Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മുംബൈയില്‍ ഓഫീസ് തുടങ്ങുന്നു | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

പ്രശസ്തമായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി മുംബൈയില്‍ ഓഫീസ് തുടങ്ങുന്നു

Posted on: Saturday, Apr 04, 2015 01:32 hrs IST
Education news

ന്യൂയോര്‍ക്ക്- ലോകത്തെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളിലോന്നായ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ഇന്ത്യയില്‍ ഓഫീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. ഗവേഷണത്തിനും മറ്റ് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്കുമായി മുംബയിലാകും യൂണിവേഴ്സിറ്റി സെന്‍റര്‍ തുടങ്ങുക. മുംബൈകൂടാതെ ചൈനയിലും ദക്ഷിണാഫ്രിക്കയിലും ഓഫീസുകള്‍ തുറക്കും.

ഇന്ത്യയില്‍ തങ്ങളുടെ സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിനുവേണ്ടി സെന്‍റര്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍‍ക്കാരിന്‍റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് യൂണിവേഴ്സിറ്റി ന്യൂസ് പേപ്പറായ The Harvard Crimsonലെ റിപ്പോര്‍ട്ട് പറയുന്നു. മുംബൈയിലെ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും പ്രാഥമിക നിര്‍മ്മാണഘട്ടം പൂര്‍ത്തിയായെന്നും ഉടന്‍തന്നെ പ്രവര്‍ത്തനാനുമതി ലഭിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും യൂണിവേഴ്സിറ്റി അധികൃതര്‍ പറഞ്ഞു.
ലോകമെമ്പാടും ഓഫീസുകളുള്ള ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി, മുംബൈ കൂടാതെ ചൈനയിലെ ബെയ്ജിങ്ങിലും ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിലുമാണ് ഓഫീസുകള്‍ തുറക്കുന്നത്.