Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
ഹോണ്ട കാറുകള്‍ക്ക് അടുത്തമാസം വില കൂടും | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

ഹോണ്ട കാറുകള്‍ക്ക് അടുത്തമാസം വില കൂടും

Posted on: Friday, Mar 27, 2015 02:26 hrs IST
Auto news

ഏപ്രിലില്‍ ഹോണ്ടയുടെ കാറുകള്‍ക്ക് വില കൂടുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വിലയാണ് ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ്(എച്ച്സിഐഎല്‍) വര്‍ധിപ്പിക്കാന്‍ പോകുന്നത്. നാണ്യപ്പെരുപ്പവും അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനവുമാണ് കമ്പനിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഏപ്രില്‍ മുതല്‍ കാര്‍ വില ഉയര്‍ത്തുമെന്നു ഹോണ്ട കാര്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജ്ഞാനേശ്വര്‍ സെന്‍ അറിയിച്ചു. വില എത്രത്തോളം വര്‍ധിക്കുമെന്ന് വ്യക്തമാന്‍ സെന്‍ തയാറായില്ല. ഈ വര്‍ഷം രണ്ടാം തവണയാണു ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ആദ്യം വില വര്‍ധിപ്പിച്ചത്. 60,000 രൂപ വരെ ഒരോ മോഡലുകള്‍ക്കും അന്നു വര്‍ധിപ്പിച്ചു. എക്സൈസ് ഡ്യൂട്ടി ഇളവ് പിന്‍വലിച്ചതും ഉല്‍പ്പാദന ചെലവ് ഉയര്‍ന്നതുമാണ് ജനുവരിയില്‍ വില വര്‍ധിപ്പിക്കാന്‍ കാരണമായത്.
ചെറുകാറുകള്‍ക്കുള്ള നികുതി ഘടന പുനഃക്രമീകരിച്ചതോടെ വീണ്ടും വിലവര്‍ധിപ്പിക്കാന്‍ ഹോണ്ട തീരുമാനമെടുത്തിരുന്നു. ബജറ്റില്‍ വാഹന വിലയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിദ്യാഭ്യാസ സെസ് ഒഴിവാക്കി പകരം കാറുകളുടെ എക്സൈസ് ഡ്യൂട്ടി 12 ശതമാനത്തില്‍ നിന്ന് 12.5 ശതമാനമാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ ചെറുകാറുകളായ ബ്രിയോയുടെയും അമെയ്സിന്‍റെയും വില വര്‍ധിച്ചിരുന്നു. ഇനി എത്ര കണ്ടു വില വര്‍ധിക്കുമെന്നേ അറിയാനുള്ളൂ. എന്നാല്‍ മറ്റു കാര്‍ നിര്‍മാതാക്കളൊന്നും വില വര്‍ധനയെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല.