Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാറിനെ പരിചയപ്പെടാം | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാറിനെ പരിചയപ്പെടാം

Posted on: Thursday, Apr 02, 2015 10:52 hrs IST

ഇറ്റലിക്കും ജര്‍മ്മനിക്കും ബ്രിട്ടനുമൊക്കെ ആകാമെങ്കില്‍ എന്തുകൊണ്ട് നമുക്കും ആയിക്കൂടാ? എന്താണെന്നല്ലേ, ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അതെ, ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കാര്‍ അണിയറയില്‍ തയ്യാറാകുന്നു. എം-സീറോ എന്നുപേരിട്ടിരിക്കുന്ന സൂപ്പര്‍കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്നില്‍ മീന്‍ മെറ്റല്‍ മോട്ടോഴ്‌സ് എന്ന സ്ഥാപനമാണ്.

 

നാലു രാജ്യങ്ങളില്‍നിന്ന് നാലു പ്രത്യേകസംഘമായാണ് ഇന്ത്യയുടെ ആദ്യ സൂപ്പര്‍കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍വേണ്ടി പ്രയത്നിക്കുന്നത്. പോര്‍ട്ടുഗലിലും ഇറ്റലിയിലുമുള്ള സംഘങ്ങള്‍ സൂപ്പര്‍കാറിന്റെ പുറംബോഡി രൂപകല്‍പനയുടെ പണിപ്പുരയിലാണ്. യുകെയിലുള്ള സംഘം ഇതിന്റെ മേല്‍നോട്ടവും വിശകലനവും നടത്തുന്നുണ്ട്. ഇന്ത്യയിലുള്ള സംഘമാണ് എം-സീറോയുടെ എന്‍ജിന്‍, ട്രാന്‍സ്‌മിഷന്‍, എയ്റോഡൈനാമിക്‌സ്, വെഹിക്കിള്‍ ഡൈനാമിക്‌സ്, ഇലക്ട്രോണിക്സ്, എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് എന്നിവ വികസിപ്പിക്കുന്നതിന് ചുക്കാന്‍ പിടിക്കുന്നത്.

 

താരതമ്യേന ഭാരംകുറഞ്ഞ കാര്‍ബണ്‍-ഫൈബര്‍ മോണോകോക്വ് ടബ് ചേസിസാണ് എം-സീറോയുടേത്. 500 കുതിരശക്തി പവര്‍ പ്രതീക്ഷിക്കുന്ന 4.0 ലിറ്റര്‍ എംഎംജി വി8 ബൈ-ടര്‍ബോ ഹൈബ്രിഡ് മിഡ്-എന്‍ജിനായിരിക്കും ഈ സൂപ്പര്‍ കാറിനുവേണ്ടി തയ്യാറാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 250 കുതിരശക്തി പവര്‍ പ്രതീക്ഷിക്കുന്ന ഇലക്ട്രിക് എന്‍ജിനുമുണ്ടാകും. അതുകൊണ്ട് ഇതിനെ പാരലല്‍ ഹൈബ്രിഡ് മിഡ്-എന്‍ജിന്‍ എന്നുവിളിക്കാം. രണ്ടു എന്‍ജിനിലുമായി 750 കുതിരശക്തി പവറും 900 എന്‍എം ടോര്‍ക്കും ഈ സൂപ്പര്‍കാറിന്റെ കുതിപ്പിന് ഗതിവേഗം പകരും. ഇതിന്റെ കൂടുതല്‍ പ്രത്യേകതകള്‍ വൈകാതെ തന്നെ പുറത്തുവിടും. എന്നാലും ഫിംഗര്‍പ്രിന്റിന്റെ സഹായത്തോടെ കാറിന്റെ ഡോര്‍ തുറക്കാനാകുമെന്ന പ്രത്യേകത എം-സിറോയ്‌ക്ക് ഉണ്ടാകും.

 

 

എം-സീറോയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. ഇപ്പോള്‍ ഇതിനുവേണ്ടി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് മീന്‍ മെറ്റല്‍ മോട്ടോഴ്സ്. എം-സീറോയുടെ ആദ്യ പ്രോട്ടോടൈപ്പ് തയ്യാറാക്കാനായി ഏഴു മില്യണ്‍ ഡോളറാണ് ആവശ്യമായുള്ളത്. എം-സീറോ ഇന്ത്യയുടെ സ്വന്തം സൂപ്പര്‍കാറാണെങ്കിലും മുഖ്യമായും യൂറോപ്യന്‍ വിപണിയെയാണ് ഇത് ലക്ഷ്യമിടുന്നത്. അതെന്തായാലും വൈകാതെതന്നെ ഇന്ത്യയുടെ സൂപ്പര്‍കാര്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ വാഹനപ്രേമികള്‍.