Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
48.2 കിലോമീറ്റര്‍ മൈലേജുമായി മാരുതി സ്വിഫ്‍റ്റ്, വിലയും കുറവ് | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

48.2 കിലോമീറ്റര്‍ മൈലേജുമായി മാരുതി സ്വിഫ്‍റ്റ്, വിലയും കുറവ്

Posted on: Saturday, Apr 11, 2015 11:33 hrs IST
Auto news

അവിശ്വസനീയ മൈലേജ് എന്നതാണ് മാരുതി പുതുതായി ഇറക്കുന്ന ഹാച്ച്ബാക്ക് മോഡല്‍ സ്വിഫ്‍റ്റിന്റെ പ്രത്യേകത. ഒരു ലിറ്റര്‍ പെട്രോളിന് 48.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് പുതിയ സ്വിഫ്‍റ്റിന്റെ വാഗ്‍ദാനം. ഹൈബ്രിഡ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയാണ് സ്വി‍ഫ്‍റ്റിന്റെ കടന്നുവരവ്. ഇന്ധനക്ഷമതക്കൊപ്പം വിലക്കുറവ് എന്നതാണ് പുതിയ വാര്‍ത്ത. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയാണ് ഈ വിലക്കുറവിനു പിന്നില്‍. നാഷനല്‍ ഇലക്ട്രിക് മൊബൈലിറ്റി മിഷന്‍ പ്‌ളാന്‍ എന്ന പദ്ധതിപ്രകാരമാണ് ഈ വിലക്കുറവ് സാധ്യമാകുന്നത്.
ഈ പദ്ധതി പ്രകാരം ഇലക്ട്രിക്, ഹൈബ്രിഡ് ഇരുചക്രവാഹനങ്ങള്‍ക്ക് 29,000 രൂപ വരെയും കാറുകള്‍ക്ക് 1.38 ലക്ഷം രൂപ വരെയുമാണ് ഇളവ്. ഇത്തരത്തില്‍ ടാറ്റ മോട്ടോര്‍സും മാരുതി സുസൂക്കിയുമാണ് സര്‍ക്കാരിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്വിഫ്‍റ്റിന്റെ ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ്, ഇലക്ട്രിക് വേരിയന്റുകളാണ് വരാനിരിക്കുന്നത്. ഇതില്‍ ഹൈബ്രിഡ്, ഇലക്ട്രിക് മോഡലുകള്‍ക്കാണ് കേന്ദ്രത്തിന്റെ പദ്ധതിയില്‍പെടുത്തി വില കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്റര്‍നാഷനല്‍ ഗ്രീന്‍ മൊബിലിറ്റി എക്‌സ്‌പോയില്‍ പുതിയ സിഫ്‍റ്റ് അവതരിപ്പിച്ചു. ഈ ഹൈബ്രിഡ് മോഡലിന് സ്വിഫ്‍റ്റ് റേഞ്ച് എക്സ്റ്റന്‍ഡര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. നേരത്തെ ഈ വാഹനം സര്‍ക്കാരിന് വേണ്ടി മാത്രമാണ് ഇറക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും പുതിയ പ്രഖ്യാപനത്തിനൊപ്പം ഇത് പൊതുജനങ്ങളിലേക്കും എത്തുമെന്നാണ് സൂചന. 658 സിസി 3 സിലിണ്ടര്‍ പെടോള്‍ എന്‍ജിനൊപ്പം പെയര്‍ ചെയ്തിരിക്കുന്ന മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോറാണ് ഈ വാഹനത്തിന്റെ കരുത്ത്. 73 ബി.എച്ച്.പി കരുത്താണ് പകരുന്നത്. ഇലക്ട്രിക് മോഡല്‍ 1.5 മണിക്കൂറിനുള്ളില്‍ ഫുള്‍ചാര്‍ജ് ചെയ്യാനും കഴിയും. പുഷ് സ്റ്റാര്‍ട്ട്, സ്റ്റോപ്പ് ബട്ടനും, ഇന്‍ഫോറ്റെയിന്‍മെന്റ് സിസ്റ്റവും റിമോട്ട് കീലെസ് എന്‍ട്രിയും ഡിസ്ക് ബ്രേക്കുമുള്ള കാറിന് 1,600 കിലോഗ്രാമാണ് ഭാരം.