ഡിസ്‌ക്രിപ്‌റ്റീവ്‌ മാതൃകയിലുള്ള 50 മാര്‍ക്കിന്റെ (ഒരു മണിക്കൂര്‍) ചോദ്യങ്ങളുമാണുള്ളത്‌. ഒബ്‌ജക്‌ടീവ്‌ പരീക്ഷയുടെ സിലബസ്‌ ചുവടെ: 1. Test of English Language (Grammer, Vocabulary, Comprehension etc), 2. Test of General Awareness, Marketing & Computers, 3. Test of Data analysis & Interpretation, 4. Test of Reasoning (High Level) ഡിസ്‌ക്രിപ്‌റ്റീവ്‌ പരീക്ഷയുടെ സിലബസ്‌- Test of English Language (letter writing & essay) പരീക്ഷ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെബ്‌സൈറ്റിലെ വിജ്‌ഞാപനം കാണുക. എഴുത്തുപരീക്ഷയ്‌ക്ക് ശേഷം സംഘചര്‍ച്ചയും (20 മാര്‍ക്ക്‌) അഭിമുഖവും (30 മാര്‍ക്ക്‌) നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ രണ്ടു വര്‍ഷം പ്ര?ബേഷനുണ്ടാകും. കേളത്തില്‍ (സ്‌റ്റേറ്റ്‌ കോഡ്‌- 25) കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, കണ്ണൂര്‍, പാലക്കാട്‌, തൃശൂര്‍, കോഴിക്കോട്‌, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ട്‌. 600 രൂപയാണ്‌ അപേക്ഷാഫീസ്‌. പട്ടികവിഭാഗം, വികലാംഗര്‍ക്ക്‌ 100 രൂപ മതി. ഒണ്‍ലൈന്‍ രീതിയിലൂടെ ഫീസ്‌ അടയ്‌ക്കണം. www.sbi.in, www.statebankofonida.com എന്നീ വെബ്‌സൈറ്റികളിലൂടെ ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കണം. അപേക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.