Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
നിലവാരമില്ലാത്ത യുജിസി എന്ന വെള്ളാനയെ തളയ്ക്കണം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

നിലവാരമില്ലാത്ത യുജിസി എന്ന വെള്ളാനയെ തളയ്ക്കണം

Posted on: Saturday, Apr 04, 2015 12:31 hrs IST
Education news

വെള്ളാനകളുടെ കൂടാരമായിരുന്ന ദേശീയ ആസൂത്രണ കമ്മിഷനു പിന്നാലെ, യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ എന്ന പാഴ്മരം കൂടി വെട്ടിമാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ദേശീയതലത്തിലുള്ള പൊതുസമ്പത്ത് നീതിയുക്തമായി വിതരണം ചെയ്യാനും പ്രാദേശിക തലത്തില്‍ വികസന പ്രക്രിയകള്‍ നടപ്പാക്കാനും ലക്ഷ്യമിട്ടു രൂപീകരിക്കപ്പെട്ട ആസൂത്രണ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമിടയില്‍ വഴിമുടക്കിയാകുന്നു എന്ന ആക്ഷേപത്തില്‍ നിന്നാണ് നീതി ആയോഗ് എന്ന പുതിയ ഭരണ സംവിധാനത്തിനു നരേന്ദ്ര മോദി സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ആസൂത്രണ കമ്മിഷനില്‍ അംഗത്വമില്ലാതിരുന്ന മുഖ്യമന്ത്രിമാര്‍ക്കു കൂടി പദ്ധതി ആസൂത്രണത്തില്‍ പങ്കാളിത്തം ഉറപ്പു വരുത്തുക എന്നതാണ് നീതി ആയോഗിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വച്ചത്. അത് എത്രമാത്രം പ്രായോഗികമാണെന്ന് ഇനിയും തെളിയിക്കപ്പെടാനിരിക്കുന്നതേയുള്ളൂ. ആസൂത്രണ കമ്മിഷനെക്കാള്‍ വലിയ പാഴ്വേലയാണു രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്‍റെ വിധാതാക്കളായ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മിഷന്‍ എന്ന യുജിസി എന്ന് വളരെ നാളായി പരാതിയുണ്ട്. യുജിസിയുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ചും പുനര്‍വിന്യാസത്തെക്കുറിച്ചും പഠിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച ഹരി ഗൗതം കമ്മിഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിക്കപ്പെട്ടു. രാജ്യത്തിനും ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത യുജിസി പിരിച്ചുവിടണമെന്നാണു കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള പുനര്‍വിന്യാസം കൊണ്ടുപോലും നന്നാക്കാന്‍ കഴിയാത്ത വിധം നിലവാരം തകര്‍ന്നിരിക്കുന്നു യുജിസിക്ക് എന്നും കമ്മിഷന്‍ വിലയിരുത്തുന്നു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, സര്‍വകലാശാലകള്‍ക്കും കോളെജുകള്‍ക്കും അംഗീകാരം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1956ല്‍ രൂപീകരിക്കപ്പെട്ടതാണു യുജിസി. ഇന്ത്യയിലെ വിദ്യാഭ്യാസ വിചക്ഷണരില്‍ കുലപതിയായിരുന്ന സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തുടങ്ങിവച്ച യൂനിവേഴ്സിറ്റി എജൂക്കേഷന്‍ കമ്മിഷന്‍റെ പിന്തുടര്‍ച്ചയാണത്. എന്നാല്‍ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലത്തിനുള്ളില്‍ രാജ്യത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കാര്യമായ സംഭവനകളൊന്നും നല്‍കാന്‍ ഈ ഭരണ സംവിധാനത്തിനു കഴിഞ്ഞില്ല എന്നതാണു പരമാര്‍ഥം. കഴിഞ്ഞവര്‍ഷം അമെരിക്കയിലെ മാസച്യൂസെറ്റ്സ് ഇന്‍സ്റ്റിട്യൂട്ട് ഒഫ് ടെക്നോളജി അന്താരാഷ്ട്ര തലത്തില്‍ ഒരു സര്‍വെ നടത്തി ലോകത്തെ നിലവാരമുള്ള 3000 സര്‍വകലാശാലകളെ കണ്ടെത്തി. ഈ പട്ടികയില്‍ ആദ്യ സ്ഥാനം പിടിച്ച ഡല്‍ഹി ഐഐടിക്ക് 222ാമതാണ് സ്ഥാനം. കൊണ്ടാടിയ ജെഎന്‍യു, ഡല്‍ഹി, അലിഗഡ്, ആഗ്ര, ബനാറസ് സര്‍വകലാശാലകളൊന്നും പട്ടികയിലില്ല. ബോംബെ, കാണ്‍പുര്‍, ചെന്നൈ, ഖൊരക്പുര്‍ ഐഐടികള്‍ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും മുന്നൂറില്‍ത്താഴെ മാത്രമാണ് സ്ഥാനം. ലോകത്തിന്‍റെ പല കോണുകളില്‍ വിദഗ്ധരെ സംഭാവന ചെയ്ത കേരള സര്‍വകലാശാല മൂവായിരം വരുന്ന പട്ടികയില്‍ ഒരിടത്തും ഇടം പിടിച്ചില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ത്യ എവിടെ നില്‍ക്കുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണ് ഈ പട്ടിക. നാണംകെട്ട ഈ നിലവാരത്തകര്‍ച്ചയ്ക്കു കാവല്‍ നിന്നു എന്നതാണ് യുജിസി എന്ന പാഴ്വേലയെ പ്രതിക്കൂട്ടിലാക്കുന്നത്.
നൊബേല്‍ ജേതാവ് സി.വി. രാമന്‍ എന്ന ശാസ്ത്ര പ്രതിഭയെ സൃഷ്ടിച്ച ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഈറ്റില്ലമാണ് ഇന്ത്യ എന്നതു മറക്കരുത്. 1904ല്‍ അന്നത്തെ മദ്രാസ് പ്രസിഡന്‍സി കോളെജില്‍ നിന്ന് ഒന്നാംറാങ്കോടെ ഫിസിക്സില്‍ ബിരുദം നേടുമ്പോള്‍ ഇന്ത്യയില്‍ യുജിസി ഉണ്ടായിരുന്നില്ല. അറുപതു വര്‍ഷത്തെ പ്രവര്‍ത്തന ഫലമായി മറ്റൊരു നൊബേല്‍ ജേതാവിനെ സൃഷ്്ടിക്കാന്‍ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു കഴിഞ്ഞതുമില്ല. കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നൊബേല്‍ പങ്കുവച്ച കൈലാസ് സത്യാര്‍ഥിയുടെ കര്‍മമേഖല കുട്ടികളുടെ സുരക്ഷിതത്വം സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു. വിദ്യാര്‍ഥികളുടെ മാത്രമല്ല, അധ്യാപകരുടെയും സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ പോലും നിലവാരം തകര്‍ന്നിരിക്കുന്നു എന്നതാണ് നമ്മുടെ സര്‍വകലാശാലകളുടെ സമീപകാല അനുഭവങ്ങള്‍. വൈസ് ചാന്‍സലര്‍ പദവിയിലേക്കു യോഗ്യതയെക്കാള്‍ രാഷ്ട്രീയ പരിഗണന മാത്രം നോക്കുന്ന തരത്തിലേക്കു തരം താഴ്ന്ന നിരവധി സംഭവങ്ങള്‍ കേരളത്തില്‍പ്പോലുമുണ്ട്. ഹൈസ്കൂള്‍ അധ്യാപകനെ വിസി ആക്കാന്‍ ശ്രമിച്ചതും വിസിയാകാന്‍ സമര്‍പ്പിക്കപ്പെട്ട അപേക്ഷയോടൊപ്പം വ്യാജ ഗവേഷണ പ്രബന്ധം നല്‍കിയതും കേരളത്തില്‍ വലിയ വാര്‍ത്തകളായിരുന്നു. ചുരുക്കത്തില്‍ സര്‍വകലാശാലാ ഭരണത്തിനും ജീവനക്കാരുടെ ശമ്പളത്തിനും മുന്‍തൂക്കം നല്‍കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടപ്പെട്ട അഭിനവ യുജിസി വെള്ളാനയെ തളയ്ക്കണമെന്ന ഹരിഗൗതം കമ്മിഷന്‍ റിപ്പോര്‍ട്ട് അടിയന്തരമായിത്തന്നെ നടപ്പാക്കണം.