Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
മെഴ്‌സിഡീസ് സി ക്ലാസ് ഡീസല്‍ | Malayalasree

BREAKING NEWS :


Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/malaya/public_html/admin/common.php on line 4
  • താൽ​പര്യമില്ലെങ്കിൽ സ്​ഥാനം ഒഴിയണം; രാഹുലിനോട് യൂത്ത്കോൺഗ്രസ് നേതാവ്   
  • ക​ണ്ണീ​രായി പത്താം ക്ലാസ്​ കണക്ക്​ പരീക്ഷ   
  • തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​വ​ന്ന​പ്പോ​ൾ​ പ്രതിക്ക്​ അ​സ​ഭ്യ​വ​ർ​ഷം; കൈ​യേ​റ്റ​ശ്ര​മം   
  • ജോ​ലി വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഒ​മ്പ​തു കോ​ടി​ ത​ട്ടി​യ ദ​മ്പ​തി​ക​ൾ മു​ങ്ങി   
  • ക​ലാ​ഭ​വ​ന്‍ മ​ണി​യു​ടെ മ​ര​ണം: സി.​ബി.​​െ​എ വ്യ​ക്​​ത​മാ​യ നി​ല​പാ​ട​റി​യി​ക്ക​ണം –ഹൈ​കോ​ട​തി   
  • സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ പ്ര​വേ​ശ​ന​ത്തി​ന് ഏ​കീ​കൃ​ത ഫീ​സ്    
  • അ​മി​ത വി​ല വാ​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി –മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ    

മെഴ്‌സിഡീസ് സി ക്ലാസ് ഡീസല്‍

Posted on: Friday, Feb 13, 2015 10:54 hrs IST
Auto news

മെഴ്‌സിഡീസ് ബെന്‍സ് സി ക്ലാസ് ലക്ഷ്വറി സെഡാന്‍ സി ക്ലാസിന്റെ ഡീസല്‍ വകഭേദം സി 220 സി ഡി ഐ ഇന്ത്യന്‍ വിപണിയിലെത്തി. 39.9 ലക്ഷം മുതലാണ് ന്യൂഡല്‍ഹിയിലെ ഏകദേശവില. സ്റ്റൈല്‍, അവന്റ്‌ഗ്രേഡ് എന്നീ രണ്ട് വേരിയന്റുകളാണ് വിപണിയില്‍ എത്തിയിട്ടുള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സി ക്ലാസ് ഡീസല്‍ കാറുകള്‍ ഇറക്കുമതി ചെയ്താവും ആദ്യഘട്ടത്തില്‍ വിറ്റഴിക്കുക. എന്നാല്‍, ഈവര്‍ഷംതന്നെ കാര്‍ ഇന്ത്യയില്‍ അസംബ്ലി ചെയ്ത് തുടങ്ങുമെന്ന് മെഴ്‌സിഡീസ് ബെന്‍സ് വ്യക്തമാക്കിയിട്ടുണ്ട്.

 

 

168 ബി എച്ച് പി കരുത്ത് പകരുന്ന 2.1 ലിറ്റര്‍ നാലുസിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിലുള്ളത്. ഹൈ റസല്യൂഷന്‍ 8.4 ഇഞ്ച് സ്‌ക്രീന്‍, കമാന്‍ഡ് ഇന്‍ഫൊടെയ്ന്‍മെന്റ് കമ്പ്യൂട്ടര്‍, സാറ്റലൈറ്റ് നാവിഗേഷന്‍, എല്‍ ഇ ഡി ആംബിയന്റ് കാബിന്‍ ലൈറ്റിങ്, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, പനോരമിക് സണ്‍റൂഫ്, 13 സ്പീക്കര്‍ ഓഡിയോ സിസ്റ്റം, ത്രീ സോണ്‍ ക്ലൈമെറ്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്ലൂടൂത്ത് കണക്ടിവിറ്റി തുടങ്ങിയവയാണ് സവിശേഷതകള്‍. ഇവയില്‍ പലതും ഉയര്‍ന്ന വേരിയന്റായ അവന്റ്‌ഗ്രേഡില്‍ മാത്രം. ഔഡി എ ഫോര്‍, ബി എം ഡബ്ല്യൂ ത്രീ സീരീസ് എന്നിവയുടെ വിപണിയിലേക്കാണ് സി 220 സി ഡി ഐ എത്തുന്നത്. ഡീസല്‍ സി ക്ലാസിനൊപ്പം പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന സി ക്ലാസ് പെട്രോള്‍ വകഭേദവും മെഴ്‌സിഡീസ് ബെന്‍സ് അവതരിപ്പിച്ചിട്ടുണ്ട്. 40.9 ലക്ഷമാണ് ഇതിന്റെ ന്യൂഡല്‍ഹിയിലെ ഏകദേശവില.